»   » ഒറ്റമുറിയില്‍ 15 വര്‍ഷം ജീവിക്കേണ്ടി വന്ന അനുഭവം വെളിപ്പെടുത്തി പാഷാണം ഷാജി!

ഒറ്റമുറിയില്‍ 15 വര്‍ഷം ജീവിക്കേണ്ടി വന്ന അനുഭവം വെളിപ്പെടുത്തി പാഷാണം ഷാജി!

By: Teresa John
Subscribe to Filmibeat Malayalam

ഇന്ന് മലയാള സിനിമയിലെ കോമഡി താരങ്ങളില്‍ പ്രധാനപ്പെട്ടയാളാണ് പാഷണം ഷാജി. മിമിക്രിയിലുടെ തന്നെയാണ് പാഷണം ഷാജിയും സിനിമയിലേക്കെത്തിയത്. സിനിമയിലെത്തുന്നതിന് മുമ്പ് ദുരിതപൂര്‍ണമായി ജീവിച്ച തന്റെയും കുടുംബത്തിന്റെയും അവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ് പാഷണം ഷാജി. അടുത്തിടെ ഒരു അഭിമുഖത്തിലായിരുന്നു ഷാജി താനും ഭാര്യയും പതിനഞ്ച് വര്‍ഷം ഒറ്റമുറി വീട്ടില്‍ താമസിച്ച കാര്യം പുറത്ത് പറഞ്ഞത്.

നടി ലിസി ഇപ്പോള്‍ അഭിനയിക്കുന്നില്ല!കമല്‍ഹാസന്റെ പിന്തുണയുമായി പുതിയൊരു പരിപാടി തുടങ്ങിയിരിക്കുകയാണ്

24-ാമത്തെ വയസിലായിരുന്നു ഷാജി വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച്് സുഹൃത്തുക്കളുടെ പിന്തുണയോടെ രശ്മിയെ വിവാഹം കഴിച്ചത്. അന്ന് ഒരു കളി കഴിഞ്ഞാല്‍ കിട്ടുന്നത് അഞ്ഞൂറ് രൂപയായിരുന്നു. എന്നാല്‍ മിമിക്രിയുമായി ജീവിതം മുന്നോട്ട് പോവുകയില്ലെന്ന് മനസിലായതാടെ താന്‍ പെയിന്റിംഗ് പണിക്ക് പോവുമായിരുന്നെന്നുമാണ് പാഷണം ഷാജി പറയുന്നത്.

pashanam-shaji

പതിനഞ്ചു വര്‍ഷമായിരുന്നു താനും രശ്മിയും ഒറ്റമുറി വീട്ടില്‍ താമസിച്ചിരുന്നത്. അന്ന് സാമ്പത്തികമായി വലിയ ഞെരുക്കമായിരുന്നു. ശേഷം പണിക്ക് പോവാന്‍ തുടങ്ങിയതോടെയാണ് ഞങ്ങള്‍ വയറു നിറയെ ഭഷണം കഴിക്കാന്‍ തുടങ്ങിയിരുന്നതെന്നാണ് പാഷണം ഷാജി പറയുന്നത്.

പാപ്പരാസികള്‍ വീണ്ടും ചുറ്റും കൂടി! തലയില്‍ മുണ്ടിട്ട് താരപുത്രിയുടെ ഒളിച്ചോട്ടം, കാരണം ഇതായിരുന്നു!

തങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മുന്നിലുള്ളതിനാല്‍ കഷ്ടത അനുഭവിക്കുന്ന പാവങ്ങളെ സഹായിച്ചു കൊണ്ടാണ് ഷാജിയും ഭാര്യ രശ്മിയും ഇന്ന് ജീവിക്കുന്നത്. പണമായും അരിയായും തുടങ്ങി പലരീതിയിലാണ് മറ്റുള്ളവര്‍ക്ക് താങ്ങായി ഇരുവരും ജീവിക്കുന്നത്.

English summary
Pashanam Shaji reveals his mimicry life

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam