For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിടിലന്‍ രസികന്‍ എന്റര്‍ടൈനര്‍ തന്നെ 'ന്നാ താന്‍ കേസ് കൊട്'; ഒടുവില്‍ പ്രേം കുമാര്‍ സിനിമ കണ്ടു!

  |

  കുഞ്ചാക്കോ ബോബന്‍ നായകനായി എത്തി കയ്യടി നേടിയ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. എന്നാല്‍ റിലീസ് ദിവസം തന്നെ ചിത്രം വിവാദത്തില്‍ പെട്ടിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിലെ റോഡില്‍ കുഴിയുണ്ട് എന്ന വാചകമായിരുന്നു വിവാദമായത്. ഇതിനെതിരെ ഇടതുപക്ഷ അനുകൂലികളായി ചിലര്‍ രംഗത്തെത്തുകയായിരുന്നു.

  അങ്ങനെ വിമര്‍ശനം ഉന്നയിച്ചവരില്‍ ഒരാളായിരുന്നു പ്രേം കുമാര്‍. എന്നാലിപ്പോഴിതാ പ്രേം കുമാറും സിനിമ കണ്ടിരിക്കുകയാണ്. പോസ്റ്ററിലെ വാചകം വിവാദം ആക്കണ്ടെന്ന് മന്ത്രി റിയാസടക്കം പറഞ്ഞിരുന്നു. സിനിമ കണ്ടതിനെക്കുറിച്ചുള്ള പ്രേം കുമാറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ തുടര്‍ന്ന് വായിക്കാം.

  മൂന്ന് നാള്‍ മുന്‍പ് കാണേണ്ടിയിരുന്ന സിനിമ ഇന്നുച്ചയ്ക്ക് കണ്ടു.
  ടിക്കറ്റില്ലെന്ന് കേട്ട് മടങ്ങുന്ന രണ്ട് കുട്ടികളിലൊരുവള്‍ എന്നെ നോക്കി,
  കൂടെയുള്ളവളോട് അടക്കം പറഞ്ഞ് ചിരിക്കുന്നത് കണ്ടു ഞാന്‍.
  'ഇച്ചങ്ങായിയല്ലേ...ഈ പടത്തിനെപ്പറ്റി വേണ്ടാതീനം പറഞ്ഞത്...'എന്നങ്ങനെയാണതെന്ന് കേള്‍ക്കാതെ ഞാന്‍ കേട്ടു.
  രണ്ട് ടിക്കറ്റിന്റെ കാശ് കൊടുക്കുമ്പോള്‍ ശാരദയിലെ സനൂപും ഒരു കള്ളച്ചിരി ചിരിച്ചു.

  ഒരു കിടിലന്‍ രസികന്‍ എന്റര്‍ടൈനര്‍ തന്നെ 'ന്നാ താന്‍ കേസ് കൊട്'
  ഓണത്തിന് മുന്‍പുള്ള പടങ്ങളില്‍ ട്രെന്‍ഡിങ് ഹിറ്റ് രതീഷ് പൊതുവാളിന്റെ കേസ്. അതെയതെ, ഞാന്‍ പ്രതിയായിരുന്ന കേസ്.
  അയ്യപ്പനും കോശിയും സീനില്‍പ്പെട്ടുപോവുന്നൊരനുഭവം മനസ്സില്‍ക്കണ്ട് പേടിക്കുന്നൊരുത്തനാണ് ഞാനെന്നും.
  കോശി ചെയ്തത്, കോശിയുടെ കണ്ണില്‍ കറക്റ്റാണ്;
  അയ്യപ്പന്‍ നായരും ചെയ്തിട്ടേയില്ല നേരല്ലാത്തതൊന്നും.
  എന്നാലുമവരങ്ങ് പെട്ടുപോവുന്നൊരു പെടലില്ലേ?

  അന്നുച്ചയ്ക്ക്,
  ഞാനടക്കം പറഞ്ഞതിനെതിരെ റിയാസ് മിനിസ്റ്റര്‍ കൃത്യമായ് നിലപാട് പറഞ്ഞില്ലായിരുന്നെങ്കില്‍...
  'നിന്റെ കാര്യം കട്ടപ്പൊകയായേനേ പ്രേമാ'
  എന്ന് ചീത്തപറഞ്ഞിന്നലെ മധുപാല്‍.
  അതെ...നല്ലചീത്തപറയാനടുപ്പമുള്ളവര്‍ പ്രേമാ എന്നാണെന്നെ വിളിക്കുന്നത്; അങ്ങനെ വിളിക്കുന്നത് കേള്‍ക്കാനാണെനിക്കിഷ്ടവും.
  അച്ഛന്റെയുമമ്മയുടെയും പേരിന്റെ അക്ഷരങ്ങള്‍ ചേര്‍ത്താണ് കെ.പി.എന്ന് ഇനീഷ്യല്‍.

  നിങ്ങള് നോക്കണേ...സിനിമയിലെ വില്ലന്‍ മന്ത്രിക്ക് പേര്: കെ.പി. പ്രേമന്‍.
  വേറെത്രായിരം പേര് കിട്ടാനുണ്ട്; വേറെത്രായിരം ഇനീഷ്യല്‍ കിട്ടാനുണ്ട് ചങ്ങായീ.
  നമ്മടെ ചങ്ങായി ഷുക്കൂര്‍ വക്കീലിന്റെ പേര് മാറ്റാത്ത പൊതുവാള്‍ ഇതറിഞ്ഞോണ്ട് ചെയ്തതല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കൂല.
  എഫ്.ബി.യില്‍ ഞാനെഴുതിയതിനെ അതിമനോഹരമായ് ട്രോളിക്കൊന്ന് കൊല വിളിച്ചുകൊണ്ടൊരു കിടിലന്‍ പോസ്റ്റുണ്ട് ഷിബു ഗോപാലകൃഷ്ണന്‍ വക ഇന്ന്.
  അതുകണ്ടുടന്‍ മെസെഞ്ചറില്‍ സംസാരിച്ചപ്പോള്‍ ഷിബു പറഞ്ഞു:

  You have gone through a tough time, it's not easy to be perfect in the social media always. This is a lesson not only for you for everyone in this space. Our thought process can go wrong in many possible ways, and it's hard to see our own people criticising without any discount.

  ഇത്രയേറെ സ്ട്രെയിനോടെ തന്നെ പോയിരുന്ന ഞാന്‍ പോലും നന്നായി ആസ്വദിച്ചൊരു പടമാണിത്. ഏദന്‍ തോട്ടത്തിലും, പടയിലും, നായാട്ടിലും, ഭീമന്റെ വഴിയിലുമെല്ലാം കണ്ടതിനേക്കാള്‍ മികച്ചൊരു ചാക്കോച്ചന്‍.
  സെക്കന്‍ഡ് ഹാഫില്‍ ചെറുതായ് ഇടതിനെയൊന്ന് വിമര്‍ശിക്കുന്നില്ലേ എന്നല്ലേ?
  'ഇടതു സഹയാത്രികന്‍' അതിനെപ്പറ്റിയൊന്നും പറഞ്ഞില്ലല്ലോ എന്നല്ലേ?

  എന്റെ പൊന്നോ...അതിനെപ്പറ്റി ഇനിയും പറയുന്ന കാര്യമോര്‍മ്മിപ്പിക്കല്ലേ.
  പൊലീസായത് പോരാഞ്ഞ്, പോയി തെയ്യം കെട്ടുന്ന പൊലീസല്ല, കടലകൊറിച്ച് പ്രാവിനെ നോക്കി ചോക്കെറിയുന്ന ജഡ്ജിയാണെന്റെ ഹീറോ.
  വേറൊന്നും കൊണ്ടല്ല;
  ഒരു വീലൊരു കുഴിയില്‍ വീണാല്‍ തീരുന്നഹങ്കാരമേ നമുക്കൊക്കെ പറഞ്ഞിട്ടുള്ളൂ.

  Read more about: prem kumar kunchacko boban
  English summary
  Prem Kumar Watches Nna Thaan Case Kodu And Pens A Note About The Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X