For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ ചെയ്യാമെന്ന് അദ്ദേഹം പറയില്ല, വിളിച്ചിട്ട് ഇങ്ങനെ പറയും; മമ്മൂട്ടിയെ കുറിച്ച് നൈല ഉഷ

  |

  പ്രേക്ഷകരുടെ ഇടയില്‍ മത്രമല്ല താരങ്ങള്‍ക്കിടയിലും മമ്മൂട്ടിയ്ക്ക് ആരാധകരുണ്ട്. മെഗാസ്റ്റാറിനോടുള്ള ആരാധന കിട്ടുന്ന അവസരങ്ങളിലൊക്കെ ഇവര്‍ തുറന്ന് പറയാറുമുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം ഒരു ചെറിയ വേഷമെങ്കിലും ചെയ്യണമെന്നാണ് താരങ്ങളുടെ പ്രധാന ആഗ്രഹം. ഇത് നേരിട്ടും അല്ലാതെയുമൊക്കെ വെളിപ്പെടുത്താറുണ്ട്.

  Also Read: ഷാരൂഖ് ഖാന്‍ ചിത്രമായ ജവാനില്‍ നയന്‍താര വാങ്ങുന്നത് കോടികള്‍, പ്രതിഫലം പുറത്ത്...

  നൈല ഉഷ, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയിരുന്നു. കയ്യടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമയിലെ മെഗാസ്റ്റാറിന്റെ എന്‍ട്രി. സിനിമ പുറത്ത് ഇറങ്ങുന്നത് വരെ ഇതിനെ കുറിച്ചുളള സൂചനയും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരുന്നില്ല.

  Also Read: ആ കുഞ്ഞിന് വിയര്‍പ്പ് ഗ്രന്ഥി ഇല്ല, ശരീരം മുഴുവന്‍ പൊള്ളി വരും, ആ വേദനപ്പിക്കുന്ന കഥ പറഞ്ഞ് ദലീമ

  ഇപ്പോഴിത പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ മമ്മൂട്ടി എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നൈല ഉഷ. താന്‍ ആണ് മീഡിയേറ്ററായതെന്നും നൈല ഉഷ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

  Also Read: സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസം ഇതാണ്, ശാന്തി കൃഷ്ണ മിനിസ്‌ക്രീനിലും...

  നൈല ഉഷയുടെ വാക്കുകള്‍ ഇങ്ങനെ..' ഞങ്ങളുടെ എല്ലാവരുടേയും ആഗ്രഹമായിരുന്നു ഈ കഥാപാത്രം മമ്മൂക്ക ചെയ്യണമെന്ന്. മറ്റൊരു താരം വന്നാലും ആ സര്‍പ്രൈസ് കിട്ടില്ല. അവസാനം ഞങ്ങളുടെ ഭാഗ്യത്തിന് മമ്മൂക്ക ആ കഥാപാത്രം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു' നൈല ഉഷ പറയുന്നു.

  'താനാണ് ഇക്കാര്യവുമായി മമ്മൂക്കയെ സമീപിക്കുന്നത്. ഒറ്റ ശ്വാസത്തില്‍ തന്നെ ഇതിന്റെ കഥ പറയുകയു ചെയ്തു. കഥ കേട്ടിട്ട് ജോര്‍ജിനെ വിളിക്കാനാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ അര്‍ത്ഥം യെസ് എന്നാണ്. മമ്മൂക്ക ഞാന്‍ വന്ന് അഭിനയിക്കാമെന്നൊന്നും പറയില്ല'; സിനിമയില്‍ എത്തിയതിനെ കുറിച്ച് പറഞ്ഞു.

  പിന്നെ അവര്‍ ജോര്‍ജേട്ടനെ വിളിച്ച് സംസാരിക്കുകയായിരുന്നു.

  ഭീഷ്മയുടെ ലോഞ്ചിംഗ് സമയത്ത് ദുബായില്‍ വെച്ച് കണ്ടപ്പോള്‍ സിനിമയെ കുറിച്ച് ചോദിച്ചിരുന്നു. ഡബ്ബ് ചെയ്യാന്‍ വരേണ്ടത് എന്നാണെന്നെക്കെ ചോദിച്ചു. മമ്മൂക്കയെ അപ്രോച്ച് ചെയ്യാന്‍ എല്ലാവര്‍ക്കും പേടിയാണ്. സത്യം പറഞ്ഞാല്‍ മമ്മൂക്ക ഭയങ്കര പാവമാണ്. മമ്മൂക്ക അങ്ങനെ ആരേയും വിഷമിപ്പിക്കില്ല. പറ്റൂല എന്ന് പറഞ്ഞാലും അഞ്ച് മിനുട്ട് കഴിഞ്ഞ് വിളിച്ചിട്ട് പറയും ജോര്‍ജിന്റെ അടുത്ത് വിളിക്കാന്‍ പറയാന്‍ പറയും.

  'എത്രയോ സീനിയറായ നടനാണ് അദ്ദേഹം. എങ്കിലും ആര് എന്ത് പറഞ്ഞാലും കേള്‍ക്കും. മമ്മൂട്ടിയാവുകയെന്നത് എളുപ്പമല്ല. അദ്ദേഹം ഇപ്പോഴും അദ്ദേഹത്തിന്റെ കരിയര്‍ കൊണ്ടുപോകുന്നത് അത്രയും പാഷനേറ്റ് ആയിട്ടാണ്. ബോക്സ് ഓഫീസുകള്‍ ഇളക്കിമറിക്കുന്ന സിനിമകള്‍ ഇപ്പോഴും അദ്ദേഹത്തില്‍ നിന്ന് വരുന്നു. അതൊന്നും അത്ര എളുപ്പമല്ല. അദ്ദേഹം ഒരു സൂപ്പര്‍ഹ്യൂമണ്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത്', നൈല ഉഷ കൂട്ടിച്ചേര്‍ത്തു.

  പേരു പോലെ തന്നെ പ്രിയനെ കേന്ദ്രീകരിച്ചാണ് സിനമ മുന്നോട്ട പോവുന്നത്. കെയര്‍ ഓഫ് സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ഒരു കുഞ്ഞ് ഫീല്‍ ഗുഡ് സിനിമയാണ് പ്രിയന്‍ ഓട്ടത്തിലാണ്.

  ഷറഫുദ്ദീനും നൈല ഉഷയ്ക്കുമൊപ്പം അപര്‍ണ്ണ ദാസും ബിജു സോപാനം, ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, അശോകന്‍, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആര്‍ ജെ, കൂക്കില്‍ രാഘവന്‍, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

  ഓരോരോ ജോലികളില്‍ സദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനാണ് പ്രിയന്‍. ഇയാളുടെപ്രിയന്റെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക ദിവസമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം.

  English summary
  Nyala Usha Opens Up About how Mammootty Approched In Priyan Oottathilaanu movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X