twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശബ്ദം ഇടറി!! സ്റ്റുഡിയോയിൽ പൊട്ടിക്കരഞ്ഞു!! , മണിയുടെ ആ പാട്ടിനെ കുറിച്ച് സഹോദരൻ ആർഎൽവി

    ചാലക്കുടിക്കാരൻ ചങ്ങാതിയിൽ മണിയായി വേഷമിടുന്നത് രാജമണിയാണ്.

    |

    പ്രിയപ്പെട്ട നടൻ കലാഭവൻ മണി നമ്മളെ വിട്ട് പോയി വർഷങ്ങൾ കഴിയുമ്പോഴും ഇന്നും മണിയുടെ ചിരയും പാട്ടുമൊക്കെ പ്രേക്ഷകരുടെ മനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്. താരത്തിന്റെ വിയോഗത്തിൽ നിന്ന് ഇന്നും സപ്രവർത്തകരും വീട്ടുകാരും സുഹൃത്തുക്കളും മോചിതരായിട്ടില്ല. കലഭവൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. വിനയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    ഇത് എന്റെ റെയ്ബാൻ ഗ്ലാസ്!! അതിൽ നീ തൊട്ടാൽ, സ്ഫടികം 2വിന് സംവിധായകൻ ഭഭ്രന്റെ മാസ് മറുപടി...
    ചാലക്കുടിക്കാരൻ ചങ്ങാതിയിൽ മണിയായി വേഷമിടുന്നത് രാജമണിയാണ്. ചിത്രത്തിൽ മണി പാടി അനശ്വരമാക്കി ചാലക്കുടി ചന്തയ്ക്ക് പോയപ്പോൾ എന്ന് തുടങ്ങുന്ന നാടൻ പാട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനം വീണ്ടും പാടനെത്തിയത് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനാണ്. പാട്ടിനെ കുറിച്ചും സിനിമയെ കുറിച്ചുമുള്ള രാമകൃഷ്ണന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നു.

     ലാലേട്ടനു മുന്നിൽ ഹിമയുടെ കുമ്പസാരം!! എല്ലാം കേട്ട് ശാന്തനായി സാബു, ബിഗ്ബോസ്ഹൗസിൽ വൻ ട്വിസ്റ്റ് ലാലേട്ടനു മുന്നിൽ ഹിമയുടെ കുമ്പസാരം!! എല്ലാം കേട്ട് ശാന്തനായി സാബു, ബിഗ്ബോസ്ഹൗസിൽ വൻ ട്വിസ്റ്റ്

    ചാലക്കുടിക്കാരൻ ചങ്ങാതിയിലെ റോൾ

    ചാലക്കുടിക്കാരൻ ചങ്ങാതിയിലെ റോൾ

    ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ലൊക്കേഷനിൽ ചെന്നപ്പോൾ എടുത്ത ഫോട്ടോ വിനയൻ സാർ ഇന്ന് വാട്സ പ്പിൽ അയച്ചു തന്നു. പലരും എന്നോടു ചോദിച്ചിരുന്നു വിനയൻ സാർ പടത്തിലേക്ക് വിളിച്ചില്ലെ എന്ന്.ഈ ചിത്രത്തിൽ എന്റെ വേഷം ചെയ്യാൻ വിനയൻ സാർ എന്നെ ക്ഷണിച്ചിരുന്നു.പക്ഷെ ഞങ്ങൾ ജീവിച്ച ജീവിതത്തിൽ ഇനി അഭിനയിക്കാൻ വയ്യ എന്ന് പറഞ്ഞ് ഞാനൊഴിയുകയായിരുന്നുവെന്ന് ആർഎൽവി പറഞ്ഞു.

    പാട്ട് പാടാൻ  അവസരം കിട്ടിയത് ഇങ്ങനെ

    പാട്ട് പാടാൻ അവസരം കിട്ടിയത് ഇങ്ങനെ

    മണി ചേട്ടൻ പാടിയ ചാലക്കുടി ചന്തയ്ക്ക് പോയപ്പോൾ എന്ന പാട്ട് പഴയ റെക്കോഡിങ്ങ് ആയതിനാൽ അതിന്റെ പുതിയ റീമിക്സിങിൽ പാടാൻ വിനയൻ സാർ എന്നെ ക്ഷണിച്ചു .വളരെ പേടിയുണ്ടായിരുന്നു ഈ ഉദ്യമം ഏറ്റെടുക്കാൻ .വിനയൻ സാറും മാരുതി കാസറ്റ്സ് സതീഷേട്ടനും വളരെ ധൈര്യം തന്നു. തൃശൂരിലായിരുന്നു റെക്കോഡിങ്ങ്.4വരി പാടി ആദ്യം അയച്ചുകൊടുത്തു. കുറച്ചു കഴിഞ്ഞ് സാർ വിളിച്ചു പറഞ്ഞു ധൈര്യമായിട്ട് മുഴുവനും പാടിയിട്ട് പോയാ മതിയെന്ന്. മണി ചേട്ടനോളം ഞാൻ എത്തില്ല എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. എങ്കിലും വിനയൻ സാർ എന്നെ വിട്ടില്ല. എന്റെ സഹോദരന്റെ ഗുരു അങ്ങനെ എനിക്കും ഗുരുവായി അതും ഞാനൊട്ടും പ്രതീക്ഷിക്കാത്ത മേഖലയിൽ.

      റെക്കോഡിങ് സ്റ്റുഡിയോയിൽ പൊട്ടിക്കരഞ്ഞു

    റെക്കോഡിങ് സ്റ്റുഡിയോയിൽ പൊട്ടിക്കരഞ്ഞു

    ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഡബ്ബിങ്ങ് സമയത്ത് വിനയൻ സാർ വിളിച്ചു . കുട്ടി നീയൊന്ന് എറണാകുളത്തേക്ക് വരണം. ഞാൻ കാര്യം അറിയാതെ എറണാകുളത്തേക്ക് ചെന്നു. അവിടെ ചെന്ന് ഒരു സീൻ കാണിച്ചു തന്നിട്ട് പറഞ്ഞു ചേട്ടൻ പാടിയ "മേലേ പടിഞ്ഞാറു സൂര്യൻ " എന്ന പാട്ടിന്റെ ഒരു വരി പാടണമെന്ന് .ആ സീൻ കണ്ടപ്പോൾ എന്റെ ചങ്ക് തകർന്ന് പോയി. പാടി മുഴുപ്പിക്കാതെ, തൊണ്ടയിടറി റെക്കോഡിങ് സ്യൂട്ടിൽ നിന്ന് പുറത്ത് വന്ന് പൊട്ടി കരഞ്ഞു.വിനയൻ സാർ വന്ന് കെട്ടി പിടിച്ച് സമാധാനിപ്പിച്ചു.വിനയൻ സാർ കുട്ടി എന്ന് വിളിക്കുമ്പോൾ നമ്മുടെ എല്ലാ വിഷമവും പോകും. ചേട്ടന്റെ വിയോഗശേഷം ഒരു കുടുംബാഗം എന്ന പോലെ സാർ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ട്.

    മണിയ്ക്ക് കൊടുക്കുന്ന ആദരവ്

    മണിയ്ക്ക് കൊടുക്കുന്ന ആദരവ്

    മണി ചേട്ടന് കൊടുക്കുന്ന ഒരു ആദരമാണ് ഈ സിനിമ. "എനിക്ക് അവന് കൊടുക്കാൻ പറ്റുന്ന വലിയ ഒരു ആദരം"സാർ വികാരത്തോടെ പറഞ്ഞു.ഒരു പക്ഷെ ചരിത്രത്തിലാദ്യമായിരിക്കും ഒരു ഗുരു ശിഷ്യനെ ആദരിക്കുന്നത്. തന്റെ ചേട്ടന് ജീവസുറ്റ കഥാപാത്രങ്ങൾ നൽകി കലാഭവൻ മണിയെ ഇന്ത്യയിലെ കഴിവുറ്റ നടന്മാർക്കൊപ്പം എത്തിച്ച പ്രിയ ഗുരു, സംവിധായകൻ, അതിലുമപ്പുറം ഇപ്പോൾ ഞങ്ങൾക്ക് കൂടപിറപ്പിന്റെ സ്നേഹം കൂടി തരുന്ന മനുഷ്യ സ്നേഹി എന്തു പറഞ്ഞാലും മതിവരില്ല. ഈ ചിത്രം തിയറ്ററിൽ വരുമ്പോൾ ഞങ്ങൾക്ക് അതു കാണാനുള്ള ചങ്കുറപ്പില്ലെന്നും ആർ എൽവി കൂറിച്ചു. എങ്കിലും ഒരു ഗുരു ശിഷ്യന് നൽകുന്ന ആദരവ് ചരിത്രത്തിന്റെ ഭാഗമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് ആശംസിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

    ആർഎൽവിയുടെ വാക്കുകൾ കണ്ണു നിറയിപ്പിച്ചു

    ആർഎൽവിയുടെ വാക്കുകൾ കണ്ണു നിറയിപ്പിച്ചു

    മണിയുടെ അനുജൻ ആർഎൽവി രാമകൃഷ്ണൻ എഴുതിയ വാക്കുകൾ വായിച്ചപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയെന്ന് വിനിയൻ ഫേസ്ബുക്കിൽ കുറിച്ചു. പരസ്പരം ബഹുമാനിക്കുകയും, സ്നേഹിക്കുകയും, ആദരിക്കേണ്ടവരെ ആദരിക്കുകയും, പ്രതികരിക്കേണ്ട സമയത്ത് സത്യസന്ധമായി, നിർഭയം പ്രതികരിക്കുകയും ഒക്കെ ചെയ്യുമ്പോളുള്ള മനസ്സിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. ചാലക്കുടിക്കാരൻ ചങ്ങാതി" മണിക്കുള്ള ആദരവായി തന്നെയാണ് ഒരുക്കിയിട്ടുള്ളതെന്നു വിനയൻ പറഞ്ഞു.

    നിർബന്ധിച്ച്  ചെയ്യിപ്പിച്ചു

    നിർബന്ധിച്ച് ചെയ്യിപ്പിച്ചു

    ഒപ്പം സത്യസന്ധമായ ചില വിശകലനങ്ങളും.. ചിത്രത്തിലെ "ചാലക്കുടിച്ചന്തക്കു പോകുമ്പോൾ" എന്ന ഗാനം റീ മിക്സ് ചെയ്തപ്പോൾ അതു പാടാനായി രാമകൃഷ്ണനെ നിർബന്ധിച്ചതു ഞാൻ തന്നെയാണ്..ശരിയാകുമോ എന്ന് രാമകൃഷ്ണന് ഭയമായിരുന്നു. ചിത്രത്തിന്റെ റിലീസിനു മുൻപു തന്നെ യൂ ട്യൂബിൽ റിലീസുചെയ്ത ഗാനം ഇപ്പോൾ സൂപ്പർ ഹിറ്റായിരിക്കയാണ്. രാമകൃഷ്ണന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഞാൻ ഒത്തിരി സ്നേഹിക്കുകയും.. കലാജീവിതത്തിൽ ഒരുമിച്ച് ഒരുപാടു സൻചരിക്കുകയും ചെയ്ത കലാഭവൻ മണിയുടെ അനുജന് മലയാളികൾക്കു ഒരുപാട് സർഗ്ഗ സംഭാവനകൾ ചെയ്യാനുള്ള കരുത്തുണ്ടാകട്ടേ എന്നാശംസിക്കുന്നു..

    English summary
    rlv ramakrishan says about chalakkudikkaran changathi song recording
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X