»   » കുഞ്ചാക്കോ ബോബന് വേണ്ടി ശാന്തി കൃഷ്ണ കാണിച്ച സാഹസം.. മമ്മൂട്ടിയും മോഹന്‍ലാലും അത്ഭുതപ്പെടും!

കുഞ്ചാക്കോ ബോബന് വേണ്ടി ശാന്തി കൃഷ്ണ കാണിച്ച സാഹസം.. മമ്മൂട്ടിയും മോഹന്‍ലാലും അത്ഭുതപ്പെടും!

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ ശാന്തി കൃഷ്ണ അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും തുടക്കം കുറിക്കുകയാണ്.കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് വേണ്ടിയാണ് താരം പാട്ട് പാടിയത്.

മോഹന്‍ലാലിനോടൊപ്പമുള്ള നഗ്നരംഗത്തില്‍ അഭിനയിക്കുന്നതിന് മീര വാസുദേവ് മുന്നോട്ട് വെച്ച നിര്‍ദേശം?

മോഹന്‍ലാലിനെ നായകനാക്കുന്നതില്‍ ടെന്‍ഷനില്ലെന്ന് പൃഥ്വിരാജ്.. ഈ ആത്മവിശ്വാസം സിനിമയിലും കാണണേ!

ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി രവിയാണ് നായികയായി എത്തുന്നത്. ഈ ചിത്രത്തില്‍ താരം അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ഇന്നസെന്റ്, സലീം കുമാര്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ശാന്തികൃഷ്ണയുടെ പാട്ട്

അഭിമുഖങ്ങള്‍ക്കിടയില്‍ സംസാരിക്കുന്നതിനിടയില്‍ ശാന്തി കൃഷ്ണ മൂളുന്നത് കേട്ടാണ് താരത്തെക്കൊണ്ട് ഒരു ഗാനം പാടിച്ചാലോ എന്ന് തോന്നിയതെന്ന് സംഗീത സംവിധായകനായ രാഹുല്‍ രാജ് പറയുന്നു.

ചോദിച്ചപ്പോള്‍ സമ്മതിച്ചു

ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ താരം സമ്മതിച്ചുവെന്നും രാഹുല്‍ പറയുന്നു. ശാന്തി കൃഷ്ണയുടെ കഥാപാത്രമാണ് സിനിമയിലും ഗാനം ആലപിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈണമൊരുക്കിയത്.

സിനിമയില്‍ നിന്നും അപ്രത്യക്ഷമായി

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും നായികയായി നിറഞ്ഞു നിന്നിരുന്ന ശാന്തി കൃഷ്ണ ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കിടയില്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ച് വരവ് നടത്തിയത്.

സിനിമയില്‍ തിരിച്ചെത്തിയത്

നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് താരം തിരിച്ചെത്തിയത്. നിവിന്‍ പോളിയുടെ അമ്മയായാണ് താരം വേഷമിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയതിന് പിന്നാലെ ആലാപനത്തിലും ഒരു കൈ നോക്കുകയാണ് താരം.

English summary
Actress Shanthi Krishna who made a successful return to Mollywood after a decade through Nivin Pauly's Njandukalude Naattil Oridavela is also checking out her music talent. She will be lending her voice for Rahul Raj's composition for Kunchacko Boban movie Kuttanadan Marpappa.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam