For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചൂലെടുത്ത് അടിച്ചുവാരിക്കൊണ്ടിരിക്കുമ്പോഴാണ് പ്രൊപ്പോസ് ചെയ്തത്; കല്യാണത്തെക്കുറിച്ച് ശരണ്യ

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശരണ്യ മോഹന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരം. ബാലതാരമായിട്ടാണ് ശരണ്യ സിനിമയിലെത്തുന്നത്. പിന്നീട് നായകയായി മാറുകയായിരുന്നു. വിവാഹ ശേഷം അനന്യ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ താരം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ വീഡിയോകളിലൂടെ ആരാധകരുമായുള്ള ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട് ശരണ്യ.

  Also Read: 'ചിലരൊക്കെ പറ്റിച്ച് കൊണ്ടുപോയ കാശുകൂടി ഉൾപ്പെടുത്തിയാണ് മൂന്ന് കോടിയുടെ വീടെന്ന് പറഞ്ഞത്'; അനു ജോസഫ്

  ശരണ്യയെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതനാണ് ഭര്‍ത്താവ് അരവിന്ദും. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഇരുവരും. കോമഡിയിലൂടെയാണ് ശരണ്യയും അരവിന്ദും ഓരോ കാര്യങ്ങളും അവതരിപ്പിക്കാറുള്ളത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ശരണ്യയും അരവിന്ദും. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  താര പരിവേഷം ഉള്ള ഒരാളെ അല്ല താന്‍ വിവാഹം ചെയ്തത്, അതുകൊണ്ട് ഒരു നടിയെ കല്യാണം കഴിച്ചു എന്ന തോന്നല്‍ തനിക്കില്ലെന്നാണ് ശരണ്യയെക്കുറിച്ച് അരവിന്ദ് പറയുന്നത്. സാധാരണ പെണ്‍കുട്ടി തന്നെയാണ് ശരണ്യ. വീട്ടിലെ ജോലികള്‍ എല്ലാം ചെയ്യുന്നത് ശരണ്യയും അമ്മയും തന്നെയാണെന്നും അരവിന്ദ് പറയുന്നുണ്ട്. വീട്ടു ജോലിക്കാരൊന്നും ഇല്ലെന്നും അരവിന്ദ് വീഡിയോയില്‍ പറയുന്നുണ്ട്.

  Also Read: ബിഗ് ബോസില്‍ നിന്നും ഗര്‍ഭിണിയാണെന്ന് പറഞ്ഞതാണ്; പക്ഷേ അത് നഷ്ടപ്പെട്ടു, രാഖി സാവന്തിന്റെ അവസ്ഥയിങ്ങനെ

  പിന്നാലെ ശരണ്യയും അമ്മയും മാത്രമല്ല വീട്ടു ജോലികളില്‍ താനും നന്നായി സഹായിക്കാറുണ്ടെന്നും അരവിന്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. വീട് ക്ലീന്‍ ചെയ്യുന്നതും തുണി അലക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും എല്ലാം ഞങ്ങള്‍ തന്നെയാണ്. അതിനായിട്ട് ഒരു സഹായി വേണം എന്ന് തോന്നിയിട്ടില്ലെന്നാണ് താരങ്ങള്‍ പറയന്നത്. പക്ഷെ ഡ്രൈവ് ചെയ്യാന്‍ മാത്രം എനിക്ക് പറ്റില്ല. അത് മടിയാണോ എന്ന് ചോദിച്ചാല്‍ അറിയില്ല. അതെനിക്ക് പറ്റില്ലെന്നാണ് ശരണ്യ തുറന്ന് പറയുന്നത്.

  ഓവര്‍ ക്ലീനിങിന്റെ അസുഖം ഉള്ള ആളാണ് ശരണ്യ എന്നാണ് അരവിന്ദ് പറയുന്നത്. എന്തും എടുത്താല്‍ എടുത്തിടത്ത് വയ്ക്കണം. എപ്പോഴും നീറ്റ് ആയിരിക്കണം. ആ വിഷയത്തില്‍ ഞങ്ങള്‍ ഇടയ്ക്ക് കൊമ്പ് കോര്‍ക്കാറുണ്ടെന്നും താരം പറയുന്നു. പക്ഷെ ഞാനും എന്റെ മക്കളും അനുസരണയുള്ളവര്‍ ആയത് കൊണ്ട് മിണ്ടാതെ പോവുമെന്നാണ് അരവിന്ദ് പറയുന്നത്. അതുകൊണ്ട് വലിയ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറയുന്നു.

  അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ചും ശരണ്യ സംസാരിക്കുന്നുണ്ട്. അഭിനയത്തിലേക്ക് തിരിച്ചുവരാത്തത് അരവിന്ദ് തടഞ്ഞത് കൊണ്ടല്ലെന്നാണ് ശരണ്യ പറയുന്നത്. മറിച്ച് അരവിന്ദ് അഭിനയിക്കാന്‍ പോയിക്കോ പോയിക്കോ എന്നാണ് പറയുന്നതെന്നും ശരണ്യ പറയുന്നുണ്ട്. എന്നാല്‍ നല്ല അവസരം കിട്ടുക എന്നതാണ് പ്രധാനമെന്നാണ് ശരണ്യ പറയുന്നത്.

  ശരണ്യയെ താന്‍ പ്രൊപ്പോസ് ചെയ്യുമ്പോള്‍ ശരണ്യ ചൂലും പിടിച്ച് നിന്ന് അടിച്ചുവാരുകയായിരുന്നുവെന്നാണ് അരവിന്ദ് തമാശരൂപേണെ പറയുന്നത്. താന്‍ ഇപ്പോള്‍ ഡാന്‍സ് സ്‌കൂളും കുഞ്ഞുങ്ങളും ഒക്കെയായി തിരക്കില്‍ തന്നെയാണെന്നാണ് ശരണ്‌യ പറയുന്നത്. ഈയ്യടുത്ത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിമ്പുവിനെ നൃത്തം പഠിപ്പിച്ചും ശരണ്യ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ മക്കളും ആക്ടീവാണ്. അവര്‍ക്ക് ക്യാമറയെ ഫേസ് ചെയ്യാനുള്ള മടിയൊന്നും ഇല്ലെന്നും അരവിന്ദ് പറയുന്നുണ്ട്.

  അനിയത്തിപ്രാവ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു ശരണ്യയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമായി മാറുകയായിരുന്നു. തെലുങ്കിലും ഹിന്ദിയിലും കന്നഡയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് ശരണ്യ. മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രമാണ്. ഹിന്ദി ചിത്രമായ ബദ്‌ലാപൂര്‍ ബോയ്‌സ് ആണ് ഒടുവിലത്തെ സിനിമ. 2014 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. സിനിമയ്ക്ക് പുറമെ സീരിയല്‍ രംഗത്തും ശരണ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

  Read more about: saranya mohan
  English summary
  Saranya Mohan And Husband Aravind Opens Up About Their Marraige Life And Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X