For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളുടെ മനപ്പൊരുത്തം, വെറൈറ്റി ഓണാഘോഷ പരിപാടിയുമായി യുവയും മൃദുലയും, വീഡിയോ വൈറൽ

  |

  മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയിട്ട് ഒരു ഒന്ന് രണ്ട് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ. കുളു കുളു വന്നതിൻ്റെ സന്തോഷവാർത്തയും ഡെലിവറി സ്റ്റോറിയുമൊക്കെ ആരാധകരെ കൃത്യമായി അറിയിക്കാറുമുണ്ട്. ഇപ്പോഴിതാ ഓണനാളിലെ ആഘോഷത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇവരുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്.

  ഈ ഓണത്തിന് ഉണ്ണിയേട്ടന് ഡബിൾ സദ്യ എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഷൂട്ടിങ്ങിൻ്റെ തിരക്കുകൾ ഒക്കെ മാറ്റിവെച്ച് കുഞ്ഞൂട്ടൻ്റെയൊപ്പവും കുളുകുളുവിൻ്റെയൊപ്പവും ഓണം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് യുവ കൃഷ്ണ. അത്തപ്പൂക്കളം ഇട്ട് കൊണ്ടാണ് ഓണാഘോഷം ആരംഭിച്ചത്. പൂവിന് വില കൂടുതൽ ആയത് കൊണ്ട് ഒരുപാട് പൂ ഒന്നും വാങ്ങിയില്ല. വാങ്ങിയ കുറച്ച് പൂവ് കൊണ്ട് യുവയും മൃദുലയും ചേർന്നാണ് പൂക്കളം ഇട്ടത്.

  ഓണ പരിപാടി തുടങ്ങിയതേ വ്യത്യസ്തതയോടെയാണ്. രണ്ട് പേരും രണ്ട് രീതിയിലാണ് പൂക്കളം ഇട്ടത്. ഇതിലൂടെ പരസ്പരം ഉള്ള മനപ്പൊരുത്തം കൂടി പരിശോധിക്കാം എന്ന് യുവ പറഞ്ഞു. മൃദുല സാധാരണ പോലെ വട്ടത്തിൽ പൂക്കളം ഇട്ടു. യുവയുടെ പൂക്കളം കണ്ട് മൃദുല പറഞ്ഞത് ആർക്കെങ്കിലും പഴുതാരയെ കാണണോ എന്നാണ്.

  എന്തായാലും പൂക്കളം ഇട്ടശേഷം യോജിപ്പിക്കാൻ നേരം ഏകദേശം ഒരു കുഞ്ഞ് കുട്ടിയുടെ രൂപം പോലെ ആയിട്ടുണ്ടെന്ന് രണ്ട് പേരും പറഞ്ഞു.കുളു കുളു വന്നത് കൊണ്ടായിരിക്കും ഇങ്ങനെയൊരു ഡിസൈൻ ഉണ്ടായത്. ഞങ്ങൾക്ക് പരസ്പരം മനപ്പൊരുത്തം ഉണ്ട്, യുവ പറഞ്ഞു.

  Also Read: കാളിദാസിനൊപ്പമുള്ളത് കാമുകിയോ? കുടുംബചിത്രത്തിലെ പെണ്‍കുട്ടി ആര്? ആളെ കണ്ടെത്തി ആരാധകര്‍

  പിന്നീട് കുറച്ച് സമയം കിട്ടിയപ്പോൾ യുവ കൃഷ്ണ നേരെ അമ്മയുടെ അടുത്തേക്ക് ആണ്. അമ്മയേയും കൂട്ടി സദ്യ കഴിക്കാൻ പോയിരുന്നു. അമ്മയുടെ ഒരു ഡാൻസും വീഡിയോയിൽ ഉൾപ്പെടുത്തി‌. അമ്മയുടെ വലിയ ആ​ഗ്രഹമായിരുന്നു തിരുവോണത്തിന് പുറത്ത് നിന്ന് ആഹാരം കഴിക്കുക എന്നുള്ളത്. അമ്മക്കൊപ്പം ഇരുന്ന് സദ്യ കഴിച്ച ശേഷം നേരെ വീണ്ടും കുഞ്ഞൂട്ടൻ്റെ വീട്ടിലേക്ക് വന്നു.

  യുവ വരുന്നതും കാത്ത് വിശന്ന് ഇരിക്കുകയായിരുന്നു മൃദുല. കുഞ്ഞൂട്ടനൊപ്പവും യുവ സദ്യ കഴിച്ചു. രണ്ട് പേരും എൻ്റെ പിള്ളേരാണ് എന്നാണ് യുവ പറഞ്ഞത്. അമ്മയുടെയും മൃദുലയുടേയും കാര്യമാണ്. ഞാൻ ഓരാളല്ലേ ഇവരുടെ ആ​ഗ്രഹങ്ങൾ സാധിച്ച് കൊടുക്കാൻ. അത് ചെയ്ത് കൊടുക്കാൻ ഓടി നടക്കുകയാണ്. സദ്യ ഒക്കെ കഴിച്ചതിന് ശേഷം ഓണപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

  Also Read : 'ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു', ആരാധകർ കാത്തിരുന്ന റൊമാൻസ് റീൽ‍സ് വീഡിയോയുമായി റോബിനും ആരതിയും

  യുവ കൃഷ്ണയുടെ ലാബിൽ വെച്ച് ക്രിയേറ്റ് ചെയ്ത മത്സരങ്ങളാണ് എല്ലാം. വ്യത്യസ്ത മത്സരങ്ങളാണ് യുവ കൊണ്ട് വന്നത്. കാലിൽ നാരങ്ങ വെച്ച് നടക്കുക, പേനയുടെ ക്യാപ്പ് അടക്കുക, വടംവലിക്ക് പകരം റബ്ബർ വലിക്കുക, ഏറ്റവും ഒടുവിൽ യാമിയെ തൊടാതെ ചിരിപ്പിക്കുക എന്നിങ്ങനെയുള്ള മത്സരങ്ങളാണ് കൊണ്ട് വന്നത്. വൈ കെ ലാബിൽ ക്രിയേറ്റ് ചെയ്ത മത്സരങ്ങളാണ് ഇവയൊക്കെ എന്നാണ് യുവ പറഞ്ഞത്. അതായത് ബാത്റൂമിൽ വെച്ച്, യുവ പറഞ്ഞു.

  Also Read: പ്രസവിക്കുന്നതിന്റെ തലേന്ന് രാത്രി വന്ന കൊതി; മകള്‍ തന്നെ മിനി വേര്‍ഷനായതിനെ കുറിച്ച് നടി ശില്‍പ ബാല

  മത്സരങ്ങളിൽ വിജയികളായവർക്ക് മഞ്ച് സമ്മാനമായി നൽകുകയും ചെയ്തു. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. നിമിഷനേരം കൊണ്ട് വൈറലാവുകയും. യൂട്യൂബിൽ ഓണ വീഡിയോ ട്രെൻഡിങ്ങിലും ഇടം നേടി.

  നിരവധി ആരാധകർ ഓണാശംസകൾ നേർന്നും അല്ലാതെയും കമൻ്റുമായി എത്തിയിട്ടുണ്ട്. ചില കമൻ്റുകൾ നോക്കാം. കുഞ്ഞാവയെ മിസ്സ് ചെയ്തു എന്നാലും ഫുൾ ഫാമിലി പൊളി. അമ്മുചേച്ചിയും യുവച്ചേട്ടനും പരസ്പരം ഒരുമിക്കാൻ വേണ്ടി ജനിച്ചവരാണ് എന്നതിൽ സംശയമില്ല. യുവ ചേട്ടന്റെ അമ്മയുടെ ഡാൻസ് സൂപ്പർ അമ്മയ്ക്ക് നല്ല ദൈവ വിശ്വാസം ഉണ്ടെന്ന് തോന്നുന്നു എന്നിങ്ങനെയുള്ള കമൻ്റുകളാണ് ലഭിച്ചിരിക്കുന്നത്.

  Read more about: mridhula vijay
  English summary
  Serial fame Yuva Krishna And Mridhula vijai shared their new video About onam celebration goes trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X