For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ''പപ്പ മരിച്ചതിന് ശേഷം ഞാന്‍ ഇതുവരെ പാടിയിട്ടില്ല, എനിക്ക് പാടാനേ തോന്നുന്നില്ല''; വിങ്ങലോടെ സന മൊയ്തൂട്ടി

  |

  കവര്‍ സോങ്ങുകളാണ് സന മൊയ്തൂട്ടി എന്ന ഗായികയെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നത്. പിന്നീട് സിനിമകളില്‍ പിന്നണി ഗായികയായുമെല്ലാം കയ്യടി നേടിയ താരമായി മാറി സന. ഇപ്പോഴിതാ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായ പൊന്നിയന്‍ സെല്‍വനില്‍ സന പാടിയ പാട്ടും ഹിറ്റായി മാറിയിരിക്കുകയാണ്. എആര്‍ റഹ്‌മാന്‍ ഒരുക്കിയ ചൊല്‍ എന്ന പാട്ടാണ് സന മൊയ്തൂട്ടി പാടിയിരിക്കുന്നത്.

  Also Read: നയൻതാര ഏഴ് മണിക്ക് സെറ്റിൽ, ദിലീപ് വരുന്നത് 11 മണിക്ക്; നടി പ്രതികരിച്ചതിങ്ങനെ

  പാട്ട് ഹിറ്റായി മാറുമ്പോഴും സനയുടെ ജീവതത്തില്‍ വലിയൊരു സങ്കടം കടന്നു വന്നിരിക്കുകയാണ്. പിതാവ് മൊയ്തൂട്ടിയുടെ വിയോഗത്തിന്റെ വേദനയിലാണ് ഗായിക. ഇപ്പോഴിതാ മാതൃഭൂമി ഡോട്ട് കോമില്‍ നല്‍കിയ അഭിമുഖത്തില്‍ തന്റെ പിതാവിന്റെ മരണത്തെക്കുറിച്ചും പൊന്നിയിന്‍ സെല്‍വനിലെ ഗാനത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സന. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''എന്റെ പപ്പ മരിച്ചതിന് ശേഷം ഞാന്‍ ഇതുവരെ പാടിയിട്ടില്ല. എനിക്ക് പാടാനേ തോന്നുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ പപ്പയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഹൃജയം തകരുന്നു. ഞാന്‍ പതിയെ എന്റെ ജോലികളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാം ഒന്നിന്മേല്‍ നിന്ന് ആരംഭിക്കണം. വളരെ ബുദ്ധിമുട്ടേറിയ സംഗതിയാണെങ്കിലും എനിക്കറിയാം ഇതുപോലെ കാണാന്‍ പപ്പ ആഗ്രഹിക്കുന്നുണ്ടാകില്ല. യഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുവാനും മുന്നോട്ട് യാത്ര തുടരാനും എനിക്കും കുടുംബത്തിനും സാധിക്കുമെന്ന് കരുതുന്നു''.

  Also Read: 'രണ്ട് ക്വീൻസ് ഒറ്റ ഫ്രെയിമിൽ', മൈഥിലിയെ ചേർത്ത് പിടിച്ച് മഞ്ജു വാര്യർ, നിറവയറിൽ പ്രമോഷനെത്തി മൈഥിലി!

  തികച്ചും സ്വപ്നമായി തോന്നുന്നുവെന്നാണ് എആര്‍ റഹ്‌മാന് വേണ്ടി പാടിയതിനെക്കുറിച്ച് സന പറയുന്നത്. എ.ആര്‍ റഹ്‌മാന്‍ സാറിനൊപ്പം ജോലി ചെയ്യുന്നത് എല്ലായ്പ്പോഴും എന്നെ സംബന്ധിച്ച് വളരെ എക്സൈറ്റ്മെന്റ് ഉണ്ടാക്കുന്ന ഒന്നാണ്. എ.ആര്‍ റഹ്‌മാന്‍ സാര്‍ എന്നെ വിളിച്ച് പൊന്നിയിന്‍ സെല്‍വനില്‍ പാടണമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ തോന്നിയില്ലെന്ന് താരം പറയുന്നു. മണിരത്നം സാറിന്റെ സ്വപ്നപദ്ധതിയുടെ ഭാഗമാവുക എന്നത് വലിയ അംഗീകാരമാണ് എന്നാണ് സന പറയുന്നത്. താന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ഗുരുവിലെ ബര്‍സോരെ എന്ന ഗാനം ഒരുപാട് തവണ പാടിയിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് മണിരത്നം- എ.ആര്‍ റഹ്‌മാന്‍ കോമ്പോയുടെ സിനിമയിലെ പാട്ടില്‍ തന്റെ പേര് വരുന്നത് സ്വപ്നതുല്യമായ ഒരു യാത്രയായി തോന്നുന്നുണ്ടെന്നും സന പറയുന്നു.

  Also Read: കല്യാണത്തിന് സമ്മതം മൂളി ആമിറിന്റെ മകള്‍; സിനിമാറ്റിക് സ്റ്റൈലില്‍ ഐറയെ പ്രൊപ്പോസ് ചെയ്ത് കാമുകന്‍

  കവര്‍ സോങുകളെക്കുറിച്ചുള്ള വിമര്‍ശനങ്ങളെക്കുറിച്ചും സന സംസാരിക്കുന്നുണ്ട്. ആളുകള്‍ തന്റെ പാട്ടുകള്‍ സ്വീകരിച്ചെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നാണ് സന പറയുന്നത്. കവര്‍ സോങ്ങുകള്‍ ഇറക്കുമ്പോള്‍ ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടാറില്ല എന്നും സന ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ എല്ലാം എന്റെ പാട്ടുകള്‍ റിലുകളാക്കി സ്റ്റാറ്റസ് ഇടുന്നത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ടെന്നും അതേമസയം, വിമര്‍ശനങ്ങളെയും ട്രോളുകളെയുമെല്ലാം ബഹുമാനത്തോടെ കാണുന്നതായും സന പറയുന്നു.

  ഒറിജിനല്‍ വേര്‍ഷനോട് ആളുകള്‍ക്കുള്ള വൈകാരികമായ അടുപ്പം കൊണ്ടാണ് കവറുകള്‍ വിമര്‍ശിക്കപ്പെടുന്നത് എന്നാണ് സന അഭിപ്രായപ്പെടുന്നത്. ഏത് പാട്ടു പാടുമ്പോഴും അത്രയും ആസ്വദിച്ചാണ് ചെയ്യുന്നത്. ഒറിജിനലിന് ഒരു സമര്‍പ്പണം എന്ന രീതിയിലാണ് കവര്‍ ചെയ്യുന്നത്. അതുകൊണ്ടു തന്നെ വിമര്‍ശിക്കുന്നവരെയും പ്രശംസിക്കുന്നവരെയും ചേര്‍ത്ത് നിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. വിമര്‍ശനങ്ങള്‍ തെറ്റുകള്‍ തിരുത്താന്‍ സഹായിക്കുമെന്നും സന പറയുന്നു.

  ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍. മണിരത്നം ഒരുക്കുന്ന സിനിമയില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, ഐശ്വര്യ രാജേഷ് തുടങ്ങിയവർ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  Read more about: ponniyin selvan ar rahman
  English summary
  Singer Sanah Moidutty Remembers Her Father And Singing For AR Rahman In Ponniyin Selvan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X