For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിദ്ദിഖ് - ലാൽ പിരിഞ്ഞത് നിമിത്തം! പക്ഷേ ഞാൻ ഒരു ഡിമാൻഡ് വെച്ചിരുന്നു; സംവിധായകനായതിനെ പറ്റി മാണി സി കാപ്പൻ

  |

  മലയാളികൾക്ക് സുപരിചിതനാണ് നിർമ്മാതാവും സംവിധായകനും നടനുമായ മാണി സി കാപ്പൻ. സജീവ രാഷ്ട്രീയ പ്രവർത്തകൻ കൂടി ആയ അദ്ദേഹം നിലവിൽ പാല എംഎൽഎ കൂടിയാണ്. 1993 മേലേപ്പറമ്പിൽ ആൺ വീട് എന്ന സിനിമ നിർമ്മിച്ചു കൊണ്ടാണ് മാണി സി കാപ്പൻ മലയാള സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്നത്.

  ജയറാം നായകനായ ചിത്രം വമ്പൻ ഹിറ്റായതോടെ ആറ് സിനിമകൾ കൂടി അദ്ദേഹം നിർമ്മിച്ചു. സൂപ്പർ ഹിറ്റായ മാന്നാർ മത്തായി സ്പീകിങ്ങും അതിൽ ഉൾപ്പെടുന്നതാണ്. അതിനിടെ 13 ഓളം സിനിമകളിൽ അഭിനയിക്കുകയും രണ്ട് സിനിമകൾക്ക് കഥ എഴുതുകയും ഒരു സിനിമയ്ക്ക് തിരക്കഥ ഒരുക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

  Also Read: അമ്മയായിട്ടുള്ള ആദ്യ ദിവസങ്ങള്‍ ആസ്വദിക്കാന്‍ പറ്റിയില്ല; വിഷാദം പോലെ വന്നിരുന്നുവെന്ന് നടി മൃദുല വിജയ്

  1995 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം മാന്നാർ മത്തായി സ്പീക്കിങ്ങിൽ സംവിധായകനായത് മാണി സി കാപ്പൻ ആയിരുന്നു. സിദ്ദിഖ് - ലാൽ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രത്തിൽ അവിചാരിതമായാണ് നിർമാതാവായ മാണി സി കാപ്പൻ സംവിധായകൻ ആവുന്നത്. ഇപ്പോഴിതാ, അന്ന് അങ്ങനെ സംവിധായകൻ ആവനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് അദ്ദേഹം. ബിഹൈൻഡ്‌വുഡ്സിനു നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  'മേലേപ്പറമ്പിൽ ആൺവീട് ആണ് എന്റെ ആദ്യത്തെ പടം. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ സിനിമയിൽ അഭിനയിക്കാൻ ഞാൻ ശ്രമം നടത്തിയിരുന്നു അന്ന് എനിക്ക് സെലെക്ഷൻ ലഭിച്ചില്ല. അങ്ങനെ അത് വിട്ടു. പിന്നെ കാശ് വരുമ്പോൾ ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം തോന്നി. അങ്ങനെ ഇരിക്കെ ഒരിക്കെ രാജസേനന്റെ അയലത്തെ അദ്ദേഹം എന്ന സിനിമയുടെ ഒരു പരിപാടിക്ക് പോയപ്പോൾ അവിടെ വെച്ച് ഞാൻ രാജസേനനോട് ഒരു പടം ചെയ്തേക്കാം എന്ന് പറഞ്ഞു,'

  'അങ്ങനെ കഥ കൊണ്ടുവരാൻ പറഞ്ഞു. പല കഥയും കേട്ടു. ഈ കഥ കേട്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു. അന്നത്തെ കാലത്ത് രണ്ടരക്കോടിക്ക് മുകളിൽ കളക്ഷൻ വന്ന സിനിമയാണ്. മലയാളികൾക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് മേലേപ്പറമ്പിൽ ആൺ വീട്,' മാണി സി കാപ്പൻ പറഞ്ഞു.

  'സിദ്ദിഖ് - ലാൽ കൂട്ടുകെട്ട് പിരിഞ്ഞ ശേഷമാണ് മാന്നാർ മത്തായി സ്പീക്കിങ്ങിന്റെ സ്ക്രിപ്റ്റ് വെറുതെ ഇരിക്കുന്ന അവസ്ഥ വന്നത്. അവർ മറ്റൊരു നിർമ്മാതാവിനെ സമീപിച്ചെങ്കിലും അത് നടന്നില്ലായിരുന്നു. അങ്ങനെ എന്നെ സമീപിച്ചു ഞാൻ അത് എടുത്തു. രാജസേനനെ വെച്ച് സംവിധാനം ചെയ്യാൻ ആയിരുന്നു പ്ലാൻ,'

  'അന്ന് ഞാൻ സിദ്ദിഖിനോടും ലാലിനോടും ഒരു ഡിമാൻഡ് വെച്ചു. രാജസേനൻ എങ്ങാനും പിന്മാറുകയാണെങ്കിൽ കൂടെയുണ്ടാവണം എന്ന്. അവർ രണ്ടുപേരും ഉണ്ടാവും എന്ന് പറഞ്ഞു. എന്നിട്ട് അവർ തന്നെയാണ് മാണിച്ചന്റെ പേര് തന്നെ ഇട്ടൂടെ എന്ന് ചോദിക്കുന്നത്. അങ്ങനെയാണ് ഞാൻ ഡയറക്ടർ ആവുന്നത്,'

  'ലാൽ അഞ്ചാറ് ദിവസം വന്ന് സഹകരിച്ചു. സിദ്ദിഖ് മുഴുവൻ ഉണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമയുടെ തുടക്കത്തിൽ സംവിധായകന്റെ പേര് വെക്കാതെ അവസാനം ഈ സിനിമ സംവിധാനം ചെയ്യാൻ എന്നെ പൂർണമായി സഹായിച്ച സിദ്ദിഖ് ലാലിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി എന്ന് ഞാൻ എഴുതി കാണിച്ചത്,'

  Also Read: 'ഏഴ് പവന്റെ താലി മാലയ്ക്ക് ഓർഡർ‌ കൊടുത്തു, ഫെബ്രുവരിയിൽ കല്യാണം, ഇത് നുണയല്ല'; സുബിയുടെ വിവാഹം ഉടൻ?

  'ജനം, സിഐഡി ഉണ്ണികൃഷ്ണൻ തുടങ്ങിയ സിനിമകൾ ഒക്കെ ഞാൻ സംവിധാനം ചെയ്തതാണ്. സിഐഡി ഉണ്ണികൃഷ്ണനിലൂടെയാണ് ഇന്ദ്രൻസ് സിനിമയിൽ വരുന്നത്. അത് ഞാൻ ഡിസ്ട്രിബ്യുഷൻ ഏറ്റെടുത്ത സിനിമയാണ്. പക്ഷെ പ്രൊഡ്യൂസർക്ക് അത് പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ ഞാൻ പൈസ കൊടുത്ത് ഒഴിവാക്കി ഏറ്റെടുക്കുകയായിരുന്നു. രാജസേനനാണ് അത് സംവിധാനം ചെയ്തത്,'

  'ഞാൻ ഇപ്പോൾ കഥകൾ ഒന്നും കേൾക്കാറില്ല. മേലേപ്പറമ്പിൽ ആൺവീടിന്റെ രണ്ടാം ഭാഗം സ്ക്രിപ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്. കുറച്ചു പൈസ വന്നാൽ അത് ചെയ്യും. സ്വന്തമായി സംവിധാനം ചെയ്യൽ നടക്കില്ല. മണ്ഡലത്തിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല. സിദ്ദിഖ് അല്ലെങ്കിൽ രാജസേനൻ സംവിധാനം ചെയ്യും. രണ്ടാം ഭാഗം ആദ്യ ഭാഗത്തിന്റെ തുടർച്ച ആയിരിക്കില്ല,' മാണി സി കാപ്പൻ പറഞ്ഞു.

  Read more about: mani c kappan
  English summary
  Producer Mani C Kappan Reveals How He Become Director In Mannar Mathai Speaking Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X