twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലർവാടിയ്ക്ക് ലഭിച്ച പ്രതിഫലം 2,500 രൂപ; സിനിമാ മോഹം ആദ്യ പറഞ്ഞത് അൽഫോൺസ് പുത്രനോട്: സിജു വിൽസൺ

    |

    മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ താരമാണ് സിജു വിൽസൺ. ചെറിയ ചെറിയ കഥാപാത്രങ്ങൾ ചെയ്ത് കൊണ്ടാണ് പ്രേക്ഷകർക്കിടയിൽ സിജു എന്ന നടൻ സുപരിചിതനായത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടാണ് സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീട് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിലൂടെ കൂടുതൽ ശ്രദ്ധ നേടി.

    ഒടുവിൽ വിനയൻ സംവിധാനം ചെയ്ത് ഓണക്കാലത്ത് തിയേറ്ററുകളിൽ എത്തിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ സൂപ്പർ താരപരിവേഷവും നേടിയിരിക്കുകയാണ് സിജു വിൽസൺ. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനും സിജുവിന്റെ പ്രകടനത്തിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്.

    Also Read: 'അർജുനെ പോലൊരു കുട്ടി എല്ലാവരുടെയും സൗഭാഗ്യമാണ്', മരുമകനെ കുറിച്ച് താര കല്യാൺ; പിറന്നാൾ ആഘോഷം വൈറൽAlso Read: 'അർജുനെ പോലൊരു കുട്ടി എല്ലാവരുടെയും സൗഭാഗ്യമാണ്', മരുമകനെ കുറിച്ച് താര കല്യാൺ; പിറന്നാൾ ആഘോഷം വൈറൽ

    റോഷൻ ആൻഡ്രൂസിന്‍റെ സംവിധാനനത്തിൽ ഒരുങ്ങുന്ന സാറ്റർഡേ നൈറ്റ്

    റോഷൻ ആൻഡ്രൂസിന്‍റെ സംവിധാനനത്തിൽ ഒരുങ്ങുന്ന സാറ്റർഡേ നൈറ്റ് ആണ് സിജുവിന്റെ ഏറ്റവും പുതിയ ചിത്രം. നിവിൻ പോളി, സിജു വിൽസൺ, അജു വർഗീസ്, സൈജു കുറുപ്പ് ഗ്രേസ് ആന്‍റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, വിജയ് മേനോൻ, അശ്വിൻ കുമാർ എന്നിവർ അണിനിരക്കുന്ന ചിത്രം നാളെയാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങൾ.

    അതിനിടെ, തന്റെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചും സിനിമാ മോഹവുമായി നടന്ന കാലഘട്ടത്തെ കുറിച്ചും ഓർക്കുകയാണ് സിജു വിൽസൺ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയത്തിന് പിന്നാലെ മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിന് തനിക്ക് ലഭിച്ച പ്രതിഫലവും സംവിധായകൻ അൽഫോൺസ് പുത്രൻ നിവിൻ പോളി എന്നിവരുമായുള്ള സൗഹൃദത്തെ കുറിച്ചെല്ലാം താരം സംസാരിക്കുന്നുണ്ട്. സിജുവിന്റെ വാക്കുകൾ വായിക്കാം വിശദമായി.

    Also Read: ഡയറക്ടർ രാത്രി റൂമിലേക്ക് വിളിച്ചു; പിന്നീട് സംഭവിച്ചത്..!; കാസ്റ്റിങ് കൗച്ച് നേരിട്ടതിനെ കുറിച്ച് സൂര്യAlso Read: ഡയറക്ടർ രാത്രി റൂമിലേക്ക് വിളിച്ചു; പിന്നീട് സംഭവിച്ചത്..!; കാസ്റ്റിങ് കൗച്ച് നേരിട്ടതിനെ കുറിച്ച് സൂര്യ

    തന്റെ സിനിമ മോഹം ആദ്യമായി പറയുന്നത് അൽഫോൺസിന്റെ അടുത്താണെന്ന്

    തന്റെ സിനിമ മോഹം ആദ്യമായി പറയുന്നത് അൽഫോൺസിന്റെ അടുത്താണെന്ന് സിജു പറഞ്ഞു. 'ഞങ്ങളുടെ കൂട്ടത്തിൽ അൽഫോൺസ് മാത്രമാണ് സിനിമ തൊഴിലാക്കണം എന്നു തീരുമാനിച്ചു പൊയ്ക്കൊണ്ടിരുന്നത്. അന്ന് അഭിനയമായിരുന്നു അവനിഷ്ടം. അവൻ ചാൻസ് അന്വേഷിച്ചു നടക്കുന്ന സമയത്ത് 'ഇതു വല്ലതും നടക്കുമോ' എന്നു ഞാൻ പോലും ചിന്തിച്ചിട്ടുണ്ട്. അവൻ സിനിമ പഠിക്കാനായി ചെന്നൈയിൽ പോയപ്പോൾ എന്റെ ആഗ്രഹം ഞാൻ അറിയിച്ചു. "നിനക്കെന്തുകൊണ്ട് ശ്രമിച്ചുടാ? നിനക്കു നല്ല ഉയരമുണ്ട്, നല്ല ശബ്ദമുണ്ട്. അത്യാവശ്യം നല്ല ഫിഗറുണ്ട്. ശ്രമിക്ക്' എന്നു പറഞ്ഞ് അവൻ പ്രോത്സാഹിപ്പിച്ചു,'

    'പിന്നീട് വിനീത് ശ്രീനിവാസന്റെ "മലർവാടി ആർട്സ് ക്ലബ്' എന്ന സിനി മയിലേക്കു പുതുമുഖങ്ങളെ തേടുന്നു എന്ന പരസ്യം എനിക്കും നിവിനും അയച്ചു തന്നത് അൽഫോൺസ് ആണ്. ഓഡിഷൻ കൊടുത്തു, ആദ്യത്തെ റൗണ്ടിൽ തന്നെ സിലക്ഷൻ കിട്ടി. ക്യാമറയിൽ ഒന്നു മുഖം കാണിക്കാമെന്നേ അന്ന് ആഗ്രഹിച്ചുള്ളൂ. പക്ഷേ, രണ്ടു ഡയലോഗും കിട്ടി എനിക്ക് മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രസിഡന്റിന്റെ കഥാപാത്രമാണ്. എന്റെ സീനിന് തിയറ്ററിൽ കയ്യടി കിട്ടി, അത് ലാലേട്ടനു കിട്ടിയ കയ്യടി ആണെങ്കിലും എനിക്കത് ഊർജമായി,' സിജു പറഞ്ഞു. പണ്ട് ഒരുമിച്ചു കളിച്ചു വളർന്നവരാണ് താനും നിവിനും അൽഫോൺസുമൊക്കെ എന്നും താരം പറയുന്നുണ്ട്.

    Also Read: പ്രായമുള്ള ആന്റിമാർ വരെ പച്ചത്തെറിയാണ് വിളിക്കുന്നത്, ഇനി സഹിക്കാൻ വയ്യ; നിയമനടപടിക്കെന്ന് അഭിരാമിAlso Read: പ്രായമുള്ള ആന്റിമാർ വരെ പച്ചത്തെറിയാണ് വിളിക്കുന്നത്, ഇനി സഹിക്കാൻ വയ്യ; നിയമനടപടിക്കെന്ന് അഭിരാമി

    മലർവാടി ആർട്സ് ക്ലബിൽ അഭിനയിച്ചതിന് തനിക്ക് 2,500 രൂപയാണ്

    മലർവാടി ആർട്സ് ക്ലബിൽ അഭിനയിച്ചതിന് തനിക്ക് 2,500 രൂപയാണ് പ്രതിഫലം കിട്ടിയതെന്നും അത് അമ്മയ്ക്ക് ആണ് കൊടുത്തതെന്നും സിജു ഓർത്തു. സിനിമ മോഹവുമായി നടക്കുമ്പോൾ മമ്മി നീ സിനിമയും കണ്ട് നടന്നോ എന്ന് പഴിക്കുമായിരുന്നെന്നും പത്തൊ ൻപതാം നൂറ്റാണ്ട് കണ്ട് മമ്മിക്കു വല്യ സന്തോഷമായെന്നും സിജു പറഞ്ഞു.

    താരങ്ങളായ ഷറഫുദ്ധീനും കൃഷ്ണ ശങ്കറുമൊക്കെ ആയിരുന്നു തനിക്ക് പിന്തുണയെന്നും സിനിമ കാണാൻ കൊണ്ട് പോയിരുന്നത് അവർ ആയിരുന്നെന്നും സിജു പറയുന്നുണ്ട്. 'മലർവാടിയിൽ അഭിനയിച്ച ഗോപൻ എന്റെ സുഹൃത്താണ്. അവനു ബൈക്ക് ഉണ്ടായിരുന്നു. അല്ലെങ്കിൽ ഷറഫോ കിച്ചുവോ സിനിമയ്ക്കു കൊണ്ടു പോകും. അൽഫോൺസിന് എഡിറ്റിങ് ചെയ്ത് ചെറിയ വരുമാനമുണ്ട്. നുള്ളിപ്പെറുക്കി ഉണ്ടാകുന്ന പൈസയുമായാണ് സിനിമയ്ക്കു പോകുന്നത്. ടിക്കറ്റ് എടുത്തു കഴിഞ്ഞ് ഒരു പഫ്‌സ് വാങ്ങാനുള്ള പൈസ കാണും ബാക്കി. ആ ഒരെണ്ണം ഓരോ കടിവച്ച് എല്ലാ വരും എടുക്കും,' സിജു ഓർത്തു. ഓഡിഷന് പോകാനുള്ള പണമൊക്കെ തന്ന് സഹായിച്ചത് നെവിൻ എന്ന സുഹൃത്താണെന്നും സിജു പറഞ്ഞു.

    Read more about: siju wilson
    English summary
    Siju Wilson reveals his first salary and opens up about his friendship with Nivin Pauly and Alphonse Puthren
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X