For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാല്‍ വന്നിട്ടും മുടക്കിയതിന്റെ പകുതി പോലും കിട്ടിയില്ല; ഫഹദ് കാണുന്ന പോലൊരു നടനല്ല!

  |

  നല്ല കഥയും വലിയ താരങ്ങളും ഉണ്ടെങ്കിലും സിനിമ വിജയിക്കണമെന്നുറപ്പില്ല. പല നല്ല സിനിമകളും തീയേറ്ററില്‍ പരാജയപ്പെടുന്നത് കണ്ടിട്ടുണ്ട്. വലിയ താരങ്ങളുണ്ടായിരുന്നിട്ടും അവരുടെ മികച്ച പ്രകടനമുണ്ടായിരുന്നിട്ടും സിനിമകള്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. തീയേറ്ററില്‍ പരാജയപ്പെട്ട സിനിമകള്‍ പിന്നീട് ടെലിവിഷനിലൂടേയും ഡിവിഡിയിലൂടേയും ഇന്ന് ഒടിടിയിലൂടേയും പുതുജീവന്‍ നേടുന്നതും നാം കണ്ടിട്ടുണ്ട്.

  Also Read: പഴങ്ങഞ്ഞിയും മുട്ടയുടെ വെളളയും, സിനിമക്ക് വേണ്ടി പതിമൂന്നാം വയസ്സിൽ തടി കൂടാൻ ഇഞ്ചക്ഷൻ എടുത്തുവെന്ന് ഷീലാമ്മ

  തീയേറ്ററില്‍ പരാജയപ്പെടുകയും എന്നാല്‍ പിന്നീട് അതിന്റേതായ ആരാധകരെ കണ്ടെത്തുകയും ചെയ്ത സിനിമകളിലൊന്നാണ് റെഡ് വൈന്‍. മലയാളത്തിന്റെ സൂപ്പര്‍ താരമായ മോഹന്‍ലാലിനൊപ്പം യുവതാരങ്ങളായിരുന്ന ഫഹദ് ഫാസിലും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു റെഡ് വൈന്‍. പക്ഷെ ചിത്രം തീയേറ്ററില്‍ പരാജയപ്പെട്ടു. ഇപ്പോഴിതാ റെഡ് വൈന്‍ പരാജയപ്പെടാനുണ്ടായ കാരണം എന്തെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ ഗിരീഷ് ലാല്‍.

  സലാം ബാപ്പു സംവിധാനം ചെയ്ത ചിത്രമായിരുന്നു റെഡ് വൈന്‍. ബിഗ് ബജറ്റില്‍ ഒരുക്കിയ സിനിമയായിരുന്നു റെഡ് വൈന്‍. നേരത്തെ ഇന്ദ്രജിത്തിനായി കരുതിവച്ചിരുന്ന കഥാപാത്രമായിരുന്നു പിന്നീട് മോഹന്‍ലാലിലേക്ക് എത്തിയത്. എന്നാല്‍ ചിത്രം പരാജയപ്പെടുകയായിരുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ വേണം സിനിമ എടുക്കാന്‍. ആ കാര്യത്തില്‍ റെഡ് വൈന്‍ പരാജയപ്പെട്ടിരുന്നു എന്നാണ് തന്റെ സിനിമയുടെ പരാജയത്തെക്കുറിച്ച് ഗിരീഷ് പറയുന്നത്. നാടക നടനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനുമായ അനൂപ് എന്ന ചെറുപ്പക്കാരന്റെ അപ്രതീക്ഷിതമായ ദുരൂഹമരണവും രമേഷ് വാസുദേവന്‍ എന്ന എസിപിയുടെ കേസന്വേഷണവുമാണ് ചിത്രത്തിലെ പ്രധാന പ്രമേയം.രമേശ് വാസുദേവനായി ആദ്യം ഉദ്ദേശിച്ചിരുന്നത് ഇന്ദ്രജിത്തിനെയാണ് എന്നും ഗിരീഷ് പറയുന്നത്.

  Also Read: ബാഴ്‌സലോണയില്‍ ടാക്‌സി ഓടിച്ച് ജീവിക്കണം; റിട്ടയര്‍മെന്റ് പ്ലാന്‍ വെളിപ്പെടുത്തി ഫഹദ് ഫാസില്‍

  എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിന് മറ്റ് സിനിമകളുടെ തിരക്ക് ഉണ്ടായിരുന്നതിനാല്‍ ആ കഥാപാത്രം മോഹന്‍ലാല്‍ ചെയ്യുന്നതാണ് നല്ലതെന്ന തീരുമാനത്തിലെത്തുകയായിരുന്നു. അങ്ങനെയാണ് മോഹന്‍ലാലിനെ ആ കഥാപാത്രം ഏല്‍പിച്ചതെന്നും ഗിരീഷ് ഫറയുന്നത്. അഞ്ച് കോടി രൂപയാണ് അന്ന് ചിത്രത്തിന് ചിലവായത്. പക്ഷേ അതിന്റെ പകുതി പോലും തിരിച്ച് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

  Also Read: ആ സംഗീതജ്ഞന് നഞ്ചിയമ്മയുടെ ബാല്യത്തെക്കുറിച്ച് അറിയാമോ?

  പ്രേക്ഷകന്റെ മനസ്സ് അറിഞ്ഞുവേണം സിനിമ എടുക്കാന്‍ എന്ന് അന്ന് താന്‍ പഠിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്. ചിത്രത്തിലെ പ്രധാന വേഷത്തില്‍ അഭിനയിച്ച ഫഹസ് ഫാസിലിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ഫഹദ് ഫാസില്‍ കാണുന്ന പോലെ ഒരു നടനല്ല. അദ്ദേഹം സിരീയസായിട്ട് ഒരു കഥാപാത്രം ചെയ്യുമെന്ന് കണ്ടാല്‍ തോന്നില്ല. മറ്റ് നടന്‍മാരെ പോലെ അഭിനയിക്കുന്ന സമയത്തും അദ്ദേഹം സിരീയസായിട്ട് അഭിനയിക്കുവാണെന്നും കാണുന്നവര്‍ക്ക് തോന്നില്ലെന്നാണ് ഗിരീഷ് പറയുന്നത്.


  കുട്ടിക്കളി മാറാത്ത ഒരു പയ്യന്‍ എന്തോ ചെയ്യുന്ന പോലെയെ അദ്ദേഹത്തിന്റെ അഭിനയത്തെപ്പറ്റി നമ്മുക്ക് തോന്നു. പക്ഷേ ഔട്ട് വരുമ്പോഴെ നമ്മുക്ക് അദ്ദേഹത്തിന്റെ അഭിനയത്തെപ്പറ്റി മനസ്സിലാകൂവെന്നും ഗിരീഷ് പറഞ്ഞു. അത്രമാത്രം ഫഹദ് തന്റെ അഭിനയത്തില്‍ ശ്രദ്ധിക്കുമെന്നും ഗിരീഷ് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. റെഡ് വൈന്‍, മാണിക്യക്കല്ല് തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് ഗിരീഷ് ലാല്‍. എന്നാല്‍ നല്ല സിനിമകള്‍ ചെയ്തിട്ടും തനിക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും സ്വത്തുകളെല്ലാം നഷ്ടമായെന്നും ഗിരീഷ് പറഞ്ഞിരുന്നു.

  English summary
  Producer Of Red Wine Recalls Why It Failed And How Fahadh Faasil Shocks Everyone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X