For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ വിവാഹമോചനവും പോലീസ് സംരക്ഷണവും, രണ്ടാം വിവാഹവും പിരിഞ്ഞു; മീര സുമിത്രയേക്കാള്‍ വലിയ പോരാളി!

  |

  മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം തുടങ്ങിയ കാലം തൊട്ട് തന്നെ കുടുംബ പ്രേക്ഷകരുടെ മനം കവരാന്‍ കുടുംബവിളക്കിന് സാധിച്ചിരുന്നു. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതമാണ് പരമ്പര പറയുന്നത്. ആരാധകരുടെ പ്രിയങ്കരിയായ സുമിത്രയായി എത്തുന്നത് മീര വാസുദേവ് ആണ്. സിനിമയില്‍ നിന്നും സീരിയലിലേക്കുള്ള മീരയുടെ വരവ് വന്‍ വിജയമായി മാറുകയായിരുന്നു.

  Also Read: ​വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ ​ഗർഭിണി; ആലിയക്കെതിരെയുള്ള വിമർശനങ്ങളിൽ കരീന

  ഇന്ന് മലയാളി കുടുംബങ്ങളുടെ പ്രിയങ്കരിയാണ് സുമിത്രയെ അവതരിപ്പിക്കുന്ന മീര വാസുദേവ്. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലടക്കം അഭിനയിച്ചിട്ടുണ്ട് മീര വാസുദേവ്. ഓണ്‍ സ്‌ക്രീനിലെ സുമിത്രയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ് ഓഫ് സ്‌ക്രീനിലെ മീര. എന്നാല്‍ രണ്ടു പേരും ജീവിതത്തിലെ വെല്ലുവിളികളെ ഒരുപോലെ പൊരുതി തോല്‍പ്പിക്കുന്നവരാണെന്നത് സാമ്യതയാണ്.

  മീരയുടെ വ്യക്തിജീവിതം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിവാഹവും വിവാഹ മോചനവുമൊക്കെ വാര്‍ത്തയായി മാറിയിരുന്നു. മീരയുടെ വ്യക്തിജീവിതത്തെക്കുറിച്ച് മുമ്പ് താരം തന്നെ പറഞ്ഞിട്ടുള്ള വാക്കുകളടക്കം വിശദമായി വായിക്കാം തുടര്‍ന്ന്.

  മോഡലിംഗിലൂടെയാണ് മീര സിനിമയിലെത്തുന്നത്. അഭിനയ ജീവിതം തുടങ്ങുന്നത് ബോളിവുഡിലൂടെയായിരുന്നു. പിന്നീടാണ് മലയാളത്തിലെത്തുന്നത്. മലയാളത്തില്‍ തന്‍മാത്ര എന്ന ചിത്രത്തിലെ മീരയുടെ പ്രകടനം മലയാളികള്‍ ഒരിക്കലും മറക്കില്ല. മോഹരന്‍ലാലിന്റെ നായികയായി മിന്നും പ്രകടനം കാഴ്ചവച്ചാണ് മീര മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു മീര വാസുദേവ്.

  കരിയറില്‍ നല്ല സമയത്തായിരുന്നു മീരയുടെ ആദ്യ വിവാഹം നടക്കുന്നത്. ബോളിവുഡ് ക്യാമറാമാന്‍ അശോക് കുമാറിന്റെ മകനായ വിശാല്‍ ആയിരുന്നു വരന്‍. വിവാഹം കഴിക്കുമ്പോള്‍ മീരയുടെ പ്രായം 23 വയസ് മാത്രമായിരുന്നു. എന്നാല്‍ ആ വിവാഹ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. താരം വിവാഹ മോചിതയായി. ആ ദാമ്പത്യ ജീവിതത്തില്‍ താന്‍ ഒരുപാട് അനുഭവിച്ചുവെന്നായിരുന്നു പിന്നീടൊരിക്കല്‍ ജെബി ജംഗ്ഷനിലെത്തിയപ്പോള്‍ മീര പറഞ്ഞത്.

  ആ ദാമ്പത്യ ജീവിതം താന്‍ ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നില്ലെന്നാണ് മീര പറയുന്നത്. മാനസികവും ശാരീരീകവുമായി തന്നെ ഒരുപാട് ഉപദ്രവിച്ചുവെന്നും ജീവിതത്തിലെ ഇഷ്ടപ്പെടാത്ത അധ്യായം ആണതെന്നും മീര പറഞ്ഞു. അതേസമയം വിവാഹ മോചനത്തിന് ശേഷം തനിക്ക് വധ ഭീഷണി പോലുമുണ്ടായിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ മീര പറയുന്നുണ്ട്. എന്നാല്‍ ഇന്ന് അവര്‍ എവിടെയാണെന്ന് പോലും അറിയില്ലെന്നും മീര പറയുന്നു.

  ആ വിവാഹ ജീവിതത്തിലൂടെ പലതും എനിക്ക് ജീവിതത്തില്‍ പഠിക്കാന്‍ സാധിച്ചു എന്നാണ് മീര പറയുന്നത്. പിന്നീടായിരുന്നു മീര രണ്ടാമത്തെ വിവാഹം കഴിക്കുന്നത്. നടന്‍ ജോണ്‍ കൊക്കനെയായിരുന്നു താരം വിവാഹം കഴിച്ചത്. എന്നാല്‍ ഈ വിവാഹ ബന്ധവും പിരിഞ്ഞു. പക്ഷെ തങ്ങള്‍ പിരിഞ്ഞത് മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണെന്നാണ് മീര പറയുന്നത്. ജോണ്‍ നല്ല അച്ഛനാണെന്നും ഇപ്പോഴും നല്ല സൗഹൃദമുണ്ടെന്നുമാണ് മീര പറയുന്നത്.

  ജോണിനെ ഓര്‍ക്കുമ്പോള്‍ എനിക്ക് ബഹുമാനമാണ് തോന്നാറുള്ളത്. പക്ഷെ ഞങ്ങള്‍ക്ക് മാനസികമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല എന്നതുകൊണ്ടാണ് പിരിഞ്ഞതെന്നുമാണ് മീര പറയുന്നത്. ഈ ബന്ധത്തില്‍ മീരയ്ക്ക് ഒരു മകനുമുണ്ട്. മകനൊപ്പമാണ് മീര ഇപ്പോള്‍ കഴിയുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മീര.താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  Recommended Video

  Dilsha Interview: ഇനി രണ്ടുംകൽപ്പിച്ച് മുന്നോട്ട്, എന്റെ അച്ഛനെയും അമ്മയെയും വരെ വലിച്ചിഴച്ചു

  നേരത്തെ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, മറാത്തി, എന്നിങ്ങനെ നിരവധി ഭാഷകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ മലയാളത്തിനോട് എനിക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട് എന്ന് മീര പറഞ്ഞിരുന്നു. എന്നെ ഒരു കുടുംബത്തിലെ അംഗമായിട്ടാണ് മലയാളികള്‍ കണ്ടിട്ടുള്ളത്. ഒരു അഭിനേതാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം അതാണെന്നും മീര പറയുന്നു. അഭിനയത്തിന് പ്രധാന്യമുള്ള റോളുകള്‍ കിട്ടുകയാണെങ്കില്‍ അത് മലയാളത്തില്‍ തന്നെ വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതായിട്ടും മീര ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  English summary
  Personal Life Of Kudumbavilakku Star Meera Vasudev Is More Epic Than That Of Sumithra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X