For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ കുട്ടി അവന്റെ കൂടെ ഒരാഴ്ച്ചയില്‍ കൂടുതല്‍ ജീവിക്കില്ല! ഒരു ഡസന്‍ ആയി ഞങ്ങള്‍ ഒരുമിച്ചിട്ടെന്ന് നിര്‍മ്മല്‍

  |

  മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നിര്‍മ്മല്‍ പാലാഴി. കോമഡി ഷോകളിലൂടേയും മിമിക്രി വേദികളിലൂടേയുമാണ് നിര്‍മ്മല്‍ പാലാഴിയെ മലയാളികള്‍ അടുത്തറിയുന്നത്. കോഴിക്കോടന്‍ ശൈലിയില്‍ തമാശ പറഞ്ഞാണ് കയ്യടി നേടിയ കാലിക്കറ്റ് വി ഫോര്‍ യു എന്ന സംഘത്തിലെ അംഗമായിരുന്നു നിര്‍മ്മല്‍. എന്താണ് ബാബുവേട്ടാ എന്ന നിര്‍മ്മലിന്റെ മലയാളികള്‍ക്കിടയില്‍ ഇന്നും പോപ്പുലറാണ്.

  Also Read: 'കൂട്ടം കൂടി ഇരിക്കലില്ല, കരീനയും സൽമാനും സ്ക്രീനിൽ വന്ന് നോക്കുക പോലും ഇല്ല'; സിദ്ദിഖ്

  സോഷ്യല്‍ മീഡിയയിലും സജീവമാണ് നിര്‍മ്മല്‍ പാലാഴി. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ നിര്‍മ്മല്‍ പാലാഴി മനസ് തുറക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പന്ത്രണ്ടാം വിവാഹ വാര്‍ഷികത്തെക്കുറിച്ചുള്ള നിര്‍മ്മലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ആളും കുടുംബവും ആയി സന്തോഷത്തോടെ ഉള്ള വലിയൊരു ആഘോഷം എല്ലാവരെയും പോലെ ഞങ്ങളുടെ ആഗ്രഹവും അങ്ങനെയായിരുന്നു. സാഹചര്യം അനുകൂലമല്ലായിരുന്നു അതുകൊണ്ട് രജിസ്റ്റര്‍ ചെയ്ത് ചെറിയൊരു അമ്പലത്തില്‍ വച്ചു മഞ്ഞ ചരടില്‍ ഒരു താലി കെട്ടേണ്ടി വന്നു. ആ കുട്ടി അവന്റെ കൂടെ ഒരാഴ്ച്ചയില്‍ കൂടുതല്‍ ഇല്ലെന്ന് പാവങ്ങളായ അവരുടെ വീട്ടുകാരോട് പറഞ്ഞവരോട് ഒന്ന് പറഞ്ഞോട്ടെ ഒന്നും രണ്ടും അല്ലാട്ടോ ദൈവാനുഗ്രഹം കൊണ്ട് ഒരു ഡസന്‍ ആയി ഒരുമിച്ചിട്ട് എന്നാണ് നിര്‍മ്മല്‍ കുറിച്ചിരിക്കുന്നത്. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

  Also Read: 'നിരവധി ലൊക്കേഷനുകളിൽ പിന്തുടർന്നു, കാലിൽ വീണ് കരഞ്ഞു; ഒടുവിൽ അമ്മ ഇടപെട്ടു'; ഭാവന

  അഞ്ജുവാണ് നിര്‍മ്മലിന്റെ ജീവിത സഖി. പ്രണയ വിവാഹമായിരുന്നു നിര്‍മ്മലിന്റേയും അഞ്ജുവിന്റേയും. അഞ്ജുവിനെ രഹസ്യമായി വീട്ടില്‍ നിന്നും വിൡച്ചിറക്കി കൊണ്ടു വന്ന ശേഷം കല്യാണം കഴിക്കുകയായിരുന്നു. തങ്ങളുടെ പത്താം വിവാഹ വാര്‍ഷികത്തിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ആ കഥ നിര്‍മ്മല്‍ പാലാഴി പങ്കുവച്ചിരുന്നു.

  ''ആ ചെക്കന്റെ കൂടെ ആ കുട്ടി എങ്ങനെ ജീവിക്കാന്‍? ഒരു പ്രോഗ്രാം ചെയ്താല്‍ 500 രൂപ. വൈകുന്നേരം ആയാല്‍ ഓനും സില്‍ബന്ധികളും ഗായത്രി ബാറില്‍ (പൂട്ടി പോയി) ആണ്. അങ്ങനെ ഒരു ലക്ഷ്യവും ഇല്ലാതെ നടക്കുന്ന ഒരുത്തനെ എന്ത് കണ്ടിട്ട് ആണ് ഈ പെണ്ണ് സ്നേഹിച്ചത്. പ്രോഗ്രാം കഴിഞ്ഞു വരുമ്പോള്‍ ഹരീഷിനോട് പറഞ്ഞു: 'ടാ എനിക്ക് തരൂല ന്നാ പറയുന്നത്'. ടാ സമാധാനപ്പെടു വഴിയുണ്ടാക്കാം എന്ന് അവന്‍. ടീമില്‍ അവനോടയിരുന്നു കാര്യങ്ങള്‍ മൊത്തം പറയാറ്'' എന്നാണ് നിര്‍മ്മല്‍ കുറിപ്പില്‍ പറയുന്നത്.

  Also Read: സഹിക്കുന്നതിനും ഒരു പരിധിയില്ലെ; ആലിയ ഭട്ടിന്റെ ഉറക്ക പൊസിഷനുകളെക്കുറിച്ച്; രണ്‍ബീര്‍ കപൂര്‍

  ''അടുത്ത് ബന്ധം ഉണ്ടെന്ന് അഭിനയിച്ച രണ്ട് മൂന്ന് പേര്‍ മോളെ മാറിക്കോ അതാ നിനക്ക് നല്ലത് എന്ന് പറഞ്ഞു പ്രശ്നം രൂക്ഷമായി നില്‍ക്കുന്ന രാത്രി ഞാന്‍ തകര്‍ന്ന് ഇരിക്കുമ്പോള്‍ അടുത്ത് സന്തോഷ് ഏട്ടനും ശേഖരേട്ടനും ഉണ്ട്. എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ലാതെ ഇരിക്കുകയാണ്. അങ്ങനെ വീട്ടില്‍ പോയപ്പോള്‍ കൊലയില്‍ ഏട്ടന്‍ ചോദിച്ചു 'എന്താടാ പ്രശ്നം? നീ വിളിച്ചാല്‍ അവള്‍ വരുമോ?'. ഞാന്‍ പ്രതീക്ഷിക്കാത്ത ചോദ്യം. 'വരുമായിരിക്കും' എന്ന് ഞാന്‍. 'എന്നാല്‍ ഇങ്ങോട്ട് വിളിച്ച് പോരെടാ ബാക്കി ഉള്ളതെല്ലാം നമുക്ക് വരുമ്പോള്‍ നോക്കാം' എന്ന് പറയുകയായിരുന്നുവെന്ന് നിര്‍മ്മല്‍ ഓര്‍ക്കുന്നുണ്ട്.


  അങ്ങനെ നട്ട പാതിരായ്ക്ക് വിളിച്ചു പറഞ്ഞു: 'സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം എടുത്ത് നാളെ ഇറങ്ങിക്കോ'. സുദീപ് പോയി കൂട്ടി വന്നു. ബസ്സില്‍ ആദ്യ ട്രിപ്പിള്‍ കയറിയ സന്തോഷേട്ടന്‍ ഇറങ്ങി എകരത്തില്‍ കയറി, പടവ് തുടങ്ങിയ ശേഖരേട്ടന്‍ ഇറങ്ങി, ഹരീഷ് സന്ധ്യയുമായി എത്തി, മനോജ് ഏട്ടന്‍ വന്നു, കുട്ടേട്ടന്‍ (മാമന്റെ മോന്‍), ഇത്രയും ആളുകള്‍ വീട്ടില്‍ എത്തി. അവളെ രജിതയും സന്ധ്യയും കൂടെ സുദീപിന്റെ വീട്ടില്‍ നിന്ന് മാറ്റിച്ചു. ഏട്ടന്‍ താലി വാങ്ങാന്‍ ഉള്ള പൈസ ഫ്രണ്ട്സിന്റെ കയ്യില്‍ ഏല്‍പ്പിച്ചു( ന്റെ കയ്യിലെ കാര്യം അറിയാലോ) എന്നും നിര്‍മ്മല്‍ കുറിപ്പില്‍ പറയുന്നുണ്ട്.

  മിട്ടായി തെരുവില്‍ രണ്ടാം ഗെയിറ്റിന്റെ അടുത്തേക്ക് പോവുമ്പോള്‍ ഒരു അമ്പലം ഉണ്ട്. അവിടെ ഏട്ടനും സെല്‍വേട്ടനും സുനി ഏട്ടനും കുട്ടേട്ടനും എത്തി. പെണ്ണ് സാരിയോക്കെ ഉടുത്തിട്ട്, ഞാന്‍ ആണേല്‍ പഴയ നടന്‍ വിന്‍സെന്റ് ഇടുന്ന പോലെ പൂക്കള്‍ ഉള്ള ഷര്‍ട്ടും ഇറുകിയ പാന്റും. അതു കണ്ടപ്പോള്‍ ഏട്ടന്റെന്ന് പുളിച്ചത് കേട്ടു പോയി; 'വേറെ വാങ്ങി വാടാ', അതിന്റെ പൈസയും ഏട്ടന്‍ തന്നുവെന്നാണ് നിര്‍മ്മല്‍ ഓര്‍ക്കുന്നത്. അങ്ങനെ ഒരു വെള്ള ഷര്‍ട്ടും മുണ്ടും വാങ്ങി ഏട്ടന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി അങ്ങോട്ട് കെട്ടുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

  അന്നത്തെ ഫോട്ടോയിലെ ഞങ്ങളുടെ മുഖം കണ്ടാല്‍ മനസിലാവും അടുത്ത നിമിഷം ഒരു യുദ്ധം പൊട്ടും എന്നതെന്നും നിര്‍മ്മല്‍ കുറിപ്പില്‍ തമാശരൂപേണ പറയുന്നുണ്ട്. വിവാഹത്തിന്റെ ചിത്രവും താരം പങ്കുവച്ചിരുന്നു. ജീവിതത്തില്‍ 500 രൂപയില്‍ നിന്ന് എന്തെങ്കിലും ഒരു കയറ്റം കിട്ടി മുന്നോട്ടു പോയിട്ടുണ്ടെല്‍ ഇതാ ഇവള്‍ ഇങ്ങനെ കട്ടക്ക് കൂടെ ഉള്ളത് കൊണ്ടാണെന്നാണ് നിര്‍മ്മല്‍ കുറിപ്പില്‍ പറഞ്ഞത്. നിങ്ങള്‍ പറഞ്ഞപോലെ അവളുടെ ജീവിതം പോയിട്ടുണ്ടാവും എന്നാലും 'ഈ പാവത്തിന്ന് ഒരു ജീവിതം കിട്ടിയെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ചതോടെ നിരവധി പേരാണ് നിര്‍മ്മലിനും അഞ്ജുവിനും ആശംസകളുമായി എത്തുന്നത്. സിനിമാ രംഗത്തു നിന്നുമുള്ളവരും ആരാധകരുമൊക്കെ ആശംസകളുമായി എത്തിയിട്ടുണ്ട്.

  Read more about: nirmal palazhi
  English summary
  Nirmal Palazhi Pens A Beautiful Note On His Wedding Anniversary And Fans Showers Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X