twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ജാനകിക്കുട്ടിയാകേണ്ടിയിരുന്നത് രശ്മി സോമന്‍; താരം പറയുന്നു

    |

    മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമയാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. അതുവരെ പേടിയോടെ കണ്ടിരുന്ന യക്ഷിയെ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമയുണ്ടാകില്ല.

    Also Read: ആലിയ-രണ്‍ബീര്‍ ദമ്പതികള്‍ക്ക് പിറക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികള്‍! ജ്യോതിഷിയുടെ പ്രവചനം ഇങ്ങനെAlso Read: ആലിയ-രണ്‍ബീര്‍ ദമ്പതികള്‍ക്ക് പിറക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികള്‍! ജ്യോതിഷിയുടെ പ്രവചനം ഇങ്ങനെ

    ചിത്രം അടിമുടി ഒരു ന്യൂവേവ് സിനിമയായിരുന്നു. കുടുംബത്താല്‍ അവഗണിക്കപ്പെട്ട ജാനകിക്കുട്ടിക്ക് കൂട്ടായി വന്ന യക്ഷി യഥാര്‍ത്ഥത്തില്‍ ഉണ്ടോ അതോ ജാനകിക്കുട്ടിയുടെ തോന്നല്‍ മാത്രമാണോ എന്നത് കാഴ്ചക്കാരന്റെ ചിന്തകള്‍ക്ക് വിട്ടുകൊണ്ടായിരുന്നു സിനിമ അവസാനിച്ചത്. മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്ന് സ്വന്തം ജാനകിക്കുട്ടിയെ മറക്കാനാകില്ല.

    Rashmi Soman

    സിനിമയില്‍ ജാനകിക്കുട്ടിയായി ജോമോളും യക്ഷിയായി ചഞ്ചലുമാണ് അഭിനയിച്ചത്. സരോജിനിയായി വേഷമിട്ടത് രശ്മി സോമനാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജാനകിക്കുട്ടിയാകേണ്ടിയിരുന്നത് രശ്മി ആയിരുന്നു എന്നതാണ് വസ്തുത. ഇപ്പോഴിതാ ആ കഥ പങ്കുവച്ചിരിക്കുകയാണ് രശ്മി സോമന്‍.

    ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന ചോദ്യോത്തര പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം വിശദമായി.

    ''അന്ന് ഞാന്‍ സീരിയലുകള്‍ ചെയ്യുന്ന സമയമാണ്. സിനിമയ്ക്ക് വേണ്ടി രണ്ട് ഓഡിഷനുകളും കഴിഞ്ഞു. ഓഡിഷനില്‍ സെലക്ടായി. ഇനി മറ്റ് സീരിയലുകളൊന്നും കമ്മിറ്റ് ചെയ്യരുതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ചിത്രീകരണം തുങ്ങുന്നതിന് മുന്‍പുള്ള പൂജയുടെ രണ്ട് ദിവസം മുന്‍പ് എന്നെ വിളിച്ചിട്ട് പറഞ്ഞു കഥാപാത്രത്തില്‍ ചെറിയ മാറ്റമുണ്ട്. ജാനകിക്കുട്ടിയാകാന്‍ കുറച്ചുകൂടി യോജിച്ച മറ്റൊരു കുട്ടിയെ കണ്ടെത്തി. എം.ടി സാറിന്റെ ഭാര്യയാണ് സജസ്റ്റ് ചെയ്തത്'. എന്നാണ് രശ്മി സോമന്‍ പറയുന്നത്.

    ബാലതാരമായിട്ടായിരുന്നു രശ്മി സിനിമയിലെത്തിയത്. നമ്മുടെ വീട് ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീട് ചകോരം, ആദ്യത്തെ കണ്‍മണി, അനിയന്‍ ബാവ ചേട്ടന്‍ ബാവ, സാദരം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഇഷ്ടമാണ് നൂറു വട്ടത്തിലൂടെയാണ് നായികയായി മാറുന്നത്. സിനിമകൡ നിന്നും രശ്മി സീരിയലുകളിലേക്കും എത്തുകയായിരുന്നു.

    ഹരി ആയിരുന്നു രശ്മിയുടെ ആദ്യത്തെ പരമ്പര. പിന്നീട് അക്ഷയപാത്രം, മുറപ്പെണ്ണ്, സമയം, താലി, ഭാര്യ, കടമറ്റത്ത് കത്തനാര്‍, മന്ത്രകോടി, സ്വാമി അയ്യപ്പന്‍ തുടങ്ങി നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചു.

    Read more about: rashmi soman
    English summary
    Reshmi Soman Explains How She Almost Played Jomol's Janakikutti In Ennu Swontham Janakikutti
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X