For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ദ്രന്‍സിന് മദ്രാസില്‍ വേറെ പെണ്ണും മക്കളുമുണ്ട്; കല്യാണത്തിന് മുന്‍പ് ഭാര്യ ശാന്ത 'നോ' പറഞ്ഞതിന് കാരണമിത്

  |

  ആരോടും ദേഷ്യപ്പെടാത്ത അത്രയും സൗമ്യനായൊരു നടനാണ് ഇന്ദ്രന്‍സ്. കോസ്റ്റിയൂം ഡിസൈനറായി സിനിമയില്‍ ജോലി ചെയ്തിരുന്ന ഇന്ദ്രന്‍സ് പിന്നീട് ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇന്ന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വരെ നേടി തന്റെ കരിയറിന്റെ മുകളിലെത്തി നില്‍ക്കുകയാണ് താരം.

  താന്‍ ഒന്നുമില്ലാതിരുന്ന കാലത്ത് നടന്ന വിവാഹത്തെ കുറിച്ചും സിനിമയിലെ തുടക്കകാലത്തെ കുറിച്ചും ഇന്ദ്രന്‍സ് മനസ് തുറന്ന് സംസാരിച്ചിട്ടുണ്ട്. പെണ്ണ് കാണാന്‍ പോയതിന് ശേഷം ഇന്നത്തെ ഭാര്യയായ ശാന്ത കല്യാണം വേണ്ടെന്ന് പറഞ്ഞ നിമിഷം ഉണ്ടായിരുന്നതായിട്ടാണ് ആനീസ് കിച്ചണില്‍ പങ്കെടുക്കവേ നടന്‍ പറഞ്ഞത്.

  Also Read: വിവാദ വീഡിയോക്ക് ശേഷം ബ്ലെസ്ലിയുമായി വീണ്ടും കൂട്ടായത് എങ്ങനെ?, മനസ് തുറന്ന് റോബിൻ

  സിനിമയിലെ തുടക്കകാലത്തെ കുറിച്ച് ഇന്ദ്രന്‍സ് പറയുന്നതിങ്ങനെയാണ്... 'പണ്ടൊക്കെ നല്ല തയ്യല്‍ക്കാരനെ കൊണ്ടായിരുന്നു സിനിമയിലെ കോസ്റ്റിയൂം ഡിസൈന്‍ ചെയ്യിപ്പിച്ചത്. ഇപ്പോള്‍ അതൊക്കെ മാറി ഫാഷന്‍ ഡിസൈനിങ് പഠിച്ച് ആളുകള്‍ വന്നു. റെഡിമേഡ് ആയി എന്ത് വേണമെങ്കിലും പുതിയ ഡിസൈനിലുള്ളതൊക്കെ ഇന്നത്തെ കാലത്ത് കിട്ടാന്‍ തുടങ്ങി. ഇപ്പോള്‍ കാര്യങ്ങളൊക്കെ എളുപ്പമായെന്നാണ്', ഇന്ദ്രന്‍സ് പറയുന്നത്.

  Also Read: 'പ്രിയതമയെ വാരിപ്പുണർന്നും ചുംബിച്ചും എം.ജി ശ്രീകുമാർ'; ഭാര്യ ലേഖയെ കുറിച്ച് എം.ജിക്ക് പറയാനുള്ളത്!

  ഇന്ദ്രന്‍സേട്ടനെ ഇതുവരെ ദേഷ്യം പിടിച്ച മുഖത്തോടെ കണ്ടിട്ടില്ല. എപ്പോഴും ഇങ്ങനെ തന്നെയാണോ? ചേട്ടന് ദേഷ്യം വരാറില്ലേ എന്ന് അഭിമുഖത്തിനിടെ ആനി ചോദിച്ചിരുന്നു. പിന്നാലെ ഈ ചോദ്യം ഭാര്യയോട് ചോദിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ നടി ഇന്ദ്രന്‍സിന്റെ ഭാര്യ ശാന്തയോട് ചോദിച്ചു.

  'അദ്ദേഹം പെട്ടെന്ന് തിരിഞ്ഞിരുന്നത് കണ്ടാല്‍ തന്നെ അറിയില്ലേ' എന്ന് പറഞ്ഞ ശാന്ത വീട്ടില്‍ ചെറുതായി ദേഷ്യപ്പെടാറുണ്ടെന്ന് സൂചിപ്പിച്ചു. ചിലപ്പോഴൊക്കെ ഇന്ദ്രന്‍സേട്ടന്‍ ദേഷ്യപ്പെടാറുണ്ട്. അത് നമ്മളൊരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ക്കായിരിക്കും. നല്ല ഒച്ചത്തില്‍ തന്നെ ചൂടാവാറുണ്ടെന്നും', ഭാര്യ പറയുന്നു.

  എന്നാല്‍ ഞാന്‍ പ്രാര്‍ഥിക്കുന്നത് തന്നെ ദേഷ്യം വരല്ലേ എന്നാണെന്ന് ഇന്ദ്രന്‍സ് പറയുന്നു. അപൂര്‍വ്വമായി സിനിമയുടെ ലൊക്കേഷനില്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അത് അപകടമാണെന്ന് എനിക്ക് തന്നെ അറിയാം. എനിക്ക് തന്നെ തല്ല് കൊള്ളുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ദേഷ്യം വല്ലാത്ത കുഴപ്പമാണ്. അതിന്റെ ആവശ്യമെന്തായിരുന്നു എന്ന് പിന്നീട് ഞാന്‍ ചിന്തിക്കും. കഴിയുന്നതും പ്രശ്‌നങ്ങളില്‍ നിന്നും മാറി നില്‍ക്കും. അതല്ലെങ്കില്‍ ബന്ധങ്ങളൊക്കെ പോവുമെന്നാണ് ഇന്ദ്രന്‍സിന്റെ അഭിപ്രായം.

  കല്യാണം കഴിക്കുന്നതിന് മുന്‍പ് സിനിമയില്‍ കോസ്റ്റിയൂം ചെയ്യുന്നുണ്ടായിരുന്നു. ആദ്യം ആലോചിച്ച് ചെന്നപ്പോള്‍ തന്നെ വേണ്ടെന്നായിരുന്നു ശാന്ത പറഞ്ഞത്. പിന്നെ ഞാന്‍ അന്വേഷിച്ചപ്പോള്‍ സിനിമാക്കാരന്‍മാരെ സൂക്ഷിക്കണം, മദ്രാസില്‍ വേറെ പെണ്ണും മക്കളുമുണ്ടാവുമെന്ന് അവിടെയുള്ളവര്‍ പറഞ്ഞിരുന്നു. ഏത് പൊട്ടനാണ് അത് പറഞ്ഞത്, എന്നെ ഒന്ന് കണ്ണ് തുറന്ന് നോക്കിക്കേ എന്നാണ് ഞാന്‍ പറഞ്ഞത്. ഇക്കാര്യങ്ങളൊക്കെ പിന്നീട് ശാന്ത പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്.

  അന്ന് പെണ്ണ് കാണാന്‍ വരുമ്പോള്‍ ഞങ്ങള്‍ ഒന്നും സംസാരിച്ചിരുന്നില്ല. ഇന്നത്തേത് പോലെ അന്ന് സംസാരമൊന്നുമില്ല. എനിക്ക് ഈ കല്യാണം വേണ്ടെന്ന് അമ്മയോടാണ് പറഞ്ഞത്. എന്നാല്‍ അച്ഛന്‍ കല്യാണം തീരുമാനിക്കുയായിരുന്നു. എന്നോട് അഭിപ്രായം ഒന്നും ചോദിക്കാതെ അച്ഛന്‍ തീരുമാനിച്ചു. പെണ്ണ് കാണുമ്പോള്‍ അച്ഛനൊക്കെ ഉള്ളതിന ശാന്ത എന്റെ മുഖത്തേക്ക് നിവര്‍ന്ന് നോക്കിയത് പോലുമില്ലായിരുന്നു. അങ്ങനെ നോക്കിയിരുന്നുവെങ്കില്‍ ആ സ്പോട്ടില്‍ തന്നെ വേണ്ടെന്ന് പറഞ്ഞേനെ എന്നും പില്‍ക്കാലത്ത് ശാന്ത തന്നോട് പറഞ്ഞിരുന്നതായി ഇന്ദ്രന്‍സ് രകൂട്ടിച്ചേര്‍ത്തു.

  English summary
  Shantha Opens Up First Meeting With Her Now Husband Indrans Goes Viral. Read In Malayalama.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X