For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയറാമിന്റെ നായികയായി രമ്യ നമ്പീശനെ കൊണ്ടുവന്നത് അതുകൊണ്ടാണ്; ആനച്ചന്തം സിനിമയെ കുറിച്ച് നിർമാതാവ്

  |

  ആദ്യം ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ നടിയാണ് രമ്യ നമ്പീശൻ. മലയാളത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ നടി തെലുങ്ക്, തമിഴ് ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2000 ൽ സായാഹ്നം എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ രമ്യ നമ്പീശൻ നായികയാകുന്നത് 2006 ൽ പുറത്തിറങ്ങിയ ജയറാം നായകനായ അണച്ചന്ദം എന്ന ചിത്രത്തിലൂടെയാണ്.

  പിന്നീട് നായികയായും സഹനടിയായുമെല്ലാം നിരവധി സിനിമകളിൽ രമ്യ അഭിനയിച്ചു. അഭിനയത്തിന് പുറമെ ഡാൻസും പാട്ടുമെല്ലാം ആയി രമ്യ പ്രേക്ഷക ഹൃദയം കീഴടക്കി. അധികം സിനിമകളുടെ ഭാഗമാകുന്നില്ലെങ്കിലും ഇന്നും അഭിനയത്തിൽ സജീവമാണ് രമ്യ. ഇടയ്ക്ക് ശക്തമായ നിലപാടുകളുടെ പേരിലും രമ്യ വാര്‍ത്തകളില്‍ നിറയാറുണ്ട്.

  Also Read: 'തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ധൈര്യമായി ഇരിക്കാമല്ലോ, മനസമാധാനത്തോടെ ഉറങ്ങുന്നവരാണ് ഞാനും ദിലീപും'; നാദിർഷ!

  ജയറാം ഏറ്റവും തിരക്കുള്ള നടനായി മലയാളത്തിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ഇറങ്ങിയ ചിത്രമായിരുന്നു ആനച്ചന്തം. നൂറ് ദിവസത്തിൽ കൂടുതൽ തിയേറ്ററുകളിൽ പ്രദർശനം തുടർന്ന് സാമ്പത്തികമായി നേട്ടം കൊയ്ത ചിത്രമായിരുന്നു ഇത്. ധാരാളം നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിൽ ജയറാമിന്റെ നായികയായി രമ്യ നമ്പീശനെ കൊണ്ടുവന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് സമദ് മങ്കട. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  'ഞങ്ങൾ പടത്തിന്റെ ചർച്ചകളുമായി ഇരിക്കുന്ന സമയത്ത് ആണ് രമ്യയെ നോക്കുന്നത്. ജയറാം ഉൾപ്പെടെയുള്ള മറ്റു താരങ്ങളെയെല്ലാം തീരുമാനിച്ചു വെച്ചിരുന്നു. നായികയായി ഗ്രാമ ഭംഗി തോന്നിക്കുന്ന ഒരു നടി വേണം എന്നുണ്ടായിരുന്നു. അങ്ങനെ ഒരാൾ വേണം. അത് പുതുമുഖം ആയാലും കുഴപ്പമില്ല എന്നായിരുന്നു ചിന്ത. അങ്ങനെയിരിക്കുമ്പോഴാണ് രമ്യയുടെ ഒരു മുഖചിത്രം ഒരു മാസികയിൽ കാണുന്നത്. അങ്ങനെ ഞങ്ങൾ അത് ചർച്ച ചെയ്തു,'

  Also Read: 'ആ സമയത്ത് ഏറ്റവും കൂടുതൽ വിഷമിച്ചത് ഡാഡിയെ ഓർത്ത്'; കൊല്ലം അജിത്തിന്റെ മകളുടെ സ്വപ്നം സഫലമായപ്പോൾ‌!

  'രമ്യയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചു. അവർ ഒരു കലാകാരിയാണ് എന്നൊക്കെ അറിഞ്ഞു. കലാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ്. ഒരു കേരള തനിമയുള്ള കുട്ടിയാണ് എന്ന് തോന്നി. അങ്ങനെയാണ് അവരുമായി സംസാരിക്കുന്നത്. സംവിധായകൻ ജയരാജ് തന്നെയാണ് അതിന് മുൻകൈ എടുത്ത് എല്ലാം ചെയ്തത്. അങ്ങനെയാണ് കാസ്റ്റ് ചെയ്യുന്നത്. നന്നായി രമ്യ അഭിനയിച്ചു,'

  'മറ്റുള്ള കഥാപാത്രങ്ങളൊക്കെ അവർ തന്നെ വേണം എന്ന് ഉറപ്പിച്ച് അവരുടെ തിരക്കുകൾക്കിടയിൽ നിന്ന് ഡേറ്റ് വാങ്ങി സിനിമയിലേക്ക് കൊണ്ടുവരുകയായിരുന്നു. ആനച്ചന്തത്തിലെ പ്രധാന കഥാപത്രം ചെയ്യാൻ ആനക്കമ്പക്കാരനായ ജയറാം അല്ലാതെ മറ്റാർക്കും പറ്റില്ലെന്ന് നമുക്ക് അറിയാമായിരുന്നു. ജയറാം അത് പെട്ടെന്ന് ചെയ്യാമെന്ന് പറഞ്ഞു. മധുചന്ദ്രലേഖയ്ക്ക് പിന്നാലെ ഇത് ചെയ്തു,'

  Also Read: വസ്ത്രമാണ് ചിലരുടെ പ്രശ്‌നം, ബീച്ചിൽ പോയി ചുരിദാറിട്ട് നിൽക്കാൻ പറ്റില്ല; ഞങ്ങൾക്ക് മാറ്റങ്ങളുണ്ട്: അഭിരാമി

  'സ്ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ ജയറാമിന് ത്രില്ലടിച്ചു. ജയറാം ഇത് എന്തായാലും ചെയ്യണം എന്ന് പറഞ്ഞു. സമദ് ചെയ്തില്ലെങ്കിൽ വേറെ ആളെ നോക്കുമെന്ന് വരെ ജയറാം പറഞ്ഞിരുന്നു. ഞാൻ ചെയ്യാം നമ്മുക്ക് ചെയ്യാമെന്ന് പറഞ്ഞ് ഞാനും ഒക്കെ പറയുകയായിരുന്നു,' സമദ് മങ്കട പറഞ്ഞു. സെറ്റിൽ ആനയുടെ അടുത്ത് പോകാൻ സലിം കുമാർ പേടിച്ചു നിന്നതും പിന്നീട് ആ ആനയുമായി ഇണങ്ങിയതും കാൽച്ചോട്ടിൽ നിന്ന് അഭിനയിച്ചതുമെല്ലാം അദ്ദേഹം ഓർത്തെടുത്തു.

  Read more about: remya nambeesan
  English summary
  Producer Samad Mankada Opens Up About Casting Remya Nambeesan In Aanachandam Movie - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X