For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവസാന നാളുകളില്‍ പോലും മണിച്ചേട്ടന്‍ എന്നോട് വഴക്കിട്ടിട്ടുണ്ട്; കലാഭവന്‍ മണിയെക്കുറിച്ച് നിത്യ ദാസ്

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നിത്യ ദാസ്. പറക്കും തളികയിലൂടെയാണ് നിത്യ ദാസ് മലയാളികള്‍ക്ക് മുന്നിലെത്തുന്നത്. മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട് നിത്യ ദാസ്. ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും തമിഴ് പരമ്പരകളിലൂടേയും മറ്റും സജീവമാണ് നിത്യ ദാസ്.

  Also Read: 'ബെസ്റ്റ് ഫ്രണ്ട്‌സ് കീർത്തിയും പ്രണവും, പ്രശ്‌നം വന്നാല്‍ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖറിനെ'; കല്യാണി

  നിത്യയുടെ മകളും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അമ്മയും മകളും ഒരുമിച്ചുള്ള ഡാന്‍സ് വീഡിയോകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രായത്തെ വെല്ലുന്ന ലുക്കുമായി സോഷ്യല്‍ മീഡിയ കയ്യടക്കുകയാണ് നിത്യ. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും മറ്റും നിത്യ ദാസ് മനസ് തുറന്നിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  റെഡ് കാര്‍പ്പറ്റ് എന്ന ഷോയില്‍ എത്തിയതായിരുന്നു നിത്യ. തന്റെ അരങ്ങേറ്റത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. അന്തരിച്ച നടന്‍ കലാഭവന്‍ നടിയെക്കുറിച്ചുള്ള ഓര്‍മ്മകളും നിത്യ ദാസ് പങ്കുവെക്കുന്നുണ്ട്. കലാഭവന്‍ മണിക്കൊപ്പം കണ്‍മഷി എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു നിത്യ ദാസ്. താരത്തിന്റെ വാക്കുകളിലേക്ക്.

  ഈ പറക്കും തളിക പോലെ തന്നെ ഹിറ്റായ സിനിമയാണ് കണ്‍മഷിയും. കണ്‍മഷിയില്‍ കലാഭവന്‍ മണിയ്ക്ക് ഒപ്പമുള്ള അഭിനയ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താരവുമായി വഴക്കിടുന്നതിനെക്കുറിച്ചാണ് നിത്യ ദാസ് ഓര്‍ത്തത്. അതിലെ പാട്ട് രംഗം ചിത്രീകരിയ്ക്കുമ്പോള്‍ എല്ലാം ഞങ്ങള്‍ തമ്മില്‍ വഴക്കായിരുന്നുവെന്നും എന്ത് പറഞ്ഞാലും മണിച്ചേട്ടന്‍ വഴക്കിടുമായിരുന്നുവെന്നും നിത്യ ഓര്‍ക്കുന്നുണ്ട്. തനിക്ക് മണിച്ചേട്ടന്‍ വളരെയധികം ഇഷ്ടമായിരുന്നുവെന്നും നിത്യ പറയുന്നുണ്ട്.


  എന്തിനാണ് വഴക്കിടുന്നത് എന്ന് പോലും എനിക്ക് അറിയില്ലെന്നും നിത്യ പറയുന്നു. പക്ഷെ ഞാന്‍ എന്ത് പറഞ്ഞാലും കളിയാക്കുന്നത് പോലെയാണ് മണിച്ചേട്ടന് തോന്നിയിരുന്നത്. അവസാന കാലത്ത് പോലും വഴക്കിട്ടിരുന്നുവെന്നും നിത്യ ഓര്‍ക്കുന്നു. ഏറ്റവും അവസാനം ഞങ്ങളൊരു വിദേശ ഷോയ്ക്ക് പോകുമ്പോള്‍ ഞാന്‍ വെറുതേ, 'മണിക്കിനാവിന്‍ കൊതുമ്പ് വള്ളം' എന്ന പാട്ട് പാടി. ഒന്നും മനസ്സില്‍ വച്ച് പാടിയതല്ല, എന്നാല്‍ അതും അദ്ദേഹത്തിന് കളിയാക്കുന്നത് പോലെയാണ് തോന്നിയതെന്നാണ് നിത്യ പറയുന്നത്.

  പറക്കും തളിക എന്ന സിനിമയിലൂടെയായിരുന്നു നിത്യയുടെ കടന്നു വരവ്. ചിത്രത്തിലെ നിത്യയുടെ ട്രാന്‍സ്ഫര്‍മേഷന്‍ രംഗം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളിലൂടേയും മറ്റും ചര്‍ച്ചയാകാറുണ്ട്. പറക്കും തളികയിലേക്ക് താന്‍ എത്തിയതിനെക്കുറിച്ചും നിത്യ സംസാരിക്കുന്നുണ്ട്.


  ''പ്ലസ് വണില്‍ പഠിയ്ക്കുന്ന സമയത്ത് വെറുതേ പോയിക്കൊണ്ടിരിയ്ക്കുമ്പോള്‍ ഒരു അഭിഭാഷകന്‍ എന്നെ വിളിച്ച് ഒരു ഫോട്ടോ എടുത്ത് മാഗസിനിലേക്ക് അയച്ചു കൊടുത്തോട്ടെ എന്ന് ചോദിച്ചു. ഞാന്‍ വീട്ടില്‍ ചോദിക്കാന്‍ പറഞ്ഞു. അദ്ദേഹം വന്ന് ചോദിയ്ക്കുകയും ചെയ്തു ഗ്രഹലക്ഷ്മിയില്‍ ഫോട്ടോ വരികയും ചെയ്തു. പിന്നീട് ആ അഭിഭാഷകന്‍ ഒരു ഫോട്ടോഗ്രാഫറായി മാറി'' എന്നാണ് നിത്യ പറയുന്നത്. ആ ഫോട്ടോയാണ് നിത്യയെ സിനിമയിലെത്തിക്കുന്നത്.

  ഗൃഹലക്ഷ്മിയില്‍ വന്ന ആ ആ ഫോട്ടോ കണ്ട മഞ്ജു വാര്യര്‍ ദീലിപിനോട് പറയുകയായിരുന്നു. അങ്ങനെ ദിലീപാണ് തന്നെ ഈ പറക്കും തളിക എന്ന സിനിമയിലേക്ക് വിളിച്ചതെന്ന് നിത്യ ഓര്‍ക്കുന്നു. പിന്നീട് നരിമാന്‍, കുഞ്ഞിക്കൂനന്‍, ബാലേട്ടന്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നഗരം, സൂര്യ കിരീടം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു നിത്യ. മലയാളത്തിന് പുറമെ തമിഴിലും സജീവമായിരുന്നു നിത്യ.

  Recommended Video

  Dr. Robin Dance: ഇത് ദിൽഷക്കുള്ള മറുപടിയോ?കൊയിലാണ്ടിയിൽ ആടി തിമിർത്ത് റോബിൻ | *BiggBoss

  സൂര്യ കീരിടത്തിന് ശേഷം താരം സിനിമയില്‍ അഭിനയിച്ചിട്ടില്ല. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ മലയാളത്തിലും തമിഴിലുമൊക്കെയായി പരമ്പരകളില്‍ സജീവമായിരുന്നു. ഇപ്പോള്‍ പള്ളിമണി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നിത്യ ദാസ്.

  English summary
  Nithya Das Recalls Acting With Kalabhavan Mani And Getting Her First Movie Ee Parakkum Thalika
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X