For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയെ വച്ച് ഇനിയൊരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല; കാരണം തുറന്ന് പറഞ്ഞ് രഞ്ജിത് ശങ്കര്‍

  |

  മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത സംവിധായകനാണ് രഞ്ജിത് ശങ്കര്‍. പാസഞ്ചര്‍ എന്ന മലയാള സിനിമയിലൊരു വലിയ മാറ്റത്തിന് തുടക്കം കുറിച്ച സിനിമ മുതല്‍ ഒടുവില്‍ പുറത്തിറങ്ങിയ സണ്ണി വരെ തീര്‍ത്തും വ്യത്യസതവും പുതുമയുള്ളതുമായ സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് രഞ്ജിത് ശങ്കര്‍.

  Also Read: ഇരുന്ന ഇരുപ്പില്‍ മരിച്ചു പോയെങ്കിലെന്ന് തോന്നി, അന്ന് ഉറങ്ങാനായില്ല; മറക്കാനാകാത്ത ഓര്‍മ്മ പങ്കുവച്ച് ജയസൂര്യ

  ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പവും മോഹന്‍ലാലിനുമൊപ്പവും സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ച് മനസ് തുറക്കുകയാണ് രഞ്ജിത്. മമ്മൂട്ടിയെ നായകനാക്കി വര്‍ഷം എന്ന സിനിമയൊരുക്കിയിരുന്നു രഞ്ജിത്. മമ്മൂട്ടിയുടെ പ്രകടനം കൊണ്ട് കയ്യടി നേടിയ സിനിമകളിലൊന്നാണ് വര്‍ഷം. എന്നാല്‍ മമ്മൂട്ടിയുമൊത്ത് ഇനിയൊരു സിനിമ ചെയ്യാന്‍ ആഗ്രഹമില്ലെന്നാണ് രഞ്ജിത് പറയുന്നത്.

  അതേസമയം മോഹന്‍ലാലുമൊത്ത് ഒരു സിനിമ ഇതുവരെ ചെയ്തിട്ടില്ല രഞ്ജിത് ശങ്കര്‍. പക്ഷെ മോഹന്‍ലാലുമൊത്തൊരു സിനിമ നടക്കാന്‍ സാധ്യതയില്ലെന്നാണ് രഞ്ജിത് പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസ് തുറന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ആന്റിയെന്ന് വിളിച്ചു, സൂര്യയുടെ സിനിമാ സെറ്റിൽ ദേഷ്യപ്പെട്ട് നയൻതാര; താരറാണിയുടെ വിവാദങ്ങൾ

  മോഹന്‍ലാലിനെ വച്ചൊരു പടം വരുമെന്ന് തോന്നുന്നില്ല. സംഭവിക്കാന്‍ സാധ്യത കുറവാണ്. പോസിറ്റീവായിട്ട് ചിന്തിക്കുകയാണെങ്കില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. മലയാളത്തിലെ ഒരു ഫിലിം മേക്കറാണെങ്കില്‍ അവര്‍ സിനിമ ചെയ്യുന്ന കാലഘട്ടത്തിലെ താരങ്ങളെ വച്ച് സിനിമ ചെയ്യുക എന്നതാകും. ഈ സമയത്തെ ഏറ്റവും വലിയ താരങ്ങളും നടന്മാരുമാണ് അവര്‍. അവരെ വച്ച് ഒരു സിനിമയെങ്കിലും കരിയറില്‍ ചെയ്യുക എന്നത് ഏതൊരു ഫിലിം മേക്കറുടേയും ആഗ്രഹമായിരിക്കും. മമ്മൂക്കയെ വച്ചൊരു സിനിമ ചെയ്തു. ഇനിയൊരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍ അത്ര ആഗ്രഹമില്ല. വര്‍ഷത്തില്‍ ഞാന്‍ ഹാപ്പിയാണ്.

  മമ്മൂക്കയുമായി നല്ലൊരു ബന്ധമുണ്ട്. ഞാനതില്‍ ഹാപ്പിയാണ്. വര്‍ഷം എനിക്ക് നല്ലൊരു ഓര്‍മ്മയാണ്. വീണ്ടുമൊരു സിനിമ ആലോചിച്ചതാണ്. പക്ഷെ വേണ്ടെന്ന് വച്ചാണ്. ആ ഒരു അനുഭവം ഇനി കിട്ടിയില്ലെങ്കിലോ എന്നു കരുതി. ഒരോ സിനിമയും എനിക്ക് ഓരോ അനുഭവങ്ങളാണ്. വര്‍ഷം ചെയ്യാന്‍ പോകുമ്പോള്‍ ദ മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യാന്‍ പോവുക എന്നത് പോലെ തന്നെ അദ്ദേഹത്തോടൊപ്പം പത്ത് മുപ്പത് ദിവസം ചെലവിടാന്‍ പോവുകയാണല്ലോ ആ ദിവസങ്ങള്‍ നല്ലതായിരിക്കണെ എന്നാണ് ചിന്തിച്ചത്. അതെനിക്ക് വളരെ മനോഹരമായ ഓര്‍മ്മയാണ്.

  ഞാനും ജയനും ചാക്കോച്ചനും പൃഥ്വിയുമൊക്കെ സിനിമ ചെയ്യുമ്പോള്‍ വളരെ അടുത്ത ബന്ധമാണുണ്ടായത്. സിനിമയ്ക്ക് പുറത്തും ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കും. വര്‍ഷത്തിലും എനിക്കത് മതി. മമ്മൂക്കയെ വച്ച് വര്‍ഷം ചെയ്തതില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ഇനി ലാലേട്ടനെ വച്ചൊരു സിനിമ ചെയ്യുമ്പോഴും അങ്ങനെയൊക്കെ ആയിരിക്കണം. പക്ഷെ അങ്ങനെയാകാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല. എന്നതുകൊണ്ട് തന്നെ ആ സിനിമ സംഭവിക്കുമെന്ന് തോന്നുന്നില്ല. കുഴപ്പമില്ല, അതായിരിക്കാം വിധി.

  പാസഞ്ചര്‍ ആയിരുന്നു രഞ്ജിത്തിന്റെ ആദ്യത്തെ സിനിമ. മലയാള സിനിമയുടെ നടപ്പുരീതികള്‍ തെറ്റിച്ച ചിത്രം മലയാളത്തിലെ നവതരംഗത്തിന്റെ തുടക്കമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പിന്നാലെ മോളി ആന്റി റോക്‌സ്, പുണ്യാളന്‍ അഗര്‍ബത്തീസ്, വര്‍ഷം, സുസു സുധി വാത്മീകം, പ്രേതം, രാമന്റെ ഏഥന്‍ തോട്ടം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകളും അദ്ദേഹം ഒരുക്കി.

  ഫോര്‍ ഇയേഴ്‌സാണ് രഞ്ജിത് ശങ്കറിന്റെ പുതിയ സിനിമ. പ്രിയ വാര്യരും സര്‍ജാനോ ഖാലിദും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ഫോര്‍ ഇയേഴ്‌സ്. പ്രണയ കഥ പറയുന്ന സിനിമയാണ് ഫോര്‍ ഇയേഴ്‌സ്. ജയസൂര്യ നായകനായ സണ്ണിയാണ് രഞ്ജിത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമസോണ്‍ പ്രൈമിലായിരുന്നു സിനിമയുടെ റിലീസ്.

  Read more about: ranjith sankar
  English summary
  Ranjith Sankar Says He Is Happy WIth Varsham Doesn't Want To Work With Mammootty Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X