twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാ ജീവിതത്തില്‍ ഞെട്ടിച്ച നടന്‍, ഡയലോഗ് കാണാതെ പഠിക്കുന്നതില്‍ ഞെട്ടിച്ച് മൂന്ന് പേര്‍: ബോബി-സഞ്ജയ്‌

    |

    മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്തുകളാണ് ബോബി സഞ്ജയ്. ഇരുവരും ചേര്‍ന്ന് എഴുതിയ മിക്ക സിനിമകളും മലയാളിയ്ക്ക് സമ്മാനിച്ചത് അതുവരെ കാണാത്തൊരു സിനിമാനുഭവമായിരുന്നു. തങ്ങളുടെ ആദ്യ സിനിമ മുതല്‍ അവസാനം പുറത്തിറങ്ങിയ സിനിമ വരെ വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കുന്നവരാണ് ബോബി സഞ്ജയ്മാര്‍. ഇപ്പോഴിതാ തങ്ങളെ ഞെട്ടിച്ച ചില അഭിനേതാക്കളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ബോബി സഞ്ജയ് കൂട്ടുകെട്ട്.

    ഇവള്‍ ചേച്ചിമാര്‍ക്കൊരു വെല്ലുവിളിയാകും! ഹന്‍സിക കൃഷണയുടെ പുതിയ ചിത്രങ്ങള്‍ഇവള്‍ ചേച്ചിമാര്‍ക്കൊരു വെല്ലുവിളിയാകും! ഹന്‍സിക കൃഷണയുടെ പുതിയ ചിത്രങ്ങള്‍

    തങ്ങളുടെ സിനിമാജീവിതത്തില്‍ ഡയലോഗ് കാണാതെ പഠിക്കുന്നതില്‍ ഞെട്ടിച്ച് മൂന്ന് താരങ്ങളെക്കുറിച്ചാണ് ഇരുവരും മനസ് തുറന്നിരിക്കുന്നത്. ഇതില്‍ ഒരാളുടെ അഭിനയമാണ് ഇതുവരെയുള്ള തങ്ങളുടെ സിനിമാ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചതെന്നും ബോബി പറയുന്നുണ്ട്. ബോബിയുടെ വാക്കുകളിലേക്ക്.

    Bobby Sanjay

    ഞങ്ങളുടെ സിനിമാ ജീവിതത്തില്‍ ഞെട്ടിച്ച അഭിനയ പ്രകടനം നെടുമുടി വേണു ചേട്ടന്റേതായിരുന്നുവെന്നാണ് ബോബി സഞ്ജയ് പറയുന്നത്. പിന്നാലെ തങ്ങളുടെ അനുഭവവും ഇരുവരും പങ്കുവെക്കുന്നുണ്ട്. നിര്‍ണായകം എന്ന സിനിമയുടെ അവസാനം നെടുമുടി ചേട്ടന് പറയാന്‍ ഒരു നെടുങ്കന്‍ ഡയലോഗുണ്ട്. അഥ് കാണാതെ പഠിച്ച് പറയുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു സെറ്റില്‍ നിന്നും അടുത്ത സെറ്റിലേക്ക് പോകാന്‍ തിരക്കുള്ള നടന്മാര്‍ ഒന്നും അത്രയും ടൈം ഒരു സീനിന് വേണ്ടി കാണാതെ പഠിച്ച് ചെലവഴിക്കില്ലെന്നാണ് ബോബി പറയുന്നത്.

    ആ സീന്‍ ചെയ്യുന്നതിന് മുമ്പുള്ള നെടുമുടി വേണു ചേട്ടന്റെ അസ്വസ്ഥത തങ്ങള്‍ കണ്ടതാണെന്നും തങ്ങള്‍ എഴുതി വച്ചിരുന്ന സംഭാഷണം പറഞ്ഞു കൊണ്ട് അദ്ദേഹം അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നുവെന്നും അത് എത്രത്തോലം മികവോടെ ചെയ്യാം എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസിലെന്നും ബോബി പറയുന്നു. പിന്നാലെ ഡയലോഗ് പഠിക്കുന്ന കാര്യത്തില്‍ തങ്ങളെ ഞെട്ടിച്ച മൂന്ന് പേര്‍ നെടുമുടി വേണുവും മോഹന്‍ലാലും പാര്‍വതിയും ആണെന്നും ബോബി പറഞ്ഞു. ഒരു രംഗത്തിന്റെ പെര്‍ഫെക്ഷന്‍ എന്ന് പറയുന്്‌നത് അത് കടലാസില്‍ എഴുതി വച്ചത് കൊണ്ടോ നന്നായി ചിത്രീകരിച്ചത് കൊണ്ടോ സംഭവിക്കുന്നതല്ലെന്നും അത് അഭിനയിക്കുന്ന കഴിവാണ് ഏറ്റവും പ്രധാനമെന്നും ബോബി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

    അതേസമയം ബോബി സഞ്ജയ് എഴുതിയ പുതിയ സിനിമയായ കാണെക്കാണെ റിലീസ് ചെയ്തിരിക്കുകയാണ്. ഉയരെയ്ക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നു. സോണി ലൈവിലൂടെ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ച് വരുന്നത്. സോഷ്യല്‍ മീഡയയിലെങ്ങും ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റുകളും മറ്റുമാണ്. സുരാജിന്റേയും ടൊവിനോയുടേയും പ്രകടനം ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.

    എന്റെ വീട് അപ്പുവിന്റേയും എന്ന ചിത്രത്തിലൂടെയാണ് ബോബി സഞ്ജയ് കൂട്ടുകെട്ട് സിനിമയിലെത്തുന്നത്. മീരാ ജാസ്മിനും ഉര്‍വശിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. സിബി മലയില്‍ ആയിരുന്നു സിനിമയുടെ സംവിധാനം. പിന്നീട് റോഷന്‍ ആന്‍ഡ്രൂസിന്റെ നോട്ട്ബുക്കിന്റെ തിരക്കഥയും ഈ കൂട്ടുകെട്ടിന്റേതായിരുന്നു.

    'ആ യാത്രയിൽ അദ്ദേഹത്തിൽ കണ്ടത് ഒരു കുഞ്ഞിന്റെ ഉത്സാഹം', കുറിപ്പുമായി ഋതംഭര സ്പിരിച്വല്‍ കമ്മ്യൂണ്‍, വായിക്കാം

    Recommended Video

    മമ്മൂക്ക എന്ന അത്ഭുതം..എല്ലാം അദ്ദേഹം കേൾക്കുന്നുണ്ട് | Filmibeat Malayalam

    മലയാള സിനിമയുടെ ഗതി തന്നെ മാറ്റി മറിച്ച ട്രാഫിക് എന്ന ചിത്രത്തിന്റെ തിരക്കഥയും ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തൂലികയില്‍ വിരിഞ്ഞതാണ്. അയാളും ഞാനും തമ്മില്‍, മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍ യു, നിര്‍ണായകം, കായംകുളം കൊച്ചുണ്ണി, ഉയരെ തുടങ്ങിയ ചിത്രങ്ങളുടേയും തിരക്കഥാകൃത്തുകളാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന സല്യൂട്ട് ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.

    Read more about: bobby sanjay
    English summary
    Script writer Bobby Opens Up Three Actors Who Is Very Good In Memorizing Dialogues
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X