For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മൊത്തം ഇയാളുടെ മുന്നിലിട്ട് കത്തിക്കൂ'; സോമനെ വരച്ച വരയില്‍ നിര്‍ത്താന്‍ നിര്‍മ്മാതാക്കള്‍ ചെയ്തത്!

  |

  മലയാള സിനിമയിലെ ഏക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളാണ് സോമന്‍. ഒരുപാട് സിനിമകളില്‍ നായകനായും സഹനടനായുമെല്ലാം സോമന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് സോമനില്‍ നിന്നുമുണ്ടായ തീര്‍ത്തും അപ്രതീക്ഷിതമായൊരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകനും നിര്‍മ്മതാവുമായ താജ് ബഷീര്‍.

  ഇനി ഇന്റര്‍നാഷണല്‍ ക്രഷ്; വിദേശത്തു നിന്നും പ്രിയ വാര്യര്‍, ചിത്രങ്ങള്‍

  മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താജ് ബഷീര്‍ മനസ് തുറന്നത്. ചോദിച്ച സമയത്ത് ചായ കിട്ടിയില്ലെന്ന് പറഞ്ഞു കൊണ്ട് സോമന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഇറങ്ങിപോയിയെന്നാണ് ബഷീര്‍ പറയുന്നത്. എന്നാല്‍ പിന്നീട് സോമനെ തങ്ങള്‍ വരച്ച വരയില്‍ നിര്‍്ത്തിയെന്നും അദ്ദേഹം പറയുന്നു. താജ് ബഷീറിന്റെ വാക്കുകളിലേക്ക്.

  ''ആദ്യത്തെ ദിവസം ഷൂട്ട് ഒക്കെ സ്മൂത്തായിട്ട് പോയി. രണ്ടാമത്തെ ദിവസം ഷൂട്ട് ചെയ്യുന്നത് ശ്രീവിദ്യ ഗര്‍ഭിണിയായി മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന രംഗമാണ്. ഒരു ദിവസത്തെ മാത്രം അനുമതിയെ ചിത്രീകരണത്തിന് ലഭിച്ചിരുന്നുള്ളൂ. അങ്ങനെ ശ്രീവിദ്യയെ പാഡൊക്കെ വച്ച് കെട്ടി കൊണ്ടു വന്നു കിടത്തിയിരിക്കുകയാണ്. ഒരു മൂന്നര നാല് മണിയായപ്പോള്‍ സോമന്‍ ചായ ചോദിച്ചു. ഇന്നത്തെ പോലെ പെട്ടെന്ന് ചായ കൊടുക്കാനൊന്നും അന്ന് പറ്റില്ല. ബോയ് ചായ കൊണ്ടു വരാന്‍ പോയി. ചോദിച്ച സമയത്ത് ചായ കിട്ടാതെ വന്നതോടെ പുള്ളി അവിടെ നിന്നും ഇറങ്ങിപ്പോയി''.

  ''ഞങ്ങള്‍ സോമന്‍ എവിടെപ്പോയി എന്നറിയാനായി സകല ഹോട്ടലുകളിലും വിളിച്ച് ചോദിച്ചു. എവിടേയും എത്തിയിട്ടില്ല. നമുക്ക് ഭയങ്കര അങ്കലപ്പായി. ആദ്യമായിട്ട് എടുക്കുന്ന സിനിമയാണ്. നായകന്‍ ഇങ്ങനെ ചെയ്തു. സോമന്‍ ഇറങ്ങി വരുമ്പോള്‍ ബോയ് ചായയുടെ കെറ്റിലുമായി കയറി വരുന്നുണ്ടായിരുന്നു. പുള്ളി എന്നിട്ടും ഇറങ്ങിപ്പോവുകയായിരുന്നു. അവസാനം രാത്രി ഒമ്പതു മണിയോടെ ഞങ്ങള്‍ കണ്ടുപിടിച്ചു. ഒരു മുതലാളിയുടെ മക്കളുമായി ഇദ്ദേഹം മുറിയിലിരുന്ന് മദ്യപിക്കുകയായിരുന്നു. അന്ന് ഷൂട്ട് ഒന്നും നടന്നില്ല''. താജ് ബഷീര്‍ പറയുന്നു.

  ''ഞങ്ങള്‍ താമസിക്കുന്നത് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലായിരുന്നു. ആദ്യം തന്നെ നായക നടനില്‍ നിന്നും ഇങ്ങനൊരു അനുഭവം പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് വലിയ പ്രയാസമായി. അന്ന് രാത്രി അദ്ദേഹം വന്നപ്പോള്‍ റൂമിലേക്ക് വിളിപ്പിച്ചു. ഷാജിയുടെ അടുത്ത് ഞാന്‍ ചോദിച്ചു, പുള്ളിയെ വച്ചിട്ട് എത്ര എടുത്തിട്ടുണ്ട്? ഒരു മൂവായിരം അടി ക്രാങ്ക് ചെയ്തിട്ടുണ്ടെന്ന് ഷാജി പറഞ്ഞു. അത് മൊത്തം ഇയാളുടെ മുന്നിലിട്ട് കത്തിക്കാന്‍ പറഞ്ഞു. ഇത് കേട്ടതും സോമന്‍ വിരണ്ടു പോയി. ഇങ്ങനൊരു തീരുമാനം, ഒരു ചെറുപ്പക്കാരന്‍ പയ്യന്‍ എടുക്കുമെന്ന് പുള്ളി തീരെ പ്രതീക്ഷിച്ചിരുന്നില്ല''. താജ് ബഷീര്‍ പറയുന്നു.

  മോഹന്‍ലാലിന് മമ്മൂക്കയുടെ മറുപടി | FIlmiBeat Malayalam

  ''പുള്ളി ഇറങ്ങിപ്പോയി. അപ്പോഴേക്കും ശങ്കരാടി വന്നു. ഒന്നും പേടിക്കണ്ട. ഇവന്‍ പോയാല്‍ നമുക്ക് വേറൊരു പയ്യനുണ്ട്, കൃഷ്ണന്‍ നായര്‍ അവന്‍ നാളെ രാവിലെ എത്തും നമുക്ക് ഷൂട്ട് തുടങ്ങാം എന്ന് ശങ്കുമാമ പറഞ്ഞു. കൃഷ്ണന്‍ നായര്‍ എന്നാല്‍ ജയന്‍. അന്നദ്ദേഹം ജയന്‍ ആയിട്ടുണ്ടായിരുന്നില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞതും സോമന്‍ തിരികെ വന്നു മാപ്പ് പറഞ്ഞു. എനിക്കൊരു അബദ്ധം പറ്റിയതാണെന്ന് പറഞ്ഞു. അപ്പോഴേക്കും ഫിലിം ചേമ്പര്‍ കൊമേഴ്‌സിന് നമ്മള്‍ കത്തെഴുതിയിരുന്നു. പിന്നീടവര്‍ അതില്‍ ആക്ഷനൊക്കെ എടുത്തിരുന്നു''. താജ് ബഷീര്‍ പറയുന്നു.

  Also Read: വിവാഹശേഷമാണ് അഭിനയത്തിലേക്ക് എത്തുന്നത്; ഭര്‍ത്താവാണ് ഏറ്റവും വലിയ പിന്തുണ എന്ന് സായ് കുമാറിന്റെ മകള്‍ വൈഷ്ണവി

  ''എന്തായാലും അതോടെ ആ പ്രശ്‌നം തീര്‍ന്നു. പിറ്റേന്നു മുതല്‍ ഷൂട്ട് ഭംഗിയായി തന്നെ നടന്നു. പിന്നീടാണ് എനിക്ക് നസീറുമായുള്ള ബന്ധമൊക്കെ സോമന്‍ അറിയുന്നത്. പിന്നെ എവിടെ കണ്ടാലും എന്നെ അദ്ദേഹം മുതലാളി എന്നേ വിളിക്കുകയുള്ളൂ. നമ്മുടെ നാട്ടിലൊരു പ്രശ്‌നമായിരുന്നു ഹീറോയെ വല്ലാതെ ആരാധിക്കുന്നത്. അവരെന്ത് ചോദിച്ചാലും കൊടുക്കും. പക്ഷെ ഞാന്‍ ആദ്യമേ രണ്ട് കണ്ടീഷന്‍ വച്ചിരുന്നു, മദ്യം വാങ്ങിത്തരില്ല, സിഗരറ്റ് വാങ്ങിത്തരില്ല. രണ്ടും സ്വന്തം കാശിന് വേണമെങ്കില്‍ ആയിക്കോളൂ''. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: mg soman
  English summary
  Producer Taj Basheer Opens Up About How They Handled Arrogand MG Soman
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X