For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്താടാ എന്നെ അവോയ്ഡ് ചെയ്യുകയാണോ? ട്രോളുകള്‍ മിസ് ചെയ്യുന്നുവെന്ന് പേളി

  |

  മലയാളികളുടെ പ്രിയങ്കരിയാണ് പേളി മാണി. അവതാരകയായി എത്തിയ പേളി നടിയായും കയ്യടി നേടുകയായിരുന്നു. മലയാളം ടെലിവിഷന്‍ രംഗത്തെ ഏറ്റവും എനര്‍ജെറ്റിക്കായ, ജനപ്രീയ ആയ അവതാരകരില്‍ ഒരാളാണ് പേളി. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലേയും ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു പേളി. രണ്ടാം സ്ഥാനത്തായിരുന്നു പേളി ബിഗ് ബോസ് യാത്ര അവസാനിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലേയും സജീവ സാന്നിധ്യമാണ് പേളി.

  ചേച്ചി സിനിമകള്‍ ചെയ്തു, പക്ഷെ കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല; സുരേഷ് ഗോപി പറയുന്നു

  പേളിയുടെ വിശേഷങ്ങള്‍ക്ക് എന്നും സോഷ്യല്‍ മീഡിയയിയല്‍ ആരാധകരുണ്ട്. ബിഗ് ബോസിലൂടെ ആരംഭിച്ച പേളി-ശ്രീനിഷ് പ്രണയവും വിവാഹവും കുട്ടിയുമെല്ലാം എന്നും ആരാധകരുടെ പ്രിയപ്പെട്ട ചര്‍ച്ചാ വിഷയങ്ങളായിരുന്നു. അതേസമയം ട്രോളുകളും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട് പേളിയ്ക്ക്. ഇപ്പോഴിതാ ആ ട്രോളുകളെ താന്‍ ഇപ്പോല്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് പറയുകയാണ് പേളി മാണി. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് പേളി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ട്രോളുകളെ ഭയക്കുന്നുണ്ടോ? എന്ന ചോദ്യത്തിന് പേളി മണി നല്‍കിയ മറുപടിയാണ് കയ്യടിന നേടന്നത്. താന്‍ ഇപ്പോള്‍ ട്രോാളുകള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നായിരുന്നു പേളി പറഞ്ഞു. നേരത്തെ നട തുറന്നു കിടന്നു, തേങ്ങാക്കൊല തുടങ്ങിയ തന്റെ പാട്ടുകളൊക്കെ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ താന്‍ അതൊക്കെ ഒരുപാട് എന്‍ജോയ് ചെയ്തിരുന്നുവെന്നുമാണ് പേളി പറയുന്നത്. അതൊക്കെ ഇപ്പോള്‍ മിസ് ചെയ്യുന്നുവെന്നാണ് പേളിപറയുന്നത്.

  എന്താടാ ഇങ്ങനെ എന്നെ അവോയ്ഡ് ചെയ്യുകയാണോ? എന്ന് ട്രോളന്മാരുടെ അതേ ഭാഷയില്‍ പേളി അവരോടായി ചോദിക്കുകയായിരുന്നു. ട്രോളുകളേയും വിമര്‍ശനങ്ങളേയും നേരിടാന്‍ സാധിക്കുന്നതിന് പിന്നിലെ കാരണവും പേളി വെളിപ്പെടുത്തന്നുണ്ട്. അവതാരകയായി അരങ്ങറ്റം കുറിക്കും മുമ്പ് ഡാഡി പറഞ്ഞ വാക്കുകളാണ് ട്രോളുകളെയും വിമര്‍ശനങ്ങളെയുമൊക്കെ പോസ്റ്റീവായി കാണാനും പക്വതയോടെ നേരിടാനും തന്നെ സഹായിച്ചതെന്നാണ് പേളി പറയന്നത്. ഇത് നിന്റെ കണ്‍ട്രോളില്‍ നില്‍ക്കുന്ന ഒന്നല്ല. നിന്നെ ഇഷ്ടപ്പെടാത്ത ഒരുപാടു പേരുണ്ടാവും. അവരെയൊക്കെ ഫെയ്സ് ചെയ്യാന്‍ നിനക്ക് പക്വത ഉണ്ടെങ്കില്‍ മാത്രമേ ഈ ഇന്‍ഡസ്ട്രിയിലേക്ക് കയറാവൂ. പോപ്പുലാരിറ്റി, ടാലന്റ് ഒക്കെ സെക്കന്ററിയാണ്, ഏറ്റവും പ്രധാനം ആളുകളുമായി ഡീല്‍ ചെയ്യാന്‍ പഠിക്കുകയെന്നതാണ്. എന്നായിരുന്നു ഡാഡി പറഞ്ഞതെന്നാണ് പേളി പറയുന്നത്.

  Recommended Video

  പേർളിയുടെയും ശ്രീനിഷിന്റെയും രണ്ടാം ഹണിമൂൺ ദുബായിൽ..തകർത്താഘോഷം

  വണ്ടിയെടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോള്‍ ചിലപ്പോള്‍ അപകടം ഉണ്ടായേക്കാം എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണല്ലോ, നമ്മള്‍ വണ്ടിയെടുത്ത് ഇറങ്ങുന്നത്. അപകടമേ ഉണ്ടാവരുത് എന്നുണ്ടെങ്കില്‍ വണ്ടിയെടുത്ത് പുറത്തിറങ്ങാതിരിക്കുന്നതല്ലേ നല്ലത്. ട്രോളുകളുടേയും വിമര്‍ശനങ്ങളുടേയും കാര്യത്തില്‍ ഇതാണ് തന്റെ പോളിസിയെന്നാണ് പേളി പറയുന്നത്. ഇതെല്ലാം ഇതിന്റെ ഭാഗമാണ് എന്നും പേളി പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയയിലും തന്റെ യൂട്യൂബ് ചാനലിലുമൊക്കെ സജീവമാണ് പേളി. ഈ പ്രണയ ദിനത്തില്‍ ഭര്‍ത്താവായ നടന്‍ ശ്രീനിഷ് തനിക്ക് നല്‍കിയ സര്‍പ്രൈസ് സമ്മാനത്തിന്റെ വീഡിയോ പേളി പങ്കുവച്ചിരുന്നു. ബിഎംഡബ്ല്യുവിന്റെ ബൈക്കായിരുന്നു ശ്രീനിഷ് പേളിയ്ക്ക് സമ്മാനിച്ചത്.

  അതേസമയം പേളിയുടെ ഏറ്റവും പുതിയ സിനിമ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. അജിത്ത് നായകനായ വലിമൈ ആണ് പേളിയുടെ ഏറ്റവും പുതിയ സിനിമ. നേരത്തെ ലുഡോ എന്ന അനുരാഗ് ബസു ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരുന്നു പേളി. പേളിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. മലയാളത്തില്‍ പേളി അവസാനമായി അഭിനയിച്ച ചിത്രം ഹൂ ആണ്. പിന്നാലെ താരം ബിഗ് ബോസിന്റെ ഭാഗമാവുകയായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷമായിരുന്നു പേളി ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചത്. താരത്തിന്റെ മലയാളത്തിലേക്കുള്ള തിരിച്ചവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പേളിയും മകള്‍ നില ബേബിയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.

  Read more about: pearle maaney
  English summary
  Pearle Maaney Says She Being Avoided By The Trollers InSocial Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X