For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കവിള് നീറാന്‍ തുടങ്ങി, കണ്ണില്‍ നിന്നും വെള്ളം വന്നു; അപ്പനിലെ ഷീലയായി തിളങ്ങി രാധിക

  |

  സണ്ണി വെയ്‌നും അലന്‍സിയറും പ്രധാന വേഷങ്ങളിലെത്തിയ അപ്പന്‍ സിനിമ കണ്ടവരൊക്കെ സംസാരിക്കുന്നത് ചിത്രത്തിലെ ഷീല എന്ന കഥാപാത്രത്തെക്കുറിച്ചാണ്. പുതുമുഖമായ രാധിക രാധാകൃഷ്ണനാണ് ഈ വേഷം ചെയ്ത് കയ്യടി നേടുന്നത്. ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് ഷീലയുടേത്. പുതുമുഖമെന്ന തോന്നലില്ലാതെ രാധിക ആ വേഷം ഗംഭീരമാക്കിയിട്ടുണ്ടെന്നാണ് ആരാധകകര്‍ പറയുന്നത്.

  Also Read: മോഹൻലാൽ എനിക്ക് ഇപ്പോഴും ചേട്ടച്ഛനാണ്‌; മകൾക്ക് വേണ്ടി കഥ കേട്ടിരുന്നു, പക്ഷെ..!; വിന്ദുജ മേനോൻ പറയുന്നു

  ഇപ്പോഴിതാ രാധിക തന്നെക്കുറിച്ചും അപ്പന്‍ എന്ന സിനിമയിലെത്തിയതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  പാലക്കാടുകാരിയാണ് രാധിക. പക്ഷേ എട്ടു വര്‍ഷമായി കൊച്ചിയില്‍ ആണ് താമസം. ഭര്‍ത്താവ് അജയ് സത്യന്‍ ഗായകനാണ്. താന്‍ അഭിനയിച്ചു കണ്ടപ്പോള്‍ തന്റെ വീട്ടുകാര്‍ക്ക് അതിശയമായെന്നാണ് രാധിക പറയുന്നത്. ഞാന്‍ ഇത്രയുമൊക്കെ ചെയ്യുമെന്ന് അവര്‍ കരുതിയില്ല. വീട്ടുകാരുടെ പ്രതീക്ഷക്ക് മുകളില്‍ എത്തിയതിന്റെ സന്തോഷമാണ് രാധികയ്ക്ക്. ഭര്‍ത്താവ് രണ്ടുമൂന്നു പ്രാവശ്യം അപ്പന്‍ കണ്ടുവെന്നാണ് രാധിക പറയുന്നത്.

  Also Read: 'അതിരില്ലാത്ത ശക്തിയുള്ള സ്ത്രീയാണ്, അമ്മ എന്ന നിലയിൽ മല്ലിക സുകുമാരൻ നൂറ് ശതമാനം വിജയമാണ്'; പൃഥ്വിരാജ്

  ആര്‍ജെയായിട്ടായിരുന്നു രാധികയുടെ തുടക്കം. കൊച്ചിയിലും ഖത്തറിലും ജോലി ചെയ്തു. മൂന്ന് വര്‍ഷം മുമ്പ് അത് നിര്‍ത്തി. പിന്നീട് അവതാരകയായി. ഇതിനിടെയാണ് കൊവിഡ് വരുന്നത്. അതോടെ ടിവി പരിപാടികളൊക്കെ മുടങ്ങി. ഇപ്പോള്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വിദ്യാര്‍ത്ഥിനിയാണ് രാധിക. നല്ലൊരു നര്‍ത്തകി കൂടിയാണ് രാധിക. മഞ്ജു വാര്യരുടെ പുതിയ സിനിമയായ ആയിഷയിലൊരു നൃത്തം ചെയ്തിട്ടുണ്ട് രാധിക.

  ഓഡിഷനിലൂടെയാണ് രാധിക അപ്പനിലെത്തുന്നത്.
  ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഓഡിഷന് വരൂ എന്നൊരു മെസ്സേജ് എനിക്ക് വന്നു. അത് ഫേക്ക് ആണെന്നാണ് ഞാന്‍ കരുതിയത്. അത്കൊണ്ട് ഞാന്‍ മറുപടി ഒന്നും കൊടുത്തില്ല. പിന്നെ താല്‍പര്യമുണ്ടെങ്കില്‍ പറയൂ എന്ന് വീണ്ടും മെസ്സേജ് വന്നു. അപ്പോള്‍ പോയി നോക്കാം എന്ന് കരുതി. ആദ്യം ഓഡിഷന്‍ ചെയ്തപ്പോള്‍ എന്നെ സെലക്റ്റ് ചെയ്തില്ല'' എന്നാണ് രാധിക പറയുന്നത്.

  സംവിധായകന്‍ മജു ചേട്ടന്‍ നാഗവല്ലി എന്നോ മറ്റോ ആണ് എന്റെ പേര് എഴുതി വച്ചത്. കാരണം ഞാന്‍ കാണിക്കുന്നതെല്ലാം ഡാന്‍സിന്റെ ഭാവപ്രകടനമായിരുന്നുവെന്നും രാധിക പറയുന്നുണ്ട്. അഭിനയത്തെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടേ ഇല്ല. ഞാന്‍ ഇതുവരെ ആരുടേയും അഭിനയം നിരീക്ഷിച്ചിട്ടില്ല. ഓഡിഷന് പോയിട്ട് കിട്ടാതെ വന്നപ്പോള്‍ എനിക്ക് വിഷമം ഒന്നും ഇല്ലായിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ സെലക്ടാവുകയും വര്‍ക്ക് ഷോപ്പിലേക്ക് വിളിക്കുകയു ംചെയ്തുവെന്നാണ് താരം പറയുന്നത്. തിരക്കഥ കയ്യില്‍ കിട്ടിയതോടെ ഉള്ളു വിറയ്ക്കാനും ഉള്ളം കൈ വിയര്‍ക്കാനും തുടങ്ങിയെന്നും രാധിക പറയുന്നുണ്ട്.

  ഷീലയാകാനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ''അഭിനയം പഠിക്കുക എന്നതിനേക്കാള്‍ കഥാപാത്രമാക്കാനുള്ള തയാറെടുപ്പുകള്‍ ആയിരുന്നു വര്‍ക്ക്‌ഷോപ്പില്‍ ചെയ്തത്. എനിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ അറിയില്ലായിരുന്നു. ഈ സിനിമയില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന ഒരു സീനുണ്ട്, വണ്ടി ഓടിക്കാന്‍ പഠിച്ചു. ഞാന്‍ നൈറ്റി ധരിക്കാത്ത ആളാണ്. പക്ഷേ കഥാപാത്രം മുഴുവന്‍ സമയവും നൈറ്റി ആണ് ധരിക്കുന്നത്. പടത്തിന്റെ രണ്ടാം പകുതിയില്‍ ആണ് ഞാനുള്ളത്. അതുകൊണ്ട് ആദ്യകുറെ ദിവസം ഷൂട്ട് ഇല്ല. പക്ഷേ എന്നോട് സെറ്റില്‍ എത്താന്‍ പറഞ്ഞിരുന്നു. വരുമ്പോ തന്നെ എനിക്കൊരു മുഷിഞ്ഞ നൈറ്റി എടുത്തു തരും.അതിട്ടുകൊണ്ടു എങ്ങനെ ഇരിക്കണം എങ്ങനെ ഭക്ഷണം കഴിക്കണം ഇതൊക്കെയാണ് പരിശീലനം'' എന്നാണ് രാധിക പറയുന്നത്.

  സിനിമയിലേക്ക് തിരഞ്ഞെടുത്തു എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് എക്സ്സിറ്റമെന്റ് ആയിരുന്നു. കൂടെ ഉള്ളതെല്ലാം ഗംഭീര താരങ്ങളാണ്. ഞാന്‍ കാരണം ആ സിനിമ മോശമാകരുത് എന്ന് മാത്രമായിരുന്നു ചിന്തയെന്നും രാധിക പറയുന്നുണ്ട്. ആ നടിക്ക് പകരം മറ്റൊരാളായിരുന്നെങ്കില്‍ എന്ന് ആരും പറയരുത് അതുകൊണ്ടു ആ കഥാപാത്രം ഒരാളിന്റെ വെപ്പാട്ടി ആണെന്നുള്ള കാര്യമൊന്നും ഞാന്‍ കൂടുതല്‍ ചിന്തിച്ചില്ലെന്നും താരം പറയുന്നു.

  ചിത്രത്തിലെ പ്രധാനപ്പെട്ടൊരു രംഗത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും രാധിക സംസാരിക്കുന്നുണ്ട്. '' അലന്‍സിയര്‍ ചേട്ടന്‍ എന്റെ മുഖത്ത് തുപ്പുന്ന ഒരു രംഗമുണ്ട്. അത് തുപ്പിയാതൊന്നുമല്ല ആര്‍ട്ട് ചെയ്യുന്ന ചേട്ടന്‍ ഒരു ഗ്ലാസില്‍ ചോറും സാമ്പാറും കുഴച്ച് എന്റെ മുഖത്തേക്ക് എറിയുകയായിരുന്നു. ആ സീനില്‍ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ടായി കാരണം ആ സീന്‍ നാല് ദിവസം എടുത്താണ് ഷൂട്ട് ചെയ്തത്'' എന്നാണ് രാധിക പറയുന്നത്.

  ഈ നാല് ദിവസവും ചോറും സാമ്പാറും മുഖത്ത് തേച്ചിരിക്കണം. കുറച്ചു കഴിയുമ്പോ എന്റെ കവിള് നീറാന്‍ തുടങ്ങും, കണ്ണില്‍ നിന്ന് വെള്ളം വരും, പക്ഷേ അതൊക്കെ ആ സീനിനെ പോസിറ്റീവ് ആയി സഹായിച്ചുവെന്നാണ് താരം പറയുന്നത്. ഞാന്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന സീനില്‍ എന്റെ ഒപ്പം ആബേല്‍ എന്ന കുട്ടി ഉണ്ട്. സ്‌കൂട്ടര്‍ ഞാന്‍ സിനിമയ്ക്ക് വേണ്ടി പഠിച്ചതാണ്. കുട്ടിയെ ഇരുത്തി ഓടിക്കാന്‍ പേടി ആയിരുന്നു. അവനെയും കൊണ്ട് ഞാന്‍ വരുന്നത് കാണുമ്പോ അമ്മ പേടിച്ചിരിക്കും, അത് കാണുമ്പോ എന്റെ ടെന്‍ഷന്‍ കൂടുമായിരുന്നുവെന്നും താരം ഓര്‍ക്കുന്നു.

  Read more about: ഷീല
  English summary
  Radhika Radhakrishnan Who Played Sheela In Appan Talks About Her Journey In Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X