For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്ങനൊരു ചീത്തപ്പേര് എനിക്കുണ്ട്, ഞാനത് കാര്യമാക്കാറില്ല; മനസ് തുറന്ന് ശാലിന്‍ സോയ

  |

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരമ്പരയിലൂടെ താരമായി മാറിയ പിന്നീട് സിനിമയിലും സാന്നിധ്യം അറിയിക്കുകയായിരുന്നു. അഭിനയത്തില്‍ മാത്രമല്ല മറ്റ് പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ശാലിന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ശാലിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ശാലിന്റെ യാത്രകളുടേയും മറ്റും ചിത്രങ്ങള്‍ എന്നും ആരാധകരുടെ ശ്രദ്ധ നേടുന്നവയാണ്.

  ചേച്ചി സിനിമകള്‍ ചെയ്തു, പക്ഷെ കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല; സുരേഷ് ഗോപി പറയുന്നു

  വലിയ യാത്രാപ്രേമിയാണ് ശാലിന്‍. ഇപ്പോഴിതാ തന്റെ യാത്രപ്രേമത്തെക്കുറിച്ചും ശീലങ്ങളെക്കുറിച്ചുമെല്ലാം ശാലിന്‍ മനസ് തുറന്നിരിക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സമ്പാദ്യം മുഴുവനും യാത്ര ചെയ്തു ചെലവാക്കുകയാണെന്ന ചീത്ത പേര് തനിക്കുണ്ടെന്ന് ശാലിന്‍ തുറന്നു പറയുന്നു. എങ്കിലും ആ ചീത്തപ്പേര് താന്‍ ആവോളം ആസ്വദിക്കാറുണ്ടെന്നാണ് ശാലിന്‍ പറയുന്നത്. ലോകം കണ്ടില്ലെങ്കില്‍ പിന്നെ എന്തു ജീവിതം എന്നാണ് ശാലിന്‍ ചോദിക്കുന്നത്. യാത്രകള്‍ അത്രത്തോളം തന്റെ സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും ഇനിയും കുറെയേറെ യാത്രകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ശാലിന്‍ പറയുന്നു.


  എന്നാല്‍ യാത്രയുടെ ചിത്രങ്ങള്‍ പകര്‍ത്താനും അതെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും തനിക്ക് താല്‍പര്യമില്ലെന്നാണ് ശാലിന്‍ പറയുന്നത്. ക്യാമറയും മൊബൈലും പിടിച്ച് നടന്നാല്‍ പലതും കാണാതെയും അറിയാതെയും പോകുമെന്നാണ് ശാലിന്‍ പറയന്നത്. തനിക്ക് ഒട്ടും താല്‍പര്യമില്ലാത്ത കാര്യമാണത്. എന്നാല്‍ തന്റെ സുഹൃത്തുക്കള്‍ പലരും പറയാറുണ്ട് ഒത്തിരി യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും അതിനൊന്നും ചിലപ്പോള്‍ തെളിവു ഉണ്ടാകില്ല നിന്റെ കയ്യില്‍ എന്ന്, കാരണം നീ അങ്ങനെ ഫോട്ടോയും വിഡിയോയും ഒന്നും എടുക്കില്ലല്ലോ,അവര്‍ പറയുന്നത് സത്യമാണെന്ന് ചിലപ്പോള്‍ തനിക്കും തോന്നാറുണ്ടെന്നും ശാലിന്‍ പറയുന്നു.

  തന്റെ ഇഷ്ട സ്ഥലങ്ങളെക്കുറിച്ചും ശാലിന്‍ മനസ് തുറക്കന്നുണ്ട്. തനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ഒന്ന് ദുബായ് ആണെന്നാണ് ശാലിന്‍ പറയുന്നത്. 'ദുബായ് എനിക്ക് അമ്മ വീടുപോലെയാണ്. ഇടയ്ക്കിടയ്ക്ക് പോകേണ്ടി വരാറുള്ളത് കൊണ്ട് അവിടം സുപരിചിതമാണ്. ദുബായ് എക്‌സ്‌പോ കാണാനും പോയിരുന്നു. അവിടെ വന്ന ഭൂരിഭാഗം ആളുകളും മൊബൈലും പിടിച്ച് നടക്കുന്ന കാഴ്ച സത്യം പറഞ്ഞാല്‍ എനിക്ക് അരോചകമായിട്ടാണ് തോന്നിയത്. ഇത് എന്റെ മാത്രം അഭിപ്രായമാണ്. എല്ലാവര്‍ക്കും ഓരോ നിമിഷവും മൊബൈലിലും ക്യാമറയിലും പകര്‍ത്താനാണ് താല്പര്യം കൂടുതല്‍. അതുമാത്രമല്ല അത്രയും തിരക്കും ബഹളവുമുള്ള സ്ഥലങ്ങള്‍ എനിക്ക് അത്ര ഇഷ്ടവുമല്ല' എന്നാണ് ശാലിന്‍ പറയുന്നത്. താന്‍ ഈ കൊറോണക്കാലത്ത് നടത്തിയ യാത്രയെക്കുറിച്ചും ശാലിന്‍ സംസാരിക്കുന്നുണ്ട്.

  കൊറോണ കാലത്തിനു മുമ്പ് ഞാന്‍ പുഷ്‌കറില്‍ പോയിരുന്നു. നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരമായ യാത്രകളില്‍ ഒന്നായിരുന്നു അതെന്നാണ് താരം പറയുന്നത്. യാത്രകളെ സ്‌നേഹിക്കുന്നവര്‍ ഒരിക്കലെങ്കിലും പുഷ്‌കര്‍ സന്ദര്‍ശിക്കണം എന്നാണ് ശാലിന്റെ അഭിപ്രായം. പരിശുദ്ധ ഭൂമിയാണ്. ഭക്തിയുടെ,പ്രാര്‍ത്ഥനയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു മാന്ത്രികയിടമാണ് പുഷ്‌കര്‍ എന്നാണ് ശാലിന്‍ പറയുന്നത്. എതു മതസ്ഥരുമായികൊള്ളട്ടെ, അവരവരുടേതായ ആത്മീയ തലങ്ങളില്‍ സ്വയം മറന്നിരിക്കാം. ഒരിക്കല്‍ക്കൂടി പുഷ്‌കര്‍ സന്ദര്‍ശിക്കണമെന്നാണ് എന്റെ ആഗ്രഹമെന്നും ശാലിന്‍ പറയുന്നു. താന്‍ പിന്നേയും പിന്നേയും പോയി കണ്ട സ്ഥലം ജയ്പൂര്‍ ആണെന്നാണ് ശാലിന്‍ പറയുന്നത്.

  Recommended Video

  KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam

  ട്രിപ് പോകുന്നത് ജയ്പൂരിലേക്കാണെങ്കില്‍ സുഹൃത്തുക്കള്‍ വഴി ചോദിച്ച് വിളിക്കുന്നത് തന്നെയാണെന്നാണ് ശാലിന്‍ പറയന്നത്. തമാശയ്ക്ക് പറയുന്നതാണെങ്കിലും പല പ്രാവശ്യം പോയിട്ടുള്ളതു കൊണ്ട് അവിടുത്തെ കുറേയേറെ സ്ഥലങ്ങളും കാര്യങ്ങളും തനിക്കറിയാം. ഒരിക്കലും നമുക്ക് മടുപ്പ് തോന്നാത്ത, വീണ്ടും കാണണമെന്ന് മനസ്സ് തോന്നിപ്പിക്കുന്ന ചില ഇടങ്ങളുണ്ടാകും. അങ്ങനെയൊരു സ്ഥലമാണ് ജയ്പൂര്‍ എന്നാണ് ശാലിന്‍ പറയുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരിടമാണ് ജയ്പൂര്‍ എന്നും ശാലിന്‍ പറയുന്നത്.

  Read more about: shaalin zoya
  English summary
  Shaalin Zoya Opens Up Her Travel Experience And Criticism She Facing In Real Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X