For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നും മനസിലാകാത്ത അവസ്ഥ, ധൈര്യം മാത്രമായിരുന്നു ഞങ്ങളൂടെ കൂട്ട്; ആ യാത്രയെക്കുറിച്ച് പാര്‍വതി

  |

  മലയാളികള്‍ക്ക് പരിചിതയായ നടിയാണ് പാര്‍വതി നമ്പ്യാര്‍. റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന താരമാണ് പാര്‍വതി. മികച്ചൊരു നര്‍ത്തകി കൂടിയാണ് പാര്‍വതി. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പാര്‍വതിയുടെ വിവാഹം ഈയ്യടുത്തായിരുന്നു. ഇപ്പോഴിതാ താനും ഭര്‍ത്താവും വിവാഹ ശേഷം നടത്തിയ യാത്രയെക്കുറിച്ച് മനസ് തുറക്കുകയാണ് പാര്‍വതി നമ്പ്യാര്‍.

  Also Read: 'ചേച്ചിയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ചേട്ടന് അറിയാം, എന്റെ വല്യേട്ടനാണ്'; അമൃതക്കും ​ഗോപിക്കുമൊപ്പം അഭിരാമി!

  തങ്ങള്‍ക്കുണ്ടായ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് പാര്‍വതി പങ്കുവച്ചിരിക്കുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായെത്തുന്ന പറയാം നേടാം എന്ന ഷോയില്‍ വച്ചായിരുന്നു പാര്‍വതി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.

  വെസ്റ്റ് ആഫ്രിക്കയിലെ ഒരു ദ്വീപിലായിരുന്നു പോയത്. ഞങ്ങളുടെ കല്യാണം കഴിഞ്ഞതിന് പിന്നാലെയായിരുന്നു കൊവിഡ് വരുന്നത്. അതിനാല്‍ യാത്രയൊന്നും നടന്നിരുന്നില്ല. 2020 ഫെബ്രുവരിയിലായിരുന്നു വിവാഹം. ഒരു മാസം കഴിഞ്ഞപ്പോഴേക്കും ലോക്ക്ഡൗണ്‍ ആയി. അതിനാല്‍ എവിടേയും പോകാന്‍ സാധിച്ചില്ല. ഹണിമൂണൊന്നുമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് യാത്ര ചെയ്യുന്നത്. അതിന്റെ എക്‌സൈറ്റ്‌മെന്റുണ്ട്.

  Also Read: 7-ാം മാസത്തിൽ നിറവയറുമായി മരത്തിൽ നിന്ന് വീണു; വിവാഹം കഴിഞ്ഞിട്ടും കുട്ടിത്തം മാറിയില്ലെന്ന് പൊന്നമ്മ ബാബു

  വിനീതിന് ഒരുപാട് കോണ്ടാക്ടുണ്ടായിരുന്നു. ചെന്നപാടെ ഒരു കാര്‍ വാടകയ്‌ക്കെടുത്ത് കറങ്ങുകയായിരുന്നു. എല്ലാം അടിപൊളിയായിരുന്നു. തിരിച്ചുവരുന്നത് രാത്രിയാണ്. അതിരാവിലെയായിരുന്നു ഫ്‌ളൈറ്റ്. രാത്രി പന്ത്രണ്ട് മണിക്ക് എയര്‍പോര്‍ട്ടിലെത്തുന്നത്. ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടല്‍ കുറേ ദൂരെയാണ്. ഓഫ് റോഡിംഗ് ആണ്. അതിനാല്‍ ഷോട്ട് കട്ട് എടുക്കണ്ട എന്ന് എല്ലാവരും പറഞ്ഞു. ലോങ് ആണെങ്കിലും നേരെയുള്ള വഴിയെടുത്താല്‍ മതിയെന്ന് പറഞ്ഞു. രാവിലെയൊക്കെ ഈ ഷോര്‍ട്ട് കട്ടിലാണ് പോയത്. അതിനാല്‍ എന്താണ് എല്ലാവരും അങ്ങനെ പറയുന്നതെന്ന് ഞാന്‍ ചോദിച്ചു.

  അപ്പോള്‍ പറഞ്ഞു, അവിടെയൊരു ഹോണ്ടഡ് പ്ലേസ് ആണെന്ന് പറഞ്ഞു. ഞാന്‍ കരുതി എന്തോ നിധി കുഴിച്ചിട്ടുണ്ട് അതിനാലാണ് ഇങ്ങനെ കഥയിറക്കുന്നതെന്ന്. പക്ഷെ അവിടെ രാത്രി ഈ റൂട്ടെടുത്തവര്‍ക്ക് പലര്‍ക്കും ആക്‌സിഡന്റ് പറ്റിയിട്ടുണ്ട്. പക്ഷെ, അവരോട് മെയിന്‍ റോഡ് തന്നെ എടുക്കാം എന്ന് പറഞ്ഞ് ഞങ്ങള്‍ അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞ് ഓഫ് റോഡ് വഴി പോയി. മൊത്തം ഇരുട്ടായിരുന്നു. ഒന്നും കാണുന്നില്ല. ശരിക്കും പേടി തോന്നുന്നത് തന്നെയായിരുന്നു.

  Also Read: അവരുടെ കാര്യത്തിൽ ഇടപെടാറില്ല; മലൈക-അർബാസ് വിവാഹ മോചനത്തിൽ കുടുംബം പ്രതികരിച്ചത്

  ഒരുപാട് കഥകള്‍ കേട്ടിട്ടാണ് പോകുന്നത്. ആരൊക്കെയ ഹാലുസിനേറ്റ് ചെയ്തു, വണ്ടിയുടെ മുന്നില്‍ ചാടി എന്നൊക്കെ കേട്ടിരുന്നു. പക്ഷെ എനിക്ക് പൊതുവെ അങ്ങനെ പേടി തോന്നാറില്ല. ഞങ്ങള്‍ രണ്ടു പേര്‍ക്കുമില്ല. നല്ല ഇരുട്ടായപ്പോള്‍ മെല്ലെ പോകാം എന്ന് വിനീതിനോട് പറഞ്ഞു. പിന്നെ വഴി തെറ്റിയോ എന്ന് സംശയമായി. അങ്ങനെ വണ്ടി നിര്‍ത്തി മാപ്പ് നോക്കി. ധൈര്യം മാത്രമേ ഞങ്ങള്‍ക്ക് കൂട്ടുണ്ടായിരുന്നുള്ളൂ. ഈ വഴി പോയി നോക്കാം എന്ന് പറഞ്ഞ് പോയി.

  ഒന്നും മനസിലാകുന്നില്ലാത്ത അവസ്ഥയായിരുന്നു. കിട്ടുന്ന വഴി പോയി. ഭാഗ്യത്തിന് എയര്‍പോര്‍ട്ടില്‍ കൃത്യമായിട്ട് എത്തി. കുറച്ച് നേരത്തേക്ക് ഒന്നും മനസിലായില്ല. എന്തോ ഉണ്ടെന്ന് തോന്നി. ഇരുട്ടായതിനാലാകാം വഴി തെറ്റുന്നതെന്നാണ് പാര്‍വതി പറയുന്നത്. പിന്നാലെ തനിക്കുണ്ടായ അനുഭവം എംജിയും പങ്കുവെക്കുന്നുണ്ട്.

  താനും ഭാര്യയും ചേര്‍ന്ന് നടത്തിയ യാത്രയിലെ അനുഭവമാണ് എംജി പങ്കുവച്ചത്. യാത്രയ്ക്കിടെ ഇരുട്ടായെന്നും ഇതോടെ തങ്ങള്‍ക്ക് പേടിയായെന്നുമാണ് എംജി പറയുന്നത്. വണ്ടി ടാറില്ലാത്ത ഒരു റോഡിലേക്ക് കയറുകയായിരുന്നു. കുറച്ച് ദൂരം പോയതോടെ മുഴുവന്‍ ഇരുടായി. വണ്ടി ഒരു കുഴിയില്‍ കൊണ്ടു നിര്‍ത്തി. ദേഷ്യം വന്ന് താന്‍ ഡ്രൈവറോട് ചൂടായി. എന്നാല്‍ വഴി തെറ്റിയെന്നായിരുന്നു അയാള്‍ പറഞ്ഞത്. പിന്നീട് ഒരുപാട് നേരം സഞ്ചരിച്ചാണ് ലക്ഷ്യ സ്ഥാനത്തെത്തിയത്.

  അവിടെ എത്തിയപ്പോഴും പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു. പക്ഷെ പിറ്റേന്ന് രാവിലെ ജനല്‍ തുറന്നപ്പോള്‍ കണ്ടത് ഡിസ്‌നിയിലൊക്കെ കാണുന്നത് പോലെ മനോഹരമായ കുന്നിന്‍ പ്രദേശവും അതിലൂടെ നടക്കുന്ന മൃഗങ്ങളുമായിരുന്നുവെന്ന് എംജി പറയുന്നു.

  Read more about: parvathy nambiar
  English summary
  Parvathy Nambiar Recalls Her Ghost Experience From A Holiday With Husband After Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X