For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് എത്ര ശ്രമിച്ചിട്ടും മമ്മൂക്കയെ തല്ലാൻ പറ്റുന്നില്ലായിരുന്നു, പിന്നെ സംഭവിച്ചത്!; ഷറഫുദ്ദീൻ പറയുന്നു

  |

  അൽഫോൺസ് പുത്രന്റെ പ്രേമം സിനിമയിലൂടെ ഗിരിരാജന്‍ കോഴിയായി എത്തി പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ഷറഫുദ്ദീൻ. വളരെ ചെറിയ കോമഡി വേഷത്തിലൂടെയാണ് തുടങ്ങിയ താരമിന്ന് മലയാളത്തിലെ പ്രോമിസിങ് ആയ സ്വഭാവ നടനാണ്. വരത്തൻ, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം അതിന് ഉദാഹരമാണ്‌.

  അൽഫോൺസ് പുത്രന്റെ ആദ്യ സിനിമയായ നേരത്തിലൂടെ ആയിരുന്നു ഷറഫുദ്ദീന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ഓം ശാന്തി ഓശാന, ഹോംലി മീൽസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഷറഫുദീൻ ശ്രദ്ധനേടുന്നത് മഞ്ഞ ഷർട്ടും കയ്യിൽ റോസപ്പൂവുമായി മേരിക്ക് മുന്നിൽ എത്തിയ ഗിരിരാജൻ കോഴി ആയിട്ടായിരുന്നു.

  Also Read: ഫോട്ടോ ഡീലീറ്റാക്കാതെ വിടില്ലെന്ന് പറഞ്ഞ് ഷട്ടറിട്ടു, പിടിച്ചുവലിച്ചു; നടന്നത് വെളിപ്പെടുത്തി അന്ന രാജന്‍

  അതിന് ശേഷം പാവാട, ഹാപ്പി വെഡിങ്, പ്രേതം തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനം കൊണ്ട് ഷറഫുദ്ദീൻ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. അവസാനം പുറത്തിറങ്ങിയ പത്രോസിന്റെ പടപ്പുകൾ, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയ ചിത്രങ്ങളിലെ ഷറഫുദ്ദീന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  മമ്മൂട്ടി നായകനായ റോഷാക്ക് ആണ് ഷറഫുദ്ദീന്റെ ഏറ്റവും പുതിയ സിനിമ. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രം സംവിധാനം ചെയ്ത നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ്. ഗ്രേസ് ആന്റണി, കോട്ടയം നസീർ, ബിന്ദു പണിക്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

  Also Read: 'സംയുക്ത വണ്ടി ഓടിക്കുന്നു, ഞാൻ നിർദേശം കൊടുത്തു, ​ഗെതികെട്ട് അവൾ ഒരു പാട്ട് പാടി, അതോടെ നിർദേശം നിർത്തി'

  ചിത്രത്തിൽ നെഗറ്റീവ് ഷേഡ് തോന്നിക്കുന്ന ക്യാരക്ടർ റോളിലാണ് ഷറഫുദ്ദീൻ എത്തുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഇപ്പോഴിതാ, മമ്മൂട്ടിയോടൊപ്പമുള്ള തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഷറഫുദ്ദീൻ. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  മമ്മൂട്ടിയുമായി ഒരുമിച്ച് നേരത്തെ നിരവധി സിനിമാ ഓഫറുകൾ തനിക്ക് വന്നിട്ടുണ്ടെങ്കിലും ഡേറ്റിന്റെ പ്രശ്‌നം കാരണം അതെല്ലാം മുടങ്ങി പോയെന്ന് ഷറഫുദ്ദീൻ പറയുന്നുണ്ട്. മമ്മൂട്ടി നിർമിക്കുന്ന റോഷാക്കിലാണ് അവസാനം ഒന്നിക്കാനുണ്ടായ ഭാഗ്യം വന്നതെന്നും നല്ലൊരു അനുഭവം ആയിരുന്നെന്നും താരം പറയുന്നു. മമ്മൂട്ടിയുമായി ഒരു ഫൈറ്റ് സീൻ ചിത്രീകരിക്കുന്നതിനിടയിൽ ഉണ്ടായ രസകരമായ സംഭവവും ഷറഫുദ്ദീൻ പങ്കുവയ്ക്കുന്നുണ്ട്. ഷറഫുദ്ദീന്റെ വാക്കുകളിലേക്ക്.

  Also Read: കല്യാണിക്കൊപ്പമുള്ള സിനിമ?; മകളുടെ സിനിമാ പ്രവേശത്തിനെ കുറിച്ച് ബിന്ദു പണിക്കർ പറഞ്ഞത്!

  'ഞാനും മമ്മൂക്കയും ആയിട്ട് ചെറിയ ഫൈറ്റ് പരിപാടികൾ ഒക്കെയുണ്ട്. മമ്മൂക്കയായിട്ട് നേരിട്ട് ഒരു ഫൈറ്റൊക്കെ ചെയ്യാൻ ചെറിയ പ്രശ്‌നം ഉണ്ടായിരുന്നു. ആ ഒരു ചിന്തയിലാണ് ഞാൻ ചെയ്യുന്നത്. ഒരു ഷോട്ടിൽ മമ്മൂക്ക എന്റെ കയ്യിൽ പിടിക്കുന്നുണ്ട്. മമ്മൂക്ക പിടിക്കുമ്പോൾ സ്ലിപ് ആവും. അപ്പോൾ ഞാൻ പറഞ്ഞു മമ്മൂക്ക കുറച്ചൂടെ നന്നായിട്ട് പിടിച്ചോളൂ എനിക്ക് കുഴപ്പമില്ല എന്ന്. അടുത്ത ടേക്കിൽ മമ്മൂക്ക ഒറ്റ പിടിത്തം.'

  'അപ്പോൾ എനിക്ക് മനസിലായി നമ്മൾ കെയർ ചെയ്യുന്ന പോലെ നമ്മളെ കെയർ ചെയ്യുന്ന ആളാണ് മമ്മൂക്കയെന്ന്. നമ്മൾ എങ്ങനെയാണോ അങ്ങോട്ട് കെയർ ചെയ്ത നിക്കുന്നത് അതുപോലെ തന്നെ നമ്മളെ കുറിച്ച് കെയർ ചെയ്തതാണ് അദ്ദേഹവും ആക്ഷൻ സീനിൽ നിൽക്കുന്നത്. അതായിരുന്നു ആ പിടിത്തത്തിൽ കണ്ടത്,'

  'പിന്നെ ഞാൻ അടിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. എനിക്ക് എന്ത് ചെയ്തിട്ടും അടിക്കാൻ പറ്റുന്നുണ്ടായില്ല. മമ്മൂക്ക അടിക്കെടാ എന്നൊക്കെ പറഞ്ഞു. പിന്നീട് സ്റ്റണ്ട് മാസ്റ്റർ എന്റെ ഷർട്ട് ഇട്ട് അത് ചെയ്യാൻ പോയി. അപ്പോൾ മമ്മൂക്ക അവൻ എവിടെ അവനോട് ചെയ്യാൻ പറയു എന്ന് പറഞ്ഞു. നമ്മൾ കെയർ ചെയ്യുന്ന അതേ രീതിയിൽ ആയിരുന്നു കെയറിങ്,' ഷറഫുദ്ദീൻ പറഞ്ഞു.

  Read more about: sharafudeen
  English summary
  Sharaf U Deen Opens Up About His Experience Acting With Mammootty In Rorscharch Movie Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X