For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹലോ മെത്തേഡ് ആക്ടര്‍, നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? നസ്രിയയെ പ്രൊപ്പോസ് ചെയ്ത കഥ പറഞ്ഞ് ഫഹദ്

  |

  മലയാള സിനിമയിലെ മിന്നും താരമാണ് ഫഹദ് ഫാസില്‍. തന്റെ അഭിനയ പ്രതിഭ കൊണ്ട് ഓരോ സിനിമയിലും ഫഹദ് അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇതിലും വലുത് ഇനി വരാനില്ലെന്ന് ഓരോ സിനിമ കഴിയുമ്പോഴും തോന്നിപ്പിക്കും, എന്നാല്‍ അടുത്ത സിനിമിയല്‍ ബാര്‍ ഒരു പടി കൂടി ഉയര്‍ത്തി വച്ച് ഫഹദ് വീണ്ടും ഞെട്ടിക്കുകയാണ്. ഇപ്പോഴിതാ മലയാളവു കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍.

  Also Read: 'കുടുംബക്കാര്യം'; കത്രീന കൈഫിനെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയ രൺബീറിന്റെ കുടുംബം

  ഇന്ന് ഫഹദ് ഫാസിലിന്റെ ജന്മദിനമാണ്. സോഷ്യല്‍ മീഡിയയിലും മറ്റും ആരാധകര്‍ താരത്തിന് ആശംസകളുമായി എത്തുകയാണ്. ഫഹദിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ആരാധകര്‍ക്കിടയിലേക്ക് കടന്നു വരുന്ന പേരാണ് നസ്രിയ എന്നത്. ഇരുവരും മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയങ്കര്‍.

  ഫഹദിന്റേയും നസ്രിയയുടേയും വിവാഹം ആരാധകര്‍ വലിയ ആഘോഷമാക്കാറുള്ളതാണ്. ഫഹദ് സോഷ്യല്‍ മീഡിയയില്‍ സജീമല്ലെങ്കിലും നസ്രിയ സജീവമാണ്. ഫഹദിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ നിമിഷ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഫഹദും നസ്രിയയും ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ച ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്.

  ഒരിക്കല്‍ മാലിക്ക് എന്ന സിനിമയെക്കുറിച്ച് പങ്കുവച്ച കുറിപ്പില്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചും ഫഹദ് മനസ് തുറന്നിരുന്നു. ''ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഏഴ് വര്‍ഷം ഒരുപാട് ഓര്‍മ്മകള്‍ തിരികെ കൊണ്ടു വരുന്നു. നസ്രിയയുമായി പ്രണയത്തിലാകുന്നത്, അവള്‍ക്കൊപ്പമുള്ള എന്റെ യാത്രയുടെ തുടക്കം. കൈപ്പടയിലെഴുതി കത്തിലാണ് ഞാന്‍ അവളോട് അഭ്യര്‍ത്ഥന നടത്തുന്നത്, ഒപ്പമൊരു മോതിരവും. അവള്‍ യെസ് പറഞ്ഞില്ല, നോയും പറഞ്ഞില്ല. ബാംഗ്ലൂര്‍ ഡേയ്‌സിനൊപ്പം തന്നെ രണ്ട് സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു ഞാന്‍. ഒരേസമയം മൂന്ന് സിനിമ എന്നത് ആത്മഹത്യാപരമാണ്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റിലേക്ക് മടങ്ങിയെത്താന്‍ ഞാന്‍ കാത്തിരിക്കുമായിരുന്നു'' എന്നായിരുന്നു ഫഹദ് പറഞ്ഞത്.

  ''നസ്രിയ്‌ക്കൊപ്പമായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. ഇപ്പോഴിത് പറയുന്നത് ശരിയാണോ എന്നറിയില്ല, പക്ഷെ അന്ന് എന്നെ തിരഞ്ഞെടുക്കുമ്പോള്‍ നസ്രിയയ്ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു. അതെന്നെ അസ്വസ്ഥനാക്കിയിരുന്നു. ഞാനത്ര കരുത്തനല്ല, എല്ലാം തീരാന്‍ പോവുകയാണെന്ന് തോന്നിയപ്പോള്‍ അവള്‍ ''ഹലോ മെത്തേഡ് ആക്ടര്‍, നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ജീവിതം ഒന്നേയുള്ളൂ. നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരേയും വേണ്ടപ്പെട്ടതെല്ലാം ചേര്‍ത്ത് ബാഗ് പാക്ക് ചെയ്യൂ എന്ന് പറഞ്ഞത്''.

  ''ഞങ്ങള്‍ വിവാഹിതരായിട്ട് ഏഴ് വര്‍ഷമായി. ഇന്നും ഞാന്‍ ടിവി റിമോട്ട് ബാത്ത്‌റൂമില്‍ മറന്നു വെക്കുമ്പോള്‍ നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം എന്ന് അതേ താളത്തില്‍ അവള്‍ ചോദിക്കും. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഏഴ് വര്‍ഷം എനിക്ക് ഞാന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, പരസ്പരം വഷളാക്കുന്നു. താങ്ങാകുന്നു. എന്ത് സംഭവിച്ചാലും ഞങ്ങളൊരു ടീമാണ്'' എന്നും ഫഹദ് പറയുന്നു.

  Recommended Video

  ഫഹദിന്റെ എല്ലാ പടവും കണ്ടിട്ടുണ്ട്, വലിയ ആരാധകനെന്ന് പുഷ്പ ഡയറക്ടര്‍


  ''എന്റെ ജീവിതത്തിലെ നേട്ടങ്ങളൊക്കെ വരുന്നത് നസ്രിയയുടെ കൂടെ ജീവിക്കാന്‍ ആരംഭിച്ച ശേഷമാണ്. ഞാനിതൊന്നും ഒറ്റയ്ക്ക് ചെയ്തതല്ലെന്ന് എനിക്കറിയാം. ഞങ്ങളുടെ കാര്യത്തില്‍ നസ്രിയയ്ക്ക് ഉറപ്പ് തോന്നിയില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നുവെന്ന് എനിക്കറിയില്ല'' എന്നും ഫഹദ് പറയുന്നുണ്ട്. ട്രാന്‍സിലാണ് നസ്രിയയും ഫഹദും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ചത്.

  മലയന്‍കുഞ്ഞാണ് ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സജിമോന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സിനിമാപ്രേമികളില്‍ നിന്നും ലഭിച്ചത്. തമിഴ് ചിത്രം മാമന്നന്‍ ആണ് പുതിയ സിനിമ. പിന്നാലെ പാച്ചുവും അത്ഭുതവിളക്കും എന്ന സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനില്‍ സത്യന്‍ ഒരുക്കുന്ന സിനിമയില്‍ അഭിനയിക്കും. പുഷ്പയുടെ രണ്ടാം ഭാഗവും അണിയറയിലുണ്ട്.

  English summary
  On Fahadh Faasil's 40th Birthday, His Proposal To Nazriya Nazim Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X