For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ വിധി; ഇടവേള ബാബുവിനെ ട്രോളി ഷമ്മി

  |

  വിനീത് ശ്രീനിവാസന്‍ നായകനായി പുറത്തിറങ്ങിയ സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. മലയാള സിനിമയിലെ നന്മയുടെ മെയില്‍ ആളായി കണക്കാക്കുന്ന വിനീതിനെ നന്മയുടെ തരിമ്പുമില്ലാത്ത മുകുന്ദനുണ്ണിയാക്കി മാറ്റിയത് നവാഗതനായ അഭിനവ് സുന്ദര്‍ നായക്ക് ആയിരുന്നു. തീയേറ്ററിലെ മികച്ച വിജയത്തിന് ശേഷം ചിത്രം ഒടിടിയിലെത്തിയിരുന്നു. ഒടിടിയിലും ചിത്രം കയ്യടി നേടിയിരുന്നു.

  Also Read: 'പൂച്ചകളും നായകളും നിറഞ്ഞ കനകയുടെ വീട്, ദുർ​ഗന്ധം; അമ്മയുടെ ആത്മാവിനെ വിളിച്ച് വരുത്താൻ ശ്രമം'; നടി

  മലയാള സിനിമ ഇതുവരെ കണ്ട നായകന്‍-നായിക സങ്കല്‍പ്പങ്ങളെ പൂര്‍ണമായും റദ്ദാക്കുന്ന ചിത്രമായിരുന്നു മുകുന്ദനുണ്ണി. വിനീതിന്റെ മുകുന്ദനുണ്ണി ഒരിക്കല്‍ പോലും നന്മയുടെ പക്ഷത്ത് നില്‍ക്കുന്നില്ല. ഡാര്‍ക്ക് ഹ്യൂമറിലൂടെ കഥ പറഞ്ഞ ചിത്രം ആഖ്യാന രീതിയിലും മേക്കിംഗിലുമെല്ലാം പുതുമ പുലര്‍ത്തിയ ചിത്രമായിരുന്നു.

  എന്നാല്‍ പ്രശംസകള്‍ക്കിടെ ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഇടവേള ബാബു രംഗത്തെത്തിയിരുന്നു. ചിത്രം ഫുള്‍ നെഗറ്റീവാണെന്നാണ് ഇടവേള ബാബു പറഞ്ഞത്. താനായിരുന്നുവെങ്കില്‍ ഇതുപോലൊരു സിനിമ ചെയ്യില്ലെന്നും ചിത്രത്തിലെ നായിക പറഞ്ഞ ഡയലോഗ് പുറത്ത് പറയാന്‍ പറ്റില്ലെന്നുമൊക്കെയായിരുന്നു ഇടവേള ബാബുവിന്റെ വിമര്‍ശനം. പിന്നാലെ സോഷ്യല്‍ മീഡിയ ഇടവേള ബാബുവിനെ ട്രോളുകയും ചെയ്തിരുന്നു.

  Also Read: എനിക്ക് തീരെ വയ്യ, അതാണ് കാണാത്തത്! പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും, പ്രാർത്ഥിക്കണം; നിമ്മി അരുൺ ഗോപൻ

  ഇതിനിടെ ഇപ്പോഴിതാ നടന്‍ ഷമ്മി തിലകന്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരു മീമാണ് ഷമ്മി പങ്കുവച്ചിരിക്കുന്നത്. മീമിനൊപ്പം കുറിപ്പോ ഇടവേള ബാബുവിന്റെ പേരോ ഷമ്മി പങ്കുവച്ചിട്ടില്ല. എന്നാല്‍ ഷമ്മി തിലകന്‍ ഉദ്ദേശിച്ചത് ഇടവേള ബാബുവിനെയാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

  കല്യാണരാമന്‍ എന്ന സിനിമയില്‍ സലീം കുമാര്‍ ദിലീപിനോടായി പറയുന്ന നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ നിന്റെ വിധി എന്ന മീമാണ് ഷമ്മി തിലകന്‍ പങ്കുവച്ചിരിക്കുന്നത്. മീമിനാപ്പം അപ്പോളും പറഞ്ഞില്ലേ പോരെണ്ടാ പോരെണ്ടാന്ന് എന്നും ഷമ്മി തിലകന്‍ കുറിച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ ഇടവേള ബാബുവിനെ പരിഹസിക്കുന്ന തരത്തില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്.

  അതേസമയം സംഭവത്തില്‍ വിനീത് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ബാബു ചേട്ടന്‍ കണ്ടയുടനെ തന്നെ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫീഡ്ബാക്കും കണ്ടപ്പോഴുണ്ടായ ബുദ്ധിമുട്ടുമൊക്കെ എന്നോട് പറഞ്ഞിരുന്നതാണ്. അതേ കാര്യമാണ് അദ്ദേഹം സ്റ്റേജില്‍ പറഞ്ഞതും. അദ്ദേഹത്തിന് അത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ബാബു ചേട്ടന് ഞാനുമായി നല്ല അടുപ്പമുണ്ട്. നേരത്തേ എന്നോട് ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ തന്നെയാണ് അദ്ദേഹം പറഞ്ഞതും എന്നാണ് വിനീത് പറയുന്നത്.

  ഈ സിനിമ ചെയ്യുമ്പോള്‍ തന്നെ രണ്ട് രീതിയിലുള്ള പ്രതികരണം വരാം എന്നറിയാമായിരുന്നു. അതിനായി തയ്യാറായിരുന്നു. ഇപ്പോഴത്തെ തലമുറ സിനിമയെ കാണുന്നത് വേറൊരു രീതിയിലാണ്. വെബ് സീരീസുകള്‍ ഒക്കെ വന്നതോടെ കാഴ്ചയുടെ സംസ്‌കാരം തന്നെ മാറിയല്ലോ. കൂടുതല്‍ കണ്ടന്റൊക്കെ കണ്ടവര്‍ക്ക് ഇതിലെ ഡാര്‍ക്ക് ഹ്യൂമറൊക്കെ പെട്ടെന്ന് കിട്ടുമെന്നാണ് വിനീത് പറയുന്നത്.

  എന്റെ മൂത്തമ്മയൊക്കെ പോയി കണ്ടിട്ട് വളരെ ബുദ്ധിമുട്ടോടെയാണ് കണ്ടത്. അതുകൊണ്ട് ആ ഫീഡ്ബാക്കുകളൊക്കെ എനിക്ക് മനസിലാകും. അത് പ്രതീക്ഷിച്ചിരുന്നതുമാണ്. പക്ഷെ മാറുന്നൊരു ഓഡിയന്‍സുണ്ട്. മുകുന്ദനുണ്ണി അവര്‍ക്ക് കിട്ടിയിട്ടുണ്ട്. രണ്ടും നമ്മള്‍ പ്രതീക്ഷിച്ചതാണ്. സിനിമ ഇപ്പോഴും ചര്‍ച്ചകളിലുണ്ടല്ലോ. നവംബറില്‍ റിലീസ് ചെയ്ത സിനിമയാണ്. ഇപ്പോള്‍ രണ്ട് മാസമായെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് പ്രതികരിച്ചത്. അതേസമയം തങ്കം ആണ് വിനീതിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

  Read more about: shammi thilakan
  English summary
  Shammi Thilakan Takes An Indirect DIg At Idavela Babu After His Statement On Mukundan Unni
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X