For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ നായിക ആക്കിയാലും വണ്ണം കുറയ്ക്കില്ല; പെണ്‍കുട്ടികള്‍ നോ പറയാന്‍ പഠിക്കണം: പൊന്നമ്മ ബാബു

  |

  മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് പൊന്നമ്മ ബാബു. സിനിമയിലും ഇപ്പോഴിതാ സീരിയലിലുമെല്ലാം അവര്‍ നിറഞ്ഞു നില്‍ക്കുകയാണ്. തന്റെ വണ്ണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുയാണ് പൊന്നമ്മ ബാബു ഇപ്പോള്‍. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൊന്നമ്മ ബാബു മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: അമിതാഭ് ബച്ചൻ ഇല്ലാത്തപ്പോൾ രേഖയെ വീട്ടിലേക്ക് ക്ഷണിച്ച ജയ; പിന്നീട് അവിടെ സംഭവിച്ചത്!

  എന്റെ വണ്ണത്തെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ എനിക്ക് ദേഷ്യം വരും. ഞാന്‍ ചുമ്മാ കേറി വണ്ണം വച്ചതല്ല. കാശ് കൊടുത്ത് സൂപ്പും മറ്റും മേടിച്ച് കഴിച്ച് വണ്ണം വച്ചതാണ്. അങ്ങനെയുള്ളപ്പോള്‍ എന്റെ വണ്ണത്തെ കളിയാക്കാനോ പരിഹസിക്കാനോ പറ്റില്ല. ഞാന്‍ പ്രൊഡക്ഷനിലെ ഭക്ഷണം കഴിച്ചല്ല വണ്ണം വച്ചത്. എനിക്ക് വണ്ണം വെക്കണം എന്നുള്ളത് കൊണ്ട് കാശ് മുടക്കി സൂപ്പും മറ്റും കഴിച്ച് വണ്ണം വച്ചതാണ്. അതിനാല്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ അതില്‍ കയറി പിടിക്കും. ഞാന്‍ ഉടക്കും.

  എന്ത് അറിഞ്ഞിട്ടാണ് നിങ്ങള്‍ സംസാരിക്കുന്നത്. എന്റെ ഐഡന്റിറ്റിയാണ് എന്റെ വണ്ണം. ഇന്നാള്‍ ഒരാള്‍ ചോദിച്ചു മമ്മൂട്ടിയുടെ നായികയാകാന്‍ അവസരം വന്നാല്‍ വണ്ണം കുറയ്ക്കുമോ എന്ന്. ഞാന്‍ പറഞ്ഞു ഇല്ലെന്ന്, മമ്മൂട്ടിയുടെ നായികയാകാനൊക്കെ ഇഷ്ടമാണ്. പക്ഷെ ആ സിനിമ മാത്രമല്ല പിന്നെ ചെയ്യാന്‍ പറ്റൂ. അത് കഴിഞ്ഞും എനിക്ക് സിനിമ ചെയ്യണ്ടേ. മെലിഞ്ഞാല്‍ ആളുകള്‍ പറയില്ലേ പണ്ട് നല്ല വണ്ണമൊക്കെയായി നന്നായിരുന്നു ഇപ്പോള്‍ മെലിഞ്ഞു പോയെന്ന്. എന്റെ മനസ് അറിയാന്‍ വേണ്ടി ചോദിച്ചതായിരുന്നുവെന്നും പൊന്നമ്മ പറയുന്നു.

  Also Read: നിനക്കിത് ഫോണില്‍ കൂടെ ചോദിച്ചൂടെ? ദയ അശ്വതിയോട് മഞ്ജു; അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് താരം!

  സിനിമയില്‍ എനിക്ക് ബെസ്റ്റ് ഫ്രണ്ട്‌സില്ല. അല്ലാത്ത സുഹൃത്തുക്കളും വിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ പേരെയുള്ളൂ. ഇപ്പോഴത്തെ അടുത്ത സുഹൃത്ത് സാറയാണ്. സാറയുടെ ഭര്‍ത്താവ് ഷിപ്പിലെ ക്യാപ്റ്റനാണ്. എല്ലാവരോടും നല്ല സൗഹൃദമാണ്, കാണുമ്പോള്‍ സ്‌നേഹം പങ്കിടാറുണ്ട്. പക്ഷെ സിനിമയും കുടുംബവും രണ്ടും രണ്ടായി നിര്‍ത്തുന്നയാളാണ്. രണ്ടും കൂടി ലയിപ്പിക്കാറില്ല. വീട്ടിലെത്തുമ്പോള്‍ ഞാന്‍ അമ്മയും ഭാര്യയും കുടുംബിനിയുമാണെന്നാണ് അവര്‍ പറയുന്നത്.

  സിനിമയിലെ ഗുരുക്കന്മാര്‍ ലോഹി സാറും, സിബി സാറും ജോഷി സാറുമൊക്കെയാണ്. ഞാന്‍ ചെറിയ സിനിമകളിലൂടെയാണ് തുടങ്ങിയത്. പക്ഷെ വലിയ സംവിധായകരുടേയും വലിയ ബാനറുകളുടെയും സിനിമയുടെ ഭാഗമാകാന്‍ സാധിച്ചു. ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചുവെന്നും അവര്‍ പറയുന്നു.

  Also Read: 'അഭിനയിക്കാനാണ് ആ​ഗ്രഹം, താടി തള്ളിനിൽക്കുന്നതായിരുന്നു പ്രശ്നം, ​ഗോപി സുന്ദർ ചേട്ടച്ഛനാണ്'; അഭിരാമി സുരേഷ്

  റോമന്‍സിലെ രംഗം കണ്ടിട്ട് എനിക്ക് റോയല്‍റ്റി കിട്ടിയില്ല എന്ന് സുരേഷ് ഗോപി സാര്‍ പറഞ്ഞു. എനിക്കാദ്യം മനസിലായില്ല. റോമന്‍സില്‍ ദാ പോയി ദാ വന്ന സുരേഷ് ഗോപി സാറിന്റെ ഡയലോഗുണ്ടായിരുന്നുവെന്നും പൊന്നമ്മ ബാബു ഓര്‍ക്കുന്നുണ്ട്. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പുതുതായി കടന്നു വരുന്നവരോടും പൊന്നമ്മ ബാബുവിന് പറയാനുണ്ട്.

  എന്നോട് ആരും ഇതുവരെ അങ്ങനെ പെരുമാറിയിട്ടില്ല. ഞാന്‍ നില്‍ക്കുന്ന സ്റ്റാന്റ് അങ്ങനെയാണ്. ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ല എന്ന് തുറന്നു പറയണം. നോ പറയേണ്ടിടത്ത് നോ എന്ന് പറയാനാകണം. ചിലപ്പോള്‍ ആ സിനിമ പോയെന്ന് വരാം. പക്ഷെ നിങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടെങ്കില്‍ സിനിമ നിങ്ങളിലേക്ക് തന്നെ എത്തിച്ചേരും. നോയും യെസും നമ്മളുടെ കയ്യിലിരിക്കുന്ന കാര്യമാണ്. നമ്മളാണ് പറയേണ്ടത്. വേഷമില്ല പൊക്കോ എന്ന് പറഞ്ഞ് വിട്ടേക്കാം, പക്ഷെ നിങ്ങളെ തേടി മറ്റൊരു അവസരമുണ്ടായേക്കാമെന്നാണ് അവര്‍ പറയുന്നത്.

  സിനിമ ഗ്ലാമറുള്ളതായതു കൊണ്ടാണ് ഇത് വാര്‍ത്തയാകുന്നത്. പക്ഷെ ഏത് മേഖലയായാലും അങ്ങനെ തന്നെയാണ്. നല്ല വിദ്യഭ്യാസ്‌മൊക്കെ വേണം. അതുണ്ടെങ്കില്‍ ഇതില്ലെങ്കിലും കുഴപ്പമില്ല എന്നൊരു ധൈര്യമുണ്ട്. ഒരാള്‍ നടിയാകണമെന്ന് തലയിലുണ്ടെങ്കില്‍ ആ കുട്ടി വന്നിരിക്കും. പണ്ടത്തെപോലെയല്ല ഇപ്പോഴത്തെ കുട്ടികളൊക്കെ നല്ല വിദ്യഭ്യാസമുള്ളവരാണ്. അവര്‍ നോ പറയുന്നവരാണ്, പോടോ എന്ന് പറയാനാകും അവര്‍ക്കെന്നാണ് താരം അഭിപ്രായപ്പെടുന്നത്.

  Read more about: ponnamma babu
  English summary
  Ponnamma Babu About Bodyshaming And Being The Heroine Of Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X