For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂട്ടിനിടെ ലീവെടുത്ത് കല്യാണം, വരന്‍ ബ്രിട്ടീഷ് പൗരന്‍; ദിവ്യ പിള്ളയുടെ വാക്കുകള്‍ കുത്തിപ്പൊക്കി ആരാധകര്‍!

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദിവ്യ പിള്ള. സിനിമയിലൂടേയും ടെലിവിഷനിലൂടേയുമെല്ലാം ഒരുപോലെ പ്രേക്ഷകര്‍ക്ക് പരിചിതയാണ് ദിവ്യ പിള്ള. സിനിമയിലൂടെയായിരുന്നു ദിവ്യയുടെ തുടക്കം. ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെയായിരുന്നു ദിവ്യ പിളളയുടെ അരങ്ങേറ്റം. പിന്നീട് പൃഥ്വിരാജ് ചിത്രം ഊഴത്തിലും ദിവ്യ പിള്ള അഭിനയിച്ചു. പിന്നാലെ ദിവ്യ പിള്ള ടെലിവിഷനിലേക്കുമെത്തുകയായിരുന്നു.

  Also Read: 'നിങ്ങൾ‌ ​ഗൈനക്കോളജിസ്റ്റാണോ?' ന​ഗ്ന രം​ഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഐശ്വര്യ റായ് നൽകിയ മറുപടി

  ടെലിവഷന്‍ പ്രേക്ഷകര്‍ക്കും ഇന്ന് ദിവ്യ സുപരിചിതയാണ്. ഉപ്പും മുളകും എന്ന സീരിയലില്‍ അടക്കം പല ടെലിവിഷന്‍ ഷോകളിലും അതിഥിയായി എത്തിയിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെയും ദിവ്യ പിള്ള ആരാധകരെ നേടിയിട്ടുണ്ട്. മിനിസ്‌ക്രീനില്‍ നിന്നും നിരവധി സുഹൃത്തുക്കളുമുണ്ട് ദിവ്യയ്ക്ക്. ഗോവിന്ദ് പദ്മസൂര്യയും ജീവയും അപര്‍ണയും ഡാന്‍സറായ കുക്കുവുമൊക്കെയായുള്ള ദിവ്യയുടെ സൗഹൃദം ആരാധകര്‍ക്ക് രസകരമായ നിമിഷങ്ങള്‍ സമ്മാനിക്കാറുണ്ട്.

  അതേസമയം ഇപ്പോഴിതാ ദിവ്യ തന്റെ പ്രണയത്തെ പറ്റിയും തേപ്പുകഥകളെ പറ്റിയുമൊക്കെ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
  എല്ലാവരെയും പോലെ തനിയ്ക്കും തേപ്പ് കിട്ടിയിട്ടുണ്ടെന്നാണ് ദിവ്യ പറയുന്നത്. അതില്‍ നിന്നും പഠിച്ച പാഠമാണോ എന്തോ, കല്യാണത്തിനോട് ഇപ്പോള്‍ താത്പര്യമില്ലെന്നും ദിവ്യ പിള്ള പറഞ്ഞിരുന്നു. എന്നാല്‍ ദിവ്യ പിള്ള മുന്‍പൊരിക്കല്‍ തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും ഭര്‍ത്താവിന്റെ കുടുംബത്തെ കുറിച്ചും സംസാരിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  ഷൂട്ടിങ്ങിനിടെ കല്യാണം കഴിക്കാന്‍ അഞ്ചു ദിവസം ലീവെടുത്ത കഥ ഒരിക്കല്‍ ദിവ്യ പിള്ള വെളിപ്പെടുത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ മനസ് തുറന്നത്. കല്യാണം കഴിച്ച ശേഷം തിരിച്ച് സെറ്റിലെത്തി ദിവ്യ പിള്ള അഭിനയിച്ച് തീര്‍ത്ത സിനിമയാണ് ഫഹദ് ചിത്രം. ഷൂട്ടിങിനിടെ കല്യാണം കഴിക്കാന്‍ 5 ദിവസത്തെ അവധി എടുത്ത ദിവ്യ കല്യാണം കഴിഞ്ഞ് വന്ന് തുടര്‍ന്ന് അഭിനയിക്കുകയായിരുന്നു.


  അയാള്‍ ഞാനല്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു തന്റെ വിവാഹമെന്ന് ദിവ്യ പിള്ള പറഞ്ഞിട്ടുണ്ട്. ഒരു കല്യാണമുണ്ട്, അഞ്ച് ദിവസത്തെ ലീവ് വേണമായിരുന്നു എന്നാണ് താന്‍ സംവിധായകന്‍ വിനീത് കുമാറിനോട് പറഞ്ഞത്. ആരുടെ കല്യാണമാണ് എന്ന് ചോദിച്ചപ്പോഴാണ് തന്റെ സ്വന്തം കല്യാണമാണ് എന്ന് താന്‍ പറഞ്ഞതെന്നും അതോടെയാണ് ഇക്കാര്യം എല്ലാവരും അറിയുന്നതെന്നുമായിരുന്നു ദിവ്യ പറഞ്ഞത്.

  ബ്രിട്ടീഷ് പൗരനായ ഒസാമ അല്‍ ബന്നാ ആണ് എന്റെ ഭര്‍ത്താവെന്ന് നടി അന്ന് പറഞ്ഞിരുന്നു. മറ്റൊരു റേഡിയോ അഭിമുഖത്തിലും ഭര്‍ത്താവിന്റെ കാര്യം ദിവ്യ പറഞ്ഞിരുന്നു. ബന്നായുടെ ഡാഡി 18 വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇറാഖിയാണ് എന്നും മമ്മ ഇംഗ്ലീഷുകാരിയുമാണെന്നും ദിവ്യ പിള്ള വെളിപ്പെടുത്തിയിരുന്നു.


  പ്രണയവിവാഹമായിരുന്നു. ആദ്യം ജോലി ചെയ്ത എമിറേറ്റ്സ് എയര്‍ലൈനില്‍ പ്രവൃത്തിക്കുന്ന സമയത്ത് തന്നെ തനിക്ക് ഒസാമയെ അറിയാം. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഇനി സിനിമയും ശ്രദ്ധിക്കണമെന്നും ഇതുവരെ ജോലിയില്‍ മാത്രമായിരുന്നു തന്റെ ശ്രദ്ധയെന്നും ദിവ്യ പറഞ്ഞിരുന്നു. നല്ല കഥയും കഥാപാത്രങ്ങളും വന്നാല്‍ അഭിനയിക്കുമെന്നും ദിവ്യ പിള്ള അന്ന് പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  കളയാണ് ദിവ്യ പിള്ള ഒടുവില്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. ചിത്രവും ദിവ്യയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. പിന്നാലെ തമിഴ് ചിത്രം കാത്തുവാക്കുളെ രണ്ട് കാതല്‍ എന്ന ചിത്രത്തിലും ദിവ്യ അഭിനയിച്ചിരുന്നു. ദ വില്ലേജ്, കിങ് ഫിഷ്, ഷഫീഖിന്റെ സന്തോഷം, നാലാം മുറ തുടങ്ങിയവയാണ് ദിവ്യയുടെ പുതിയ സിനിമകള്‍.

  Read more about: divya pillai
  English summary
  Old Interview Of Divya Pillai In Which She Is Speaking About Her Marriage Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X