For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍ കാമുകി ആലിയ ഭട്ടില്‍ നിന്നും പഠിച്ച പാഠം; തുറന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

  |

  ബോളിവുഡിലെ യുവടന്മാരില്‍ മുന്‍നിരയിലാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ സ്ഥാനം. ഷേര്‍ഷായുടെ വന്‍ വിജയത്തിന്റെ തിളക്കത്തിലാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍. അതേസമയം ചിത്രത്തിലെ നായിക കിയാര അദ്വാനിയുമായി സിദ്ധാര്‍ത്ഥ് പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ഒരുമിച്ച് പല വേദികളിലും പരിപാടികളിലുമെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്നതാണ്.

  Also Read: 'മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസകൊണ്ടാണ് വന്നത്, നിത്യയേയും ജോണിയേയും കാണാൻ കിട്ടാറില്ല'; ദിലീപ്

  കിയാരയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് സിദ്ധാര്‍ത്ഥിനൊപ്പം ചേര്‍ക്കപ്പെട്ട പേരുകളിലൊന്ന് ആലിയ ഭട്ടിന്റേതായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു ബോൡവുഡില്‍ അരങ്ങേറിയത്. കരണ്‍ ജോഹര്‍ ഒരുക്കിയ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയായിരുന്നു ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വരുണ്‍ ധവാനും അരങ്ങേറിയത്. പിന്നീട് കപൂര്‍ ആന്റ് സണ്‍സിലും കിയാരയും സിദ്ധാര്‍ത്ഥും ഒരുമിച്ചിരുന്നു.

  ഇപ്പോഴിതാ താന്‍ ആലിയ ഭട്ടില്‍ നിന്നും പഠിച്ച കാര്യമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. ബോളിവുഡ് ഹങ്കാമയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു സിദ്ധാര്‍ത്ഥ് മനസ് തുറന്നത്. ''എന്റെ അവസാനത്തെ റിലേഷന്‍ഷിപ്പില്‍ നിന്നും ഞാന്‍ പഠിച്ചത്, വളര്‍ത്തു മൃഗങ്ങളെ സമ്മാനമായി നല്‍കരുത്' എന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്. ആലിയയുടെ എഡ്വേര്‍ഡ് എന്ന പേരുള്ള പൂച്ചയെയായിരുന്നു സിദ്ധാര്‍ത്ഥ് ഉദ്ദേശിച്ചതെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. പിന്നാലെ താരം തന്നെ അത് ഉറപ്പിക്കുകയും ചെയ്തു.

  Also Read: നീണ്ടു മെലിഞ്ഞ സ്ത്രീരൂപം, സാരിയും ബ്ലൗസും നെറ്റിയില്‍ ചന്ദനക്കുറി; വിജയശാന്തിയെ കണ്ട കലൂര്‍ ഡെന്നിസ്

  ആലിയയില്‍ നിന്നും എന്താണ് മോഷ്ടിക്കാന്‍ ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന് എഡ്വേര്‍ഡ് പൂച്ച എന്നായിരുന്നു സിദ്ധാര്‍ത്ഥ് നല്‍കിയ മറുപടി. സിദ്ധാര്‍ത്ഥും ആലിയയും ഏറെനാള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയം ഇരുവരും പരസ്യമാക്കിയിരുന്നില്ല. പക്ഷെ പ്രണയ തകര്‍ച്ചയ്ക്ക് ശേഷം കോഫി വിത്ത് കരണിലെത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് മനസ് തുറന്നു. 2019 ല്‍ കോഫി വിത്ത് കരണിലെത്തിയപ്പോഴാണ് സിദ്ധാര്‍ത്ഥ് മനസ് തുറന്നത്.

  Also Read: അമ്മ എന്നെ ആർക്കോ കൊടുത്തു, ഞാൻ അവിടെനിന്ന് ഇറങ്ങി ഓടി; കുട്ടിക്കാലത്തെ നീറുന്ന ഓർമ്മ പങ്കുവച്ച് ഭാഗ്യലക്ഷ്‌മി

  ''അത് കൈപ്പേറിയ ഒന്നാണെന്ന് കരുതുന്നില്ല. ഞങ്ങളതിന് ശേഷം കണ്ടിട്ടില്ല. പരസ്പരം സൗഹൃദമുണ്ട്. കുറച്ച് നാളുകളായി. ഞങ്ങള്‍ ഡേറ്റ് ചെയ്യാന്‍ ആരംഭിക്കുന്നതിനും ഒരുപാട് മുമ്പേ അവളെ എനിക്കറിയാം. ഞാന്‍ സ്റ്റുഡന്റ് ഓഫ് ദ ഇയറില്‍ എന്റെ ആദ്യത്തെ ഷോട്ടെടുത്തത് അവള്‍ക്കൊപ്പമായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് ചരിത്രമുണ്ട്'' എന്നായിരുന്നു പ്രണയ തകര്‍ച്ചയെക്കുറിച്ച് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പറഞ്ഞത്.

  എന്തായാലും ആ പ്രണയം ഇന്ന് പഴങ്കഥയാണ്. ആലിയ പിന്നീട് നടന്‍ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ് രണ്‍ബീറും ആലിയയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യ സിനിമയായ ബ്രഹ്‌മാസ്ത്ര തീയേറ്ററുകളിലെത്തുകയും വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു.

  സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജീവിതത്തില്‍ മൂവ് ഓണ്‍ ചെയ്യുകയും നടി കിയാര അദ്വാനിയുമായി പ്രണയത്തിലാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കിയാരയും സിദ്ധാര്‍ത്ഥും അടുത്ത വര്‍ഷം വിവാഹിതരാകും. ഇരുവരും രജിസ്റ്റര്‍ വിവാഹത്തിന് തയ്യാറെടുക്കുകയാണെന്നും അതിന് ശേഷം ബോളിവുഡിലെ സുഹൃത്തുക്കള്‍ക്കായി വിരുന്നൊരുക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.

  English summary
  Sidharth Malhotra Reveals What He Learned From Ex Girlfriend Alia Bhatt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X