For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉന്നത ജാതിയിലെ കുട്ടികളുടെ കൂടെ താമസിപ്പിക്കാനാകില്ല! സിനിമയില്‍ നിന്നും ഒഴിവാക്കിയെന്ന് ഷമ്മി

  |

  മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഷമ്മി തിലകന്‍. അഭിനേതാവെന്ന നിലയിലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയുമെല്ലാം ഷമ്മി തിലകന്‍ കയ്യടി നേടിയിട്ടുണ്ട്. തന്റെ നിലപാടുകളിലൂടേയും ഷമ്മി തിലകന്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. അച്ഛന്‍ തിലകനെ പോലെ തന്നെ തനിക്ക് ന്യായമെന്ന് തോന്നുന്നത് മറയില്ലാതെ പറയുന്ന വ്യക്തിയാണ് ഷമ്മി. താരസംഘടനയായ അമ്മയുടെ നിലപാടുകള്‍ക്കെതിരെ പലപ്പോഴും ഷമ്മി ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

  Also Read: 'ശരത്തേ... ദൈവ കോപം കിട്ടും'; 'മലേയം മാറോടലിഞ്ഞൂ' പാട്ട് പാടാൻ വന്ന കെ.എസ് ചിത്ര പറഞ്ഞതിനെ കുറിച്ച് ശരത്!

  ഇപ്പോഴിതാ സിനിമാ രംഗത്തു നിന്നും തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഷമ്മി തിലകന്‍.
  സിനിമയില്‍ ഒരുപാട് കഥാപാത്രങ്ങളില്‍ നിന്നും തന്നെ പലരും മാറ്റി നിര്‍ത്താനുള്ള കാരണം തന്റെ ജാതിയാണെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ചെറുപ്പത്തില്‍ ജാതിയുടെ പേരില്‍ താന്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 'ഒരു പക്ഷേ മാനുഫാച്ചറിങ് ഡിഫക്ട് കൊണ്ടായിരിക്കും, ഒരുപാട് കഥാപാത്രങ്ങളെ ഒന്നും മലയാള സിനിമയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയാതെ പോയത്. അത് മാത്രമേ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള കാരണമായി ഞാന്‍ കാണുന്നുള്ളു. തുടക്കം മുതലേ ബ്ലോക്ക് ഉണ്ടായിരുന്നു. അച്ഛന്‍ ഒരുപക്ഷേ അച്ഛന്റെ അച്ഛനെ പറയേണ്ട കാര്യമാണ്. അതുകൊണ്ടാണ് അങ്ങനൊരു അവസ്ഥ അച്ഛനും അത് വഴി എനിക്കും നേരിടേണ്ടി വന്നത്'' എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.

  Also Read: ചെറുപ്പമായിരിക്കാന്‍ 50000 രൂപയുടെ ക്രീം വാങ്ങിയ തബു, ഇനിയാവര്‍ത്തിക്കില്ലെന്ന് താരം; സംഭവിച്ചത്!


  ജാതീയത തന്നെയാണ് അതിലെ പ്രധാന വിഷയമെന്നും അത് വളരെ ചെറുപ്പം മുതലേ നേരിട്ടിരുന്നുവെന്നുമാണ് ഷമ്മി പറയുന്നത്. പിന്നാലെയാണ് ചെറുപ്പത്തില്‍ നേരിട്ട ജാതീയത അദ്ദേഹം വെളിപ്പെടുത്തുന്നത്. വിടരുന്ന മൊട്ടുകള്‍ എന്ന മധു സാര്‍ അഭിനയിച്ചിരുന്ന സിനിമയില്‍ ഒരു അവസരം ലഭിച്ചിരുന്നു. അന്ന് എന്നെ പോലെയൊരു കുട്ടിയെ സംബന്ധിച്ച് റേഡിയോ നാടകം, നാടകം, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എന്നിവയായിരുന്നു കഴിവ് പ്രകടിപ്പിക്കാനുള്ള വേദിയായിരുന്നുവെന്നാണ് ഷമ്മി പറയുന്നത്.

  Also Read: അമ്മ നടിയാണെന്ന് പോലും മക്കള്‍ക്കറിയില്ല! നമ്മളിലെ 'രാക്ഷസി' ഇപ്പോള്‍ ഇവിടെയുണ്ട്!

  കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ ഒരുപാട് ടാലന്റ് കോംമ്പറ്റീഷന്‍സ് അന്ന് നടക്കുമായിരുന്നു. അങ്ങനെയൊരു മത്സരത്തില്‍ പല ലെവലുകളിലും വിജയിച്ച് മുന്നിലെത്തിയിരുന്നു ഞാനും എന്റെ ചേട്ടനും.
  ഞങ്ങള്‍ നാല് പേരെ അതില്‍ നിന്ന് വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയിലേക്ക് സെലക്ട് ചെയ്തുവെന്നാണ് ഷമ്മി പറയുന്നത്. അന്ന് ടെലഗ്രാമിലായിരുന്നു വിവരം അറിയിക്കുക. അങ്ങനെ ഇന്ന ദിവസം വരണമെന്ന് പറഞ്ഞുകൊണ്ട് ടെലഗ്രാം എത്തുകയായിരുന്നു.

  അതോടെ ഞങ്ങള്‍ക്ക് ഭയങ്കര സന്തോഷമായി. എല്ലാവരും ഞങ്ങളെ ഹീറോസിനെ പോലെയായിരുന്നു കണ്ടത്. അതിന്റെ അഹങ്കാരം ഒക്കെ കേറി. പക്ഷെ പോവാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ അടുത്ത ടെലഗ്രാം വന്നു. ചിത്രം മാറ്റി വെച്ചു എന്നതായിരുന്നു അതിലെന്നാണ് ഷമ്മി പറയുന്നത്. പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. എന്നാല്‍ അച്ഛന്‍ സിനിമയില്‍ ഉള്ളത് എന്താണ് കാരണമെന്ന് അറിയാന്‍ സാധിച്ചുവെന്നാണ് ഷമ്മി പറയുന്നത്.

  അവിടെ ഷൂട്ട് തുടങ്ങിയെന്ന്. അച്ഛന്‍ അന്വേഷിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്, നാല് ഉന്നത ജാതിയിലെ കുട്ടികളും സിനിമയിലുണ്ടായിരുന്നു. അവരുടെ കൂടെ ഞങ്ങളെ താമസിപ്പിക്കാന്‍ കഴിയില്ല എന്ന കാരണം കൊണ്ടാണ് ഞങ്ങളെ ഒഴിവാക്കിയതെന്നാണ് ഷമ്മി വെളിപ്പെടുത്തുന്നത്. അത് അച്ഛനെ സംബന്ധിച്ച് വലിയ വിഷമമായിരുന്നുവെന്നും അവിടെ നിന്ന് തുടങ്ങിയതാണ് ഈ മാറ്റി നിര്‍ത്തലെന്നും ഷമ്മി ഓര്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് പറയുന്നത് തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  Read more about: shammi thilakan
  English summary
  Shammi Thilakan Reveals He And Brother Were Denied A Role Because Caste In Childhood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X