For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവന് ഏറ്റവും നന്നായി ചേരുന്നത് അവരാണ്; കാവ്യയ്ക്ക് ശബ്ദം പകരുന്നവരെ കുറിച്ച് പറഞ്ഞ് ആരാധകര്‍

  |

  മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും മാറി കുടുംബിനിയായി കഴിയുകയാണ് കാവ്യ. അടുത്തിടെയാണ് കാവ്യയും ദിലീപും അവരുടെ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അവിടുന്നിങ്ങോട്ട് താരങ്ങളെ കുറിച്ചുള്ള രസകരമായ റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നാളുകള്‍ക്ക് മുന്‍പ് മുതല്‍ കാവ്യ മാധവന്റെ വനിതാ ആരാധകരുടെ നേതൃത്വത്തിന്‍ ഫാന്‍സ് ക്ലബ്ബ് ആരംഭിച്ചിരുന്നു.

  ഓരോ ദിവസവും കാവ്യയെ കുറിച്ചുള്ള രസകരമായ ചില കാര്യങ്ങളുമായിട്ടാണ് ആരാധകര്‍ എത്താറുള്ളത്. ഇപ്പോഴിതാ നടിയ്ക്ക് വേണ്ടി ശബ്ദം കൊടുക്കുന്നവരെ പറ്റി കാവ്യ മാധവന്‍ ഗേള്‍സ് ഫാന്‍സ് ഗ്രൂപ്പില്‍ വന്ന കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഗായിക സുജാത ആലപിച്ചിട്ടുള്ള പാട്ടുകളാണ് കാവ്യയ്ക്ക് ഏറ്റവും നന്നായി ചേരുന്നതെന്നാണ് ഇവര്‍ പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  ''കാവ്യ മാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ ശ്രീജ രവിയുടെ ശബ്ദം എത്രത്തോളം ചേര്‍ച്ചയുണ്ടോ അതുപോലെതന്നെ ചേര്‍ച്ചയുള്ള ശബ്ദമാണ് ഗാനരംഗങ്ങളില്‍ പ്രശസ്ത ഗായിക സുജാത മോഹന്‍ കാവ്യയ്ക്കു ശബ്ദം പകരുമ്പോള്‍. നിരവധി ഗായികമാര്‍ കാവ്യയ്ക്കു വേണ്ടി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെങ്കിലും സുജാതയോളം ചേര്‍ച്ച മാറ്റാരുമായും വന്നിട്ടില്ല എന്നതാണ് സത്യം.

  സുജാതയുടെ ശബ്ദത്തിലെ കുസൃതിയും ലാളിത്യവും കാവ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്വഭാവവുമായി വളരെയധികം യോജിച്ചു പോകാറുണ്ട്. 'മഞ്ഞു പെയ്യണ് മരം കുളിരണ്' എന്ന ഗാനത്തില്‍ രാധ എന്ന കഥാപത്രത്തിനു ആവശ്യമായ കുട്ടിത്തവും കുറുമ്പുകളും സുജാതയുടെ ആലാപനത്തിലും പ്രകടമായപ്പോള്‍, 'എന്റെ എല്ലാമെല്ലമല്ലേ' എന്ന ഗാനത്തിന്റെ അനുപല്ലവിയില്‍ വരുന്ന 'നിന്നോട് മിണ്ടില്ല ഞാന്‍...' എന്ന ഭാഗത്തിലെ പ്രണയവും പരിഭവവും ഒന്നിച്ചുവരുന്ന സന്ദര്‍ഭത്തിനു ഒരു പ്രത്യേക ഭംഗി വന്നത് ഈ നായിക-ഗായിക കോമ്പോയുടെ പ്രത്യേകതകൊണ്ട് കൂടിയാണ്.

  സീരിയല്‍ നടി അര്‍ച്ചന സുശീലന്‍ രണ്ടാമതും വിവാഹിതയായി; പ്രവീണുമായി താന്‍ വിവാഹം കഴിച്ചെന്ന് വെളിപ്പെടുത്തി നടി

  കരിമിഴി കുരുവിയെ കണ്ടില്ല, അമ്പാടിപ്പയ്യുകള്‍ മേയും, തത്തമ്മപ്പേര്, കരിനീലക്കണ്ണിലെന്തടി, മുന്തിരിപ്പാടം, എനിക്കും ഒരു നാവുണ്ടെങ്കില്‍, നീയറിഞ്ഞോ നീലക്കുഴലി, ഓമനേ തങ്കമേ, മുന്തിരിച്ചേലുള്ള പെണ്ണേ, ഗോലുമാലെ, തമ്മില്‍തമ്മില്‍, കാവ്യദളങ്ങള്‍ ആല്‍ബത്തിലെ പറയാതെ പണ്ടേ ഞാനറിഞ്ഞു. തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ഈ കോമ്പിനേഷനില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതില്‍ അധികവും പ്രണയഗാനങ്ങളാണ്. മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത ഗാനങ്ങള്‍... എന്നുമാണ് കാവ്യയുടെ ആരാധകര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  അമേരിക്കയില്‍ വെച്ചുള്ള വിവാഹമാണ്, അര്‍ച്ചനയുടെ രണ്ടാം വിവാഹത്തിന് ആശംസകള്‍ അറിയിച്ച് ദിയ സന

  Recommended Video

  Dileep shares pictures of daughter Mahalakshmi's writing ceremony

  അതേ സമയം നിരവധി അഭിപ്രായങ്ങളുമായി നൂറുക്കണക്കിന് കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നത്. പലപ്പോഴും മനസ്സില്‍ ഓര്‍ത്ത കാര്യം ശ്രീജ ചേച്ചിയുടെ വോയിസ് ആണ് ഡബ്ബിങ് എങ്കില്‍ ആ സൗണ്ട് പാടുന്ന പോലെ തന്നെ ആണ് സുജാത ചേച്ചിയുടെ സിംഗിങ്. അതുപോലെ ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് ചിത്ര ചേച്ചിയുടെ സൗണ്ട് ആണ് അനുയോജ്യം. കാവ്യചേച്ചിക്ക് ഏറ്റവും അനുയോജ്യമായ വോയിസ് ആണ് ശ്രീജ ചേച്ചിയുടെയും സുജാത ചേച്ചിയുടെയും എന്നാണ് കമന്റിലൂടെ ആരാധകര്‍ പറയുന്നത്.

  ടൊവിനോ മകളുടെ ആ ഇഷ്ടത്തെ അംഗീകരിക്കുന്നു; എന്നെ കണ്ടതോടെ മകള്‍ ആവേശത്തിലായി, ചക്കപ്പഴം താരം പറയുന്നു

  English summary
  Singer Sujatha's Voice Match Perfect For Kavya madhavan, Fans Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X