For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആത്മാഭിമാനമുള്ള സ്ത്രീയുടെ സൗന്ദര്യം ഇതല്ല; കണ്ടം വഴി ഓടിച്ച് സനുഷയുടെ മറുപടി

  |

  സോഷ്യല്‍ മീഡിയ ഒരേസമയം ഒരുപാട് പോസിറ്റീവ് വശങ്ങളും അതുപോലെ തന്നെ നെഗറ്റീവ് വശങ്ങളുമുള്ളതാണ്. താരങ്ങളുടെ ജീവിതത്തില്‍ സോഷ്യല്‍ മീഡിയയെ ഒഴിവാക്കുക ഏറെക്കുറ ആസാധ്യമായി മാറിയിരിക്കുകയാണ്. തങ്ങളുടെ വിശേഷങ്ങള്‍ അറിയിക്കാനും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാന്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയെയാണ് തിരഞ്ഞെടുക്കുന്നത്. ഈ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍ മിക്കവര്‍ക്കും സോഷ്യല്‍ മീഡിയയായിരുന്നു ഏക ആശ്രയം.

  Actress sanusha's make over | FilmiBeat Malayalam

  എപ്പോഴാ സിനിമയിലേക്ക്? ഹോട്ട് ലുക്കില്‍ താരപുത്രി സുഹാന, ഏറ്റെടുത്ത് ആരാധകര്‍

  പക്ഷെ സോഷ്യല്‍ മീഡിയയുടെ മോശം വശം അതില്‍ ലഭിക്കുന്ന പ്രതികരണങ്ങളാണ്. പലപ്പോഴും അതിരുകടന്ന വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും താരങ്ങള്‍ക്ക് നേരിടേണ്ടി വരാറുണ്ട്. അതില്‍ ബോഡി ഷെയ്മിംഗ് മുതല്‍ വംശീയ അധിക്ഷേപങ്ങള്‍ വരെയുണ്ടാകും. ആദ്യ കാലങ്ങളിലെല്ലാം ഇത്തരക്കാരെ അവഗണിക്കുകയായിരുന്നു മിക്ക താരങ്ങളും ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് തങ്ങളുടെ നേര്‍ക്ക് വരുന്ന മോശം കമന്റുകള്‍ക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ചു കൊടുക്കാന്‍ താരങ്ങള്‍ തയ്യാറാകുന്നുണ്ട്.

  പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരാറുള്ളത് നടിമാര്‍ക്കാണ്. നടിമാരുടെ ശരീരത്തേയും നിറത്തേയുമെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയ പരിഹസിക്കാറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കി കണ്ടം വഴി ഓടിക്കാന്‍ ഇപ്പോള്‍ നടിമാര്‍ തയ്യാറാകുന്നുണ്ട്. ഇപ്പോഴിതാ തന്നെ പരിഹസിക്കാന്‍ ശ്രമിച്ചയാള്‍ക്ക് മറുപടി നല്‍കി കൈയ്യടി നേടുകയാണ് നടി സനുഷ സന്തോഷ്. തന്റെ ചിത്രത്തിന് പരിഹാസ കമന്റുമായി എത്തിയാള്‍ക്കാണ് താരം ചുട്ടമറുപടി നല്‍കിയത്.

  തന്റെ പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രമാണ് സനുഷ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ കമന്റിലായിരുന്നു മോശം കമന്റ് വന്നത്. ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം ഇതല്ല എന്നായിരുന്നു കമന്റ്. ജയകുമാര്‍ ചിറക്കല്‍ എന്ന പേരുള്ള പ്രൊഫൈലില്‍ നിന്നുമായിരുന്നു കമന്റ് ചെയ്തത്. എന്നാല്‍ ഒട്ടും കാത്തു നില്‍ക്കാതെ സനുഷ മറുപടിയുമായി എത്തി.


  എന്ന് സ്വന്തം ഫേക്ക് അക്കൗണ്ട് വഴി പുറമെ മാന്യനായ ചേട്ടന്‍ എന്നായിരുന്നു സനുഷ നല്‍കിയ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കൈയ്യടിച്ചും പിന്തുണ അറിയിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്. വ്യാജ അക്കൗണ്ടുകളിലൂടെ സ്ത്രീകളുടെ ചിത്രങ്ങള്‍ക്ക് മോശം കമന്റുമായി എത്തുന്നവര്‍ക്ക് ഇങ്ങനെ തന്നെ മറുപടി നല്‍കി ഓടിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നേരത്തേയും സമാനമായ രീതിയില്‍ കമന്റുകള്‍ക്ക് മറുപടി നല്‍കി സനുഷ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

  അതേസമയം തനിക്ക് വിഷാദ രോഗം വന്നതിനെക്കുറിച്ച് ആ സമയത്ത് പ്രചരിച്ച വ്യാജ വാര്‍ത്തകളെ കുറിച്ചുമെല്ലാം സനുഷ മനസ് തുറന്നിരുന്നു. പലരും പറഞ്ഞിരുന്നത് പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് തന്റെ വിഷാദ രോഗത്തിന് കാരണമെന്നായിരുന്നു. എന്നാല്‍ എനിക്ക് റിലേഷന്‍ഷിപ്പുണ്ട്. അതിലെ പ്രശ്‌നങ്ങള്‍ കാരണമാണ് വിഷാദത്തില്‍ പെട്ടതെന്നുമൊക്കെ പറയുന്നവര്‍ ഓര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത് എന്നാണെന്നായിരുന്നു സനുഷയുടെ മറുപടി.

  Also Read: അമൃത ടാറ്റുവിന് പിന്നില്‍ ഒളിപ്പിച്ച പേര്; ഒത്തു പോകില്ലെന്ന് മനസിലായത് ഒരു കൊല്ലം കൊണ്ട്‌!

  അതുകൊണ്ട് ദയവായി അഭിപ്രായം പറയാതിരിക്കുക. ഊഹിച്ച് പറയേണ്ടതില്ല. അറിഞ്ഞിട്ട് പറയുന്നതാണ് മാന്യത. എന്റെ വിഷാദത്തിന്റെ കാരണം ഇതൊന്നുമല്ല. അതൊരു സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ വ്യക്തിജീവിതത്തെ അടിസ്ഥാനമാക്കിയുള്ളൊരു കാര്യമാണെന്നുമായിരുന്നു താരം ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളെ അധിക്ഷേപിക്കുന്നത് ശരിയായ പ്രവണതയാണ്. ഓണ്‍ലൈനിലും ഓഫ് ലൈനിലും മറ്റൊരു വ്യക്തിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് വിധിക്കാനും കമന്റ് ചെയ്യാനുമൊന്നും ആര്‍ക്കും അധികാരമില്ല. അത്തരം പ്രവണതകളില്‍ നിന്നും മാറി നടക്കാന്‍ ശീലിക്കണം. സോഷ്യല്‍ മീഡിയ ഒരു പൊതു ഇടമാണെന്ന് കൂടി ഓര്‍മ്മയിലുണ്ടാകണം.

  Read more about: sanusha
  English summary
  Sanusha Santhosh Gives Reply To A Comment Tried To Make Fun Of Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X