For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വവര്‍ഗാനുരാഗികളാണോന്ന് ചോദിക്കുന്നവരോട് രഞ്ജിനിമാരുടെ മറുപടി, തങ്ങളുടെ പേരിലുള്ള വാര്‍ത്തയെ കുറിച്ച് താരങ്ങൾ

  |

  അവാതരകയായും അഭിനേത്രിയായും മലയാളക്കരയില്‍ തരംഗമായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. കുറഞ്ഞ കാലം കൊണ്ട് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ രഞ്ജിനിയ്ക്ക് സാധിച്ചു. അതേ സമയം രഞ്ജിനിയുടെ ഏറ്റവും അടുത്ത സുഹൃത്ത് മറ്റൊരു രഞ്ജിനി തന്നെയാണ്. ഗായിക രഞ്ജിനി ജോസ്. ഇരുവരും ഒന്നിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടതോടെയാണ് സൗഹൃദത്തെ കുറിച്ചുള്ള ചര്‍ച്ച നടന്നത്.

  ഒടുവില്‍ രഞ്ജിനിമാര്‍ പ്രണയത്തിലാണെന്നും ഇവര്‍ ലെസ്ബിയന്‍ കപ്പിള്‍സാണെന്ന് വരെ പ്രചരണമുണ്ടായി. ഒടുവില്‍ ഈ വിഷയത്തെ കുറിച്ച് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ രണ്ട് പേരും തുറന്ന് സംസാരിച്ചിരിക്കുകയാണ്.

  രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും സ്വവര്‍ഗാനുരാഗികളാണോന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയിങ്ങനെ..

  'ഞങ്ങളുടെ ഫോട്ടോസ് കണ്ടിട്ട് നിങ്ങൾ ലെസ്ബിയനാണോ, അവളുടെ കൂടെയാണോ താമസം, എന്നൊക്കെ ചോദിക്കുന്നവരുണ്ട്. ദയവ് ചെയ്ത് സൗഹൃദത്തെ റൊമാന്‍സ് ചെയ്യരുത്. ചങ്ങാത്തത്തിന് അപ്പുറത്തേക്കുള്ള മാനം കൊടുക്കരുത്' എന്നാണ് രഞ്ജിനി ജോസിന് പറയാനുള്ളത്.

  എനിക്ക് ഇവള്‍ മാത്രമല്ല, സുഹൃത്തായിട്ടുള്ളതെന്ന് രഞ്ജിനി ഹരിദാസും പറയുന്നു. മാധവി, രഞ്ജിനി, മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജാന്മണി, ഇവരെല്ലാം കൂട്ടുകാരാണ്. ജീവിതത്തില്‍ എനിക്കേറ്റവും പ്രധാനമെന്ന് തോന്നുന്നതും അടുപ്പമുള്ളതും എന്നോട് തന്നെയാണ്. പിന്നെ അമ്മ, അനിയന്‍, പട്ടികള്‍, വിരലിലെണ്ണാവുന്ന ചുരുക്കം ആളുകള്‍ക്ക് മാത്രമേ എന്നെ വ്യക്തിപരമായി അടുത്തറിയാവൂ.

  സ്‌നേഹിച്ചാല്‍ എന്നെ കൊണ്ട് നടക്കുന്നത് പോലെ തന്നെ ഞാന്‍ നിങ്ങളെയും കൊണ്ട് നടക്കും. പക്ഷേ എല്ലാവര്‍ക്കും അത് സഹിക്കാന്‍ പറ്റിയെന്ന് വരില്ല' രഞ്ജിനി ഹരിദാസ് പറയുന്നു.

  പതിനൊന്ന് വര്‍ഷം ഒരുമിച്ച് താമസിച്ച ആളാണ്, എന്റെ മകന്റെ ഉപ്പയാണ്; ഭര്‍ത്താവിനെ കുറിച്ച് നടി സീനത്ത്

  മുപ്പതുകളില്‍ അമ്മയാവുമെന്ന് രഞ്ജിനി പറഞ്ഞതിനെ പറ്റി ചോദിച്ചാല്‍ മറുപടിയിങ്ങനെയാവും.. '28 വയസൊക്കെ കഴിഞ്ഞ സമയത്ത് എന്റെ ശരീരത്തില്‍ മാതൃത്വപരമായ വികാരങ്ങളൊക്ക വന്ന് തുടങ്ങിയിരുന്നു. ആ സമയത്താണ് ഒരു പട്ടിക്കുട്ടിയെ വാങ്ങുന്നതിനെ കുറഇച്ച് ആഗ്രഹം പറയുന്നത്. ആ സമയത്ത് എന്റെ ഫീലിങ്ങ്‌സ് മുഴുവന്‍ അതിലേക്ക് പോയെന്നാണ്' രഞ്ജിനി ഹരിദാസ് പറയുന്നത്.

  പതിനെട്ട് വയസ് ഇളയ പെണ്‍കുട്ടിയെ ഭാര്യയാക്കി; മൂന്നാം വിവാഹത്തിന് സഞ്ജയ് ദത്ത് കളിയാക്കപ്പെട്ടതിങ്ങനെ

  ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ച് രഞ്ജിനിമാര്‍ സംസാരിച്ചിരുന്നു.

  'പ്രായത്തിലൊന്നും ഒരു കാര്യവുമില്ല. ഞാന്‍ മൈക്ക് കൈയ്യിലെടുക്കാന്‍ തുടങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷമാവാറായി. ഈ ജോലി ഞാന്‍ ഇഷ്ടത്തോടെ ചെയ്യുന്നതാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ 500 രൂപ പ്രതിഫലം വാങ്ങിയാണ് തുടക്കമെന്ന്' രഞ്ജിനി ഹരിദാസ് പറയുന്നു. പക്ഷേ ആദ്യത്തെ മൂന്ന് ഷോ യ്ക്കും കാശ് കിട്ടിയിട്ടില്ല.

  Also Read: നടനുമായിട്ടുള്ള പ്രണയകഥ പുറത്ത് വരരുത്; മാധുരിയുടെ വാക്ക് കേട്ട് സല്‍മാനും സഞ്ജയ് ദത്തും വഴക്കായി, ആ കഥയിങ്ങനെ

  Recommended Video

  Ranjini haridas recalls her moments with Maradona | FilmiBeat Malayalam

  ഒരിക്കല്‍ 2000 രൂപയുടെ ചെക്ക് ബൗണ്‍സായി. അവിടം തൊട്ട് കൂട്ടിക്കൂട്ടിയാണ് ഞാന്‍ ഇന്നത്തെ സ്ഥിതിയിലേക്ക് എത്തുന്നത്. വാങ്ങിക്കുന്ന കാശിന്റെ പണി എടുക്കാറുണ്ട്. 24 മണിക്കൂര്‍ ഷോ തന്നാലും ഞാന്‍ ചെയ്യും. എനര്‍ജി ലെവലും ശബ്ദവുമൊക്കെ തന്നെയാണ് എന്റെ നേട്ടം. അതിന് വേണ്ടി നന്നായി കഷ്ടപ്പെടുന്നുണ്ട്. എന്റെ കഴിവില്‍ വിശ്വാസമുണ്ടെന്നും രഞ്ജിനി ഹരിദാസ് സൂചിപ്പിച്ചു.

  ഇതേ പ്രതിഫലമാണ് തനിക്കും ആദ്യമായി കിട്ടിയതെന്ന് രഞ്ജിനി ജോസും പറഞ്ഞു. 'ആദ്യമായി പാട്ട് പാടിയപ്പോള്‍ എനിക്ക് കിട്ടിയതും അഞ്ഞൂറ് രൂപയാണ്. പിന്നെ 750 ആയി. അങ്ങനെ കൂടി കൂടി വന്നു'.

  English summary
  Ranjini Haridas Opens Up The Questions She Faced Due To Her Friendship With Ranjini Jose
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X