For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടന്‍ മേക്കപ്പിട്ട് ഇരിക്കുന്നു, നായിക വന്നില്ല; അയാള്‍ക്ക് ആ വേഷം കൊടുക്കണ്ടാന്ന് മോഹന്‍ലാല്‍

  |

  മലയാളത്തിന്റെ സൂപ്പര്‍ താരമായ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മാന്ത്രികം. തമ്പി കണ്ണന്താനം ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ഈ സിനിമയുടെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ പൂജപ്പുര. ചിത്രത്തിലെ നായികയായിരുന്ന പ്രിയ രാമനുമായി വഴക്കിട്ടതിനെക്കുറിച്ചും രാജന്‍ മനസ് തുറക്കുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ഈ ശരീരം കൊണ്ട് എല്ലാം ചെയ്യാം; പണം കണ്ടിട്ടാണോ ഗുണ്ടിനെ കല്യാണം കഴിച്ചത്? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരങ്ങൾ

  മാന്ത്രികം സിനിമയുടെ ഷൂട്ട് നടന്നത് മദ്രാസിലും പോണ്ടിച്ചേരിയിലുമായിരുന്നു. സെറ്റൊക്കെ സെറ്റിട്ടിരിക്കുന്നത് മദ്രാസിലെ ഫിലിം സിറ്റിയിലായിരുന്നു. ആ സിനിമയില്‍ അഭിനയിക്കാന്‍ ഒരു വ്യക്തി വന്നിട്ടുണ്ട്. മോഹന്‍ലാലിന്റെ കൂടെ അഭിനയം എനിക്കണം എന്ന് ചാന്‍സ് ചോദിച്ചു വന്നതായിരുന്നു. ഷൂട്ട് തുടങ്ങിയപ്പോള്‍ അയാളെ കാണാതെയായി. അപ്പോള്‍ രാജാ നീ പോയി താടി വടിച്ച് മേക്കപ്പിട്ട് വാ എന്ന് പറഞ്ഞ് മോഹന്‍ലാല്‍ എന്നെ അഭിനയിപ്പിക്കാന്‍ പിടിച്ചു നിര്‍ത്തി. ഞാന്‍ താടിയൊക്കെ എടുത്തു വന്നപ്പോള്‍ അയാള്‍ എത്തി.

  പക്ഷെ ഇനി രാജന്‍ വന്നാല്‍ മതി അയാളെ പറഞ്ഞു വിട്ടേക്കൂവെന്ന് ലാലേട്ടന്‍ പറഞ്ഞു. ഞാന്‍ താടിയൊക്കെ എടുത്തു വന്നു നില്‍ക്കുകയായിരുന്നു. ആദ്യമായിട്ടാണ് താടിയെടുക്കുന്നത്. പക്ഷെ ഞാന്‍ എതിര്‍ത്തു. അയാള്‍ ആഗ്രഹം കാരണം അവസരം ചോദിച്ച് വന്നതല്ലേ അതിനാല്‍ അയാള്‍ തന്നെ അഭിനയിക്കട്ടെ എന്ന് പറഞ്ഞു. താടി പിന്നേയും വളര്‍ന്നു വന്നുകൊള്ളുമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അയാള്‍ തന്നെ അഭിനയിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

  Also Read: ഹണി റോസ് ഇത്രയും ജാഡ കാണിക്കുന്നതിന് കാരണമെന്താണ്? ഒടുവില്‍ പ്രേക്ഷകരുടെ ചോദ്യത്തിന് നടിയുടെ മറുപടിയിങ്ങനെ

  നല്ലൊരു സിനിമയായിരുന്നു മാന്ത്രികം. ഇന്ന് സൂപ്പര്‍ താരമായി മാറിയിരിക്കുന്ന വിനായകനൊക്കെ കയറി വന്ന സിനിമയായിരുന്നു. ചിത്രത്തില്‍ നായികമാരായി പ്രിയ രാമനും മറ്റുമുണ്ടായിരുന്ന സിനിമയാണ്. പ്രിയ രാമനും ഞാനും തമ്മില്‍ ഇച്ചിരി വഴക്കുണ്ടാക്കിയ സിനിമയാണത്. ചിത്രത്തിലെ പാട്ടെടുക്കുന്നത് അപ്പച്ചന്റെ സ്റ്റുഡിയോയിലാണ്. ഓരോ സ്‌പോട്ടിനും എനിക്ക് 60000 രൂപ വേണമെന്ന് പറഞ്ഞതായിരുന്നു.

  പ്രിയ രാമനോട് രാവിലെ ആറ് മണിയ്ക്ക് റെഡിയായി എത്തണം വണ്ടി അയക്കുമെന്ന് പറഞ്ഞിരുന്നു. പ്രിയ താമസിക്കുന്ന വീട്ടില്‍ നിന്നും സെറ്റിലേക്ക് ഇരുപത് കിലോമീറ്ററുണ്ട്. പ്രിയ എത്താന്‍ വൈകി. ലാലേട്ടനൊക്കെ വന്ന് മേക്കപ്പിട്ട് ഇരിക്കുകയായിരുന്നു. എന്നോട് സമയം പറഞ്ഞിരുന്നില്ലെന്ന് പ്രിയ പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. പ്രിയയോടും പ്രിയയുടെ ചേച്ചിയോടും അമ്മയോടും വരെ സമയം പറഞ്ഞിരുന്നു. ഇനി ആരോടാണ് പറയേണ്ടതെന്ന് ഞാന്‍ ചോദിച്ചു. ഇത് കേട്ട് ലാലേട്ടന്‍, സമയം പറഞ്ഞിട്ടുണ്ടെങ്കില്‍ ആ സമയത്ത് എത്തണമെന്ന് പറഞ്ഞു.

  Also Read: പ്രണവ് ഒരു പുസ്തകമെഴുതുന്നുണ്ട്; ഞാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളൊക്കെയാണ് അയാൾ ചെയ്യുന്നത്: മോഹൻലാൽ

  അവരെ അപമാനിച്ചുവെന്ന പേരില്‍ അവര്‍ എന്റെയടുത്ത് പിണങ്ങി. അപമാനിച്ചതല്ല സത്യം പറഞ്ഞതാണ്. അടുത്ത ദിവസമായപ്പോള്‍ പ്രശ്‌നമൊന്നുമില്ലായിരുന്നു. ഒരു സംശയം വന്നത് ക്ലിയര്‍ ചെയ്തതാണ്. വെളുപ്പിനെ ആറ് മണിയ്ക്ക് എത്തണമെന്ന് പറഞ്ഞാല്‍ അഞ്ച് മണിയ്ക്ക് എത്തുന്ന വ്യക്തിയാണ് ലാലേട്ടന്‍. തമ്പി സാര്‍ പറയും ലാലിനോട് അഞ്ച് മണി പറ എന്ന്. എന്നിട്ട് തമ്പി സാര്‍ ആറ് മണിക്കേ വരൂ. ലാലേട്ടന്‍ എവിടെ രാജാ സംവിധായകന്‍ എന്ന് ചോദിക്കും എന്നിട്ട് വരുന്നത് വരെ ഞാന്‍ ഇവിടെ കിടന്നുറങ്ങാം എന്ന് പറഞ്ഞ് പോയിക്കിടക്കും.

  ലാലേട്ടന് അങ്ങനെ നിര്‍ബന്ധങ്ങളൊന്നുമില്ല. എന്ത് കൊടുത്താലും കഴിക്കും. മാന്ത്രികം സിനിമ നടക്കുമ്പോഴായിരുന്നു ആന്റണിയുടെ കല്യാണം. ആന്റണിയ്ക്കും ഭാര്യയ്ക്കും പോകാന്‍ പജേറ കാര്‍ കൊടുത്തു വിട്ടു, ഏത് വിദേശ രാജ്യത്തിലും പോയി കറങ്ങി നടക്കാനുള്ള ടിക്കറ്റും കൊടുത്ത്. എന്നിട്ട് അദ്ദേഹം വരുന്നത് അംബാസിഡര്‍ കാറിലായിരിക്കും എന്നും അദ്ദേഹം പറയുന്നുണ്ട്.

  English summary
  Production Controller Rajan Pujappura Recalls His Fight With Priya Raman During Manthrikam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X