For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം കണ്ടപ്പോള്‍ കരുതി ജാഡയാണെന്ന്, ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികം; അവള്‍ ആശംസിക്കാന്‍ മറന്നു!

  |

  മലയാളികള്‍ക്ക് സുപരിചിതയായ താരാണ് ശില്‍പ ബാല. സിനിമകളിലൂടേയും ടെലിവിഷനിലൂടേയുമെല്ലാം മലയാളികള്‍ക്ക് ശില്‍പയെ അടുത്തറിയാം. ശില്‍പയെ പോലെ തന്നെ ആരാധകര്‍ക്ക് പരിചിതനാണ് ശില്‍പയുടെ ഭര്‍ത്താവ് വിഷ്ണു. ബാലതാരമായി അഭിനയിച്ചിട്ടുള്ള വിഷ്ണു ഡോക്ടറാണ്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ശില്‍പയും വിഷ്ണുവും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശില്‍പയും വിഷ്ണുവും.

  Also Read: സിദ്ധാർഥും കിയാരയും വിവാഹത്തിലേക്കോ?, കോഫി വിത്ത് കരണിൽ മനസ് തുറന്ന് താരങ്ങൾ

  ശില്‍പയും വിഷ്ണുവും ഒരുമിച്ചുള്ള നൃത്ത വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മെയ്ഡ് ഫോര്‍ ഈച്ചദര്‍ എന്നാണ് ശില്‍പയേയും വിഷ്ണുവിനേയും കുറിച്ച് ആരാധകര്‍ പറയുന്നത്. കുടുംബസമേതമുള്ള വീഡിയോകളും ഡാന്‍സുമൊക്കെയായി ആരാധകര്‍ക്ക് എന്നും വിരുന്ന നല്‍കിക്കൊണ്ടിരിക്കുകയാണ് ആ താരദമ്പതികള്‍.

  2016 ലായിരുന്നു ശില്‍പയും വിഷ്ണുവും വിവാഹം കഴിക്കുന്നത്. ഇന്ന് താരദമ്പതികളുടെ ആറാം വിവാഹ വാര്‍ഷികമാണ്. വിവാഹ വാര്‍ഷികത്തിന് വിഷ്ണു പോസ്റ്റ് ചെയ്ത കുറിപ്പ് ആണ് ഇപ്പോള്‍ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വിഷ്ണു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  '2009 ല്‍ ഒരു ഡാന്‍സ് പ്രോഗ്രാമിന് ഇടയില്‍ അവളെ ഞാന്‍ ആദ്യമായി കാണുമ്പോള്‍ കരുതിയത് ഭയങ്കര ജാഡയായിരിയ്ക്കും എന്നാണ്. 2012 ല്‍ അവളെ ഞാന്‍ വീണ്ടും കണ്ടുമുട്ടി. ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്ന് പോകുകയായിരുന്ന എന്നെ അവള്‍ ആശ്വസിപ്പിച്ചു. അവള്‍ ഇപ്പോഴും ദുര്‍ബലരെ ഇഷ്ടത്തോടെ ആശ്വസിപ്പിയ്ക്കുന്നു'' എന്നാണ് വിഷ്ണു പറയുന്നത്.

  ''അതിന് ശേഷം പത്ത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം, അവള്‍ എന്റെയും തക്കിട്ടുവിന്റെയും തൊട്ടടുത്ത് കിടന്ന്, ഞാന്‍ ഈ മെസേജ് ടൈപ്പ് ചെയ്യുന്നത് ശ്രദ്ധിയ്ക്കാതെ, അവളുടെ യൂട്യൂബ് ചാനലിന്റെ വീഡിയോ എഡിറ്റ് ചെയ്യുന്നു. ഇപ്പോള്‍ ഏതാണ്ട് അര്‍ധരാത്രി കഴിഞ്ഞിരിയ്ക്കും. ഇന്ന് ഞങ്ങളുടെ ആറാം വിവാഹ വാര്‍ഷികമാണ്, അവള്‍ എന്നെ ആശംസിക്കാന്‍ മറന്നു. എന്റെ ഇതുപോലുള്ള ചെറിയ പ്രതീക്ഷകള്‍ നിറവേറ്റാതെ അവളെപ്പോഴും എന്നെ ദേഷ്യം പിടിപ്പിയ്ക്കുന്നു. ഒരിക്കലും റൊമാന്റിക്ക് അല്ലാത്ത വിഡ്ഡി'' എന്നും വിഷ്ണു ശില്‍പയെക്കുറിച്ച് പറയുന്നുണ്ട്.

  ''എന്നിരുന്നാലും ഒരു ദിവസം എങ്കിലും അവളില്‍ നിന്ന് അകന്ന് ഇരിയ്ക്കുന്നത് എന്നെ ശ്വാസം മുട്ടിപ്പിയ്ക്കുന്നത് പോലെയാണ്. കാരണം അതാണ് അവള്‍, ഒരു ദിവസം എങ്കിലും എനിക്കൊപ്പം ഇല്ലെങ്കിലും അവളെ മിസ്സ് ചെയ്യ്പ്പിയ്ക്കും. അവളോടുള്ള ഈ സ്നേഹവും ആശ്രിതത്വവും എന്നും ഇതുപോലെ നിലനില്‍ക്കും എന്ന് പ്രതീക്ഷിക്കുന്നു. കാരണം ഈ ലോകത്തെ മറ്റെന്തിനെക്കാളും എനിക്ക് ഇഷ്ടമുള്ള ബന്ധമാണിത്. ചിലപ്പോള്‍ ഇത് പോസ്റ്റ് ചെയ്തതിന് നാളെ അവള്‍ എന്നെ വഴക്ക് പറഞ്ഞേക്കും. പക്ഷെ ഞാനത് കാര്യമാക്കുന്നില്ല. വിവാഹ വാര്‍ഷിക ആശംസകള്‍ ചിക്കു''- എന്നു പറഞ്ഞാണ് വിഷ്ണു കുറിപ്പ് അവസാനിപ്പിക്കുന്നത്.

  Recommended Video

  Dr. Robin At Kozhikode: കോഴിക്കോട്ട് വെറുക്കുന്നവർക്ക് ചുട്ട മറുപടി നൽകി റോബിൻ | *BiggBoss

  മറവത്തൂര്‍ കനവ് എന്ന സിനിമയിലാണ് വിഷ്ണു ബാലതാരമായി അഭിനയിച്ചത്.
  1994 ലാണ് മറവത്തൂര്‍ കനവ് റിലീസ് ചെയ്യുന്നത്. അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും സംവിധായകനായ ലാല്‍ ജോസിന്റെ കന്നിച്ചിത്രമായിരുന്നിത്. ചിത്രത്തില്‍ ബിജു മേനോന്റെ മകന്റെ വേഷത്തിലാണ് വിഷ്ണു അഭിനയിച്ചത്. മമ്മൂട്ടിയും ബിജു മേനോനും സഹോദരങ്ങളായിട്ടാണ് അഭിനയിച്ചത്. ബിജു മേനോന്റെ മൈക്കിള്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയുടെ ചാണ്ടി എന്ന കഥാപാത്രം കൊന്നതായി എല്ലാവരും തെറ്റിദ്ധരിക്കുന്നുണ്ട്. അങ്ങനെ കരുതിയ വിഷ്ണുവിന്റെ കഥാപാത്രം മമ്മൂട്ടിയെ കല്ല് വെച്ച് എറിയുന്ന രംഗം ആരും മറക്കില്ല.കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഓങ്കോളജിസ്റ്റായി സേവനം ചെയ്യുകയാണ്.

  കഴിഞ്ഞ ദിവസം സീ കേരളം ചാനലിലെ ശില്‍പ അവതാരകയായ പരിപാടിയില്‍ ലാല്‍ ജോസ് അതിഥിയായി എത്തിയിരുന്നു. ഈ പരിപാടിയില്‍ വച്ച് വിഷ്ണുവിനെക്കുറിച്ച് ലാല്‍ ജോസിനോട് ശില്‍പ സംസാരിച്ചിരുന്നു. ശില്‍പയാണ് വിഷ്ണുവിനെ കല്യാണം കഴിച്ചതെന്ന് താന്‍ അപ്പോഴാണ് അറിയുന്നതെന്നായിരുന്നു ലാല്‍ ജോസ് പറഞ്ഞത്.

  Read more about: shilpa bala
  English summary
  Shilpa Bala's Husband Dr Vishnu Pens A Beautiful Note On Their Sixth Wedding Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X