twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധ്യാനനിരതനായി മിഴിയടച്ചിരിക്കുന്ന ലാലേട്ടന്‍, ധൈര്യം നല്‍കിയ മമ്മൂക്ക; റെഡ് വൈന്‍ ഓര്‍മ്മകളുമായി സലാം ബാപ്പു

    |

    ഫഹദ് ഫാസിലും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു റെഡ് വൈന്‍. മോഹന്‍ലാലിന്റെ ശ്രദ്ധേയമായ അതിഥി വേഷം കൊണ്ടും ചിത്രം ആരാധകര്‍ ഓര്‍ത്തിരിക്കുകയാണ്. ഇന്നിതാ റെഡ് വൈന്‍ പുറത്തിറങ്ങി ഒമ്പത് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ സംവിധായകന്‍ ആയ സലാം ബാപ്പു പങ്കുവച്ച കുറിപ്പ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

    'ആചാരങ്ങൾ ഇങ്ങനെയല്ലെന്ന് അറിയാം, ആരും പൊങ്കാല ഇടരുത്', അപേക്ഷയുമായി കുടുംബവിളക്ക് താരം
    ഒന്‍പത് വര്‍ഷം മുന്‍പ് ഇതേ ദിവസത്തെ തണുപ്പുളള പ്രഭാതത്തിലാണ് 'റെഡ് വൈന്‍' റോള്‍ ചെയ്ത് തുടങ്ങിയത്. ശില്‍പങ്ങളുടെ നഗരത്തില്‍ ഞങ്ങള്‍ ഒത്തുകൂടി ഏറെ നാളത്തെ തയ്യാറെടുപ്പുകളാടെ, ആത്മ വിശ്വാസത്തോടെ നവംബര്‍ 29-ന്റെ പുലരിയിലേക്കുണര്‍ന്നപ്പോള്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരൂടേയും മനസ്സ് ചുവന്ന വീഞ്ഞിന്‍ ലഹരിയിലായിരൂന്നു. ഇന്നാണ് എന്റെ സ്വതന്ത്ര സംവിധായക ജീവിതത്തിന് തിരി തെളിഞ്ഞത്. ധ്യാനനിരതനായി മിഴിയടച്ചിരിക്കുന്ന ലാലേട്ടന്‍ എന്ന മഹാ നടന്റെ മുഖത്തേക്ക് ക്യാമറ ഫോക്കസ് ചെയ്ത് പ്രാര്‍ത്ഥനാപൂര്‍വ്വം ആക്ഷന്‍ പറയാന്‍ സാധിച്ചത് എന്റെ മഹാഭാഗ്യം. ഒരൂ പുതുമുഖ സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞ കഥ കേട്ടയുടന്‍ ഓക്കെ പറഞ്ഞ ലാലാട്ടനോടുളള നന്ദി ഇവിടെ കുറിക്കട്ടെ.

    Red Wine

    വയനാടും കോഴിക്കോടും കൊച്ചിയിലുമായി 42 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിച്ചതിന് നന്ദി പറയാന്‍ ഒരൂ പാട് പേര്‍ക്കുണ്ട്. എല്ലാ അനുഗ്രഹവും നല്‍കിയ ഗുരൂ നാഥന്‍ ലാല്‍ ജോസ് സാര്‍, ആദ്യമായി സ്വതന്ത്ര സംവിധായകനാകാന്‍ ധൈര്യം നല്‍കിയ മമ്മൂക്ക, പ്രാര്‍ത്ഥനയോടെ എല്ലാ സപ്പോര്‍ട്ടും നല്‍കിയ എന്റെ കുടുംബം, ആദ്യാവസാനം വരെ കൂടെ നിന്ന പ്രൊഡ്യൂസര്‍ ഗിരീഷേട്ടന്‍, റെഡ് വൈന്‍ എന്ന സ്വപ്നം വേഗത്തിലാകാന്‍ കാരണക്കാരനായ ഫഹദ് ഫാസില്‍, ഒരൂ പുതിയ സംവിധായകനെന്ന പ്രതീതി എന്നില്‍ ഉണ്ടാക്കാതെ കൂടെ നിന്ന തിരക്കഥാകൃത്ത് മാമന്‍ കെ. രാജന്‍, എഡിററര്‍ രഞ്ജന്‍ എബ്രാഹാം, വിനോദ് ഷൊര്‍ണ്ണൂര്‍, മനോജ് പിളള , സന്തോഷ് രാമന്‍ , പ്രജിത്ത്, ടിനു പാപ്പച്ചന്‍, എസ്.ബി.സതീഷ്, ബിജിബാല്‍, റഫീക് അഹമ്മദ്, മഹാദേവന്‍ തംബി, റോഷന്‍ തുടങ്ങിയ സുഹൃത്തുക്കളോടും എന്റെ മനസ്സിലെ കഥാപാത്രങ്ങള്‍ക്ക് വേഷ പകര്‍ച്ച നല്‍കിയ ആസിഫലി, സൈജു കുറുപ്പ്, സുരാജ് , രവി ചേട്ടന്‍, ജെ.പി, കൈലാഷ്, അനൂപ്, സുധീര്‍ കരമന, ഇര്‍ഷാദ്, മന്‍രാജ്, മൊയ്തീന്‍ കോയക്ക, മീര നന്ദന്‍, മിയ, അനുശ്രീ, മേഘ്‌നാ രാജ്, മരിയ, അംബിക മോഹന്‍ തുടങ്ങിയവര്‍ക്കും യൂണിററിലെ ഓരോരൂത്തരോടും റെഡ് വൈന്‍ പൂര്‍ത്തീകരിക്കാന്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും കൂടെ നിന്ന എല്ലാവരേയും ഞാന്‍ കൃതജ്ഞതയോടെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

    ഇത്രയും ആര്‍ട്ടിസ്റ്റുകളും ലൊക്കെഷനുമുള്ള സിനിമ കുറഞ്ഞ ദിവസം കൊണ്ട് തീര്‍ക്കാന്‍ കഴിഞ്ഞത് അത്ഭുതത്തോടെ പലരും ചോദിക്കാറുണ്ട്, അതിനേക്കാളും എനിക്കഭിമാനം നിര്‍മ്മാതാവിന് രണ്ടര കോടിയോളം ലാഭമായി തിരിച്ചു നല്‍കാന്‍ കഴിഞ്ഞതിലാണ്. സോഷ്യല്‍ കമ്മിററഡ് ആയ ഒരൂ കഥ ആദ്യ സിനിമ ആക്കണമെന്ന് ഞങ്ങളുടെ തീരൂമാനമായിരൂന്നു, വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അന്നു ഞങ്ങള്‍ പറഞ്ഞ വിഷയം ഒരൂ പ്രവചനം പോലെ എത്രമാത്രം പ്രസക്തമായെന്ന് റെഡ് വൈന്‍ കണ്ട പലരൂം ഇന്ന് തിരിച്ചറിയുന്നുണ്ടാവും. ഓരോ വട്ടവും ടെലിവിഷനില്‍ സിനിമ വരുമ്പോള്‍ ഇന്നും 2 കോളെങ്കിലും വരും, അവര്‍ സിനിമയെ കുറിച്ച് നല്ലത് പറയുമ്പോള്‍ കിട്ടുന്ന ആത്മവിശ്വാസം ചെറുതല്ല. പലരും അടുത്ത സിനിമകളെ കുറിച്ച് ചോദിക്കും, ഉപദേശിക്കും.

    സിമ്പിൾ ലുക്കിൽ സ്റ്റൈലായി നടി അഞ്ജു കുര്യൻ, ചിത്രങ്ങൾ നോക്കൂസിമ്പിൾ ലുക്കിൽ സ്റ്റൈലായി നടി അഞ്ജു കുര്യൻ, ചിത്രങ്ങൾ നോക്കൂ

    Recommended Video

    ലോകമെമ്പാടും വമ്പൻ റിലീസുമായി Marakkar: Arabikadalinte Simham

    ഇരയും വേട്ടക്കാരനും തമ്മിലുളള ദൂരം ഒരൂ ചങ്ങല കണ്ണി പോലെ അടുത്താണെന്ന് തിരിച്ചറിയാനൊരൂ എളിയ ശ്രമമായിരൂന്നു റെഡ് വൈന്‍, ചിലര്‍ ഞങ്ങളുടെ നന്മ തിരിച്ചറിഞ്ഞു ചിലര്‍ വിമര്‍ഷനങ്ങളോടെ ഞങ്ങളെ വരവേററു....
    രണ്ടും ഇരൂ കൈയ്യും നീട്ടി സ്വീകരിക്കുന്നു.... നിങ്ങള്‍ നല്‍കിയ പൂക്കളും കനലുകളുമാണ് ഞങ്ങളുടെ ഊര്‍ജ്ജം... നന്ദി എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

    English summary
    Salam Bappu On His First Movie Red Wine Completing Nine Years
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X