twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിൽ നിന്ന് മാറി നിൽക്കാൻ കാരണമുണ്ടായിരുന്നു! വന്നപ്പോൾ ആകെ മാറി, തുറന്ന് പറഞ്ഞ് പ്രേംകുമാർ

    |

    അമ്മവാ... എന്ന വിളി ഇന്നും സോഷ്യൽ മീഡിയയിലും സിനിമ- ട്രോൾ കോളങ്ങളിൽ ചർച്ച വിഷയമാകാറുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഈ സിനിമ ഡയലോഗ് പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. സിനിമ പേരുകളിലൂടെ താരങ്ങളെ അറിയപ്പെടാറണ്ട്. എന്നാൽ അമ്മാവാ... എന്നുളള സിനിമ ഡയലോഗിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ ജീവിക്കുന്ന താരമാണ് പ്രേം കുമാർ. സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തെങ്കിലും പ്രേംകുമാർ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുണ്ട്

    സിനിമയിൽ എത്തിയിട്ട് മുപ്പത് വർഷം പൂർത്തിയാവുകയാണ്. നൂറ്റിയമ്പതോളം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. നയകനായും ഹാസ്യതാരമായും വ്യത്യമായ റോളുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ സിനിമയിൽ തിളങ്ങി നന്നിരുന്ന സമയത്ത് താരം അപ്രത്യക്ഷമാകുകയായിരുന്നു. പിന്നെ ഒരു ഇടവേളയ്ക്ക് ശേഷം താരം മടങ്ങി എത്തിയിരിക്കുകയാണ്. സിനിമയിൽ നിന്ന് മാറി നിന്നതിന്റെ കാര്യം വെളിപ്പെടുത്തുകയാണ്.

     ജയറാം- പ്രേം കുമാർ കൂട്ട്ക്കെട്ട്

    മലയാളത്തിലെ ഹിറ്റ് കൂട്ട്ക്കെട്ടായിരുന്നു ജയറാം- പ്രേം കുമാർ ജോഡി. രാജസേനൻ സംവിധനം ചെയ്ത മിന്നുകെട്ട് എന്ന ചിത്രത്തിലായിരുന്നു തങ്ങൾ ആദ്യമായി ഒന്നിച്ചെത്തുന്നത്. പിന്നീട് അനിയൻബാവ ചേട്ടൻബാവ, ആദ്യത്തെ കൺമണി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. തങ്ങളിലുണ്ടായിരുന്ന സൗഹൃദം സിനിമയിലും പ്രതിഫലിച്ചു.

     സിനിമയിൽ നിന്ന് ബ്രേക്ക്‌‌

    90 കളിൽ ഓടി നടന്ന അഭിനയിച്ച ഒരു സമയമുണ്ടായിരുന്നു. പിന്നീട് ഒരുപോലെയുള്ള കഥാപാത്രങ്ങൾ തുടർച്ചയായി എത്തിയപ്പോൾ ചില ചിത്രങ്ങൾ വേണ്ടെന്നു വെച്ചു. 2001 ആയിരുന്നു വിവാഹം കഴിയുന്നത്. എട്ട് വർഷത്തിനു ശേഷമാണ് തനിയ്ക്കും ഭാര്യ ജിഷയ്ക്കും കുഞ്ഞ് പിറക്കുന്നത്. അതും മറ്റും വ്യക്തിപരമായ അസൗകര്യങ്ങളുമാണ് സിനിമയിൽ നിന്ന് മാറി നിൽക്കാൻ കാരണമായത്.
    ആദ്യം സൂപ്പർ ബ്രദർ പിന്നെ ബ്രദേഴ്സ് ഡേ! പേര് മാറ്റത്തിനു പിന്നിൽ‌ മോഹൻലാലിന്റെ ബിഗ്ബ്രദർ

     സിനിമ ആകെ  മാറി‌‌

    ‌ മകൾ ജനിച്ചതിനു ശേഷം വീണ്ടും സിനിമയിലേയ്ക്ക് വരാൻ തീരുമാനിച്ചു, അപ്പോഴേയ്ക്കും സിനിമ ആകെ മാറി പോയിരുന്നു. പരിചയമുള്ള സംവിധായകർ സിനിമ ചെയ്യാതെയായി. അങ്ങനെ സിനിമയിലേയ്ക്കുള്ള വരഹവ് വീണ്ടും വൈകി. രണ്ടാം വരവിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അരവിന്ദന്റെ അതിഥികൾ, പിന്ന പഞ്ചവർണ്ണതത്ത ചെയ്തു.

      നിങ്ങൾ യഥാർഥ മുസ്ലീം ആണോ! ഗണേശ വിഗ്രഹത്തിനു മുന്നിൽ നടി, താരത്തിനെതിരെ ആക്രമണം രൂക്ഷം നിങ്ങൾ യഥാർഥ മുസ്ലീം ആണോ! ഗണേശ വിഗ്രഹത്തിനു മുന്നിൽ നടി, താരത്തിനെതിരെ ആക്രമണം രൂക്ഷം

     ആദ്യ ചിത്രം


    പിഎ ബക്കർ സംവിധാനം ചെയ്ത സഖാവ് കൃഷ്ണപിള്ള എന്ന ചിത്രത്തിലൂടെയാണ് ആദ്യം ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത് . അതിൽ വളരെ സീരിയസ് കഥാപാത്രമായിരുന്നു.പക്ഷേ ചിത്രീകരണം പൂർത്തിയായെങ്കിലും ആ സിനിമ വെളിച്ചം കണ്ടില്ല. അതിനു ശേഷം ദൂരദർശനിൽ ലംബോ എന്നൊരു ടെലിഫിലിമിൽ അഭിനയിച്ചു. അത് ഹിറ്റായതോടെ ഞാൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. നർമ്മത്തിന് പ്രധാന്യം നൽകി കൊണ്ട് ഒരുക്കിയതായിരുന്നു അത്. കുടുതലും കോമഡി ചിത്രങ്ങളാണ് തന്നെ തേടിയെത്തിയിരുന്നത്.

    English summary
    premkumar says about film break
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X