For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ മകള്‍, ജീവിതകാലം മുഴുവന്‍ ആ നിഴലില്‍, ഞാനും ആ സമ്മര്‍ദ്ദം നേരിട്ടിട്ടുണ്ട്: ശ്വേത മോഹന്‍

  |

  മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സുജാത. അമ്മയുടെ പാതയിലൂടെ മകള്‍ ശ്വേത മോഹനും ഗായികയായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ അമ്മയെക്കുറിച്ചും അമ്മ കാരണം തനിക്ക് ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ചുമെല്ലാം ശ്വേത മനസ് തുറക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: എന്നോട് ചോദിക്കാതെ കമല്‍ ഹാസന്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു; ഷൂട്ടിനിടയില്‍ ഉണ്ടായ ചുംബന രംഗത്തെ കുറിച്ച് രേഖ

  എനിക്കിതുവരെ സംഗീത രംഗത്തു നിന്നും അല്ലാതെയും കിട്ടുന്ന സ്നേഹത്തിന് ഒരേയൊരു കാരണം അമ്മയാണെന്നാണ് ശ്വേത പറയുന്നത്. അമ്മയോടുളള സ്നേഹമാണ് മലയാളികള്‍ തന്നോട് കാണിക്കുന്നതെന്നും ശ്വേത പറയുന്നു. ആദ്യമായി തന്റെ സ്വരം റെക്കോഡ് ചെയ്യുന്നത് റഹ്‌മാന്‍ സാറാണ്. കുച്ചി കുച്ചി രാക്കമ്മ എന്ന ചില്‍ഡ്രന്‍സ് കോറസിലൊരു ശബ്ദം എന്റേതായിരുന്നു. സര്‍ എന്നെ വിളിക്കാന്‍ കാരണം തന്നെ അമ്മയോടുള്ള പരിചയമാണെന്നാണ് ശ്വേത ഓര്‍ക്കുന്നത്.

  അതു കഴിഞ്ഞ് ആദ്യ അവസരമായി പാടിയ സിനിമ ഗാനം കിട്ടുന്നത് ഇളയരാജ സാറിന്റെ മകന്‍ കാര്‍ത്തിക് രാജയിലൂടെയാണ്. അതിനു കാരണം രാജാ സാറിന്റെ മകള്‍ ഭവതരിണി അക്ക എന്നെ നവരാത്രിക്കു ക്ഷണിച്ചതാണ്. ആ ക്ഷണം പോലും അമ്മ കാരണമല്ലേ എന്നാണ് ശ്വേത ചോദിക്കുന്നത്. അവിടെ വച്ച് കാര്‍ത്തിക് രാജ പറഞ്ഞു, അമ്മേടെ മോള് തീര്‍ച്ചയായും പാടുമായിരിക്കുമല്ലോ. ഒന്ന് ശ്രമിച്ചു നോക്കിയാലോന്ന്. അങ്ങനെയാണ് ത്രീ റോസസ് എന്ന ചിത്രത്തില്‍ താന്‍ പാടുന്നതെന്നും ശ്വേത പറയുന്നു.

  Also Read: വിവാഹം കഴിഞ്ഞ് രണ്ട് മാസം, മഹാലക്ഷ്മി ഗര്‍ഭിണി! വൈറലായി പുതിയ ചിത്രങ്ങള്‍

  മലയാളത്തില്‍ ശ്വേത ആദ്യമായി പാടുന്നത് ദീപക് ദേവിന്റെ പാട്ടായിരുന്നു. അതിന് പിന്നിലും അമ്മയാണെന്നാണ് ശ്വേത പറയുന്നത്. സംഗീതസംവിധായകര്‍ക്കു കൈമാറാന്‍ തയ്യാറാക്കി വച്ചിരുന്ന സിഡികളിലൊന്ന് അമ്മ ദീപു ചേട്ടന് കൊടുത്തപ്പോള്‍ സിഡി പിന്നെ കേള്‍ക്കാം ഇവിടെ വച്ചേക്കാം എന്നൊന്നുമല്ല പറഞ്ഞത്, അവിടെ വച്ച് തന്നെ അപ്പോള്‍ തന്നെ അത് കേള്‍ക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

  അതേസമയം, രാജാ സാറ് ഞാന്‍ പാടുമെന്ന് അറിയുന്നത് ടിപ്പു എന്ന ഗായകന്‍ വഴിയാണ്. അദ്ദേഹം ഏതോ ഒരു മത്സരത്തില്‍ എന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ടിട്ട് സാറിനോട് പറയുകയായിരുന്നു. അമ്മയെ കുട്ടിക്കാലം മുതല്‍ പാടിക്കുന്നതല്ലേ. സാറിന്റെ മനസ്സില്‍ അമ്മയ്ക്കപ്പോഴും ആ പ്രായമായിരുന്നു. അതുകൊണ്ടു ഞാന്‍ വലിയ കുട്ടിയായി പാടുന്നു എന്നത് വലിയ കൗതുകമായിരുന്നു എന്നാണ് ശ്വേത പറയുന്നത്. സംഗീത സംവിധായകന്‍ ഔസേപ്പച്ചനെക്കുറിച്ചും ശ്വേത സംസാരിക്കുന്നുണ്ട്.

  ഔസേപ്പച്ചന്‍ സാറിന് അമ്മയോടു പരാതിയായിരുന്നു. എന്നാലും സുജു, മോള് പാടുമെന്ന് എന്നോടു പറഞ്ഞില്ലല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നാണ് ശ്വേത പറയുന്നത്. എആര്‍ റഹ്‌മാന്‍ സര്‍ സിഡി കിട്ടിയ ഉടനെ എന്നെ സ്റ്റുഡിയോയിലേക്കു വിളിപ്പിച്ച് പാട്ട് കേള്‍ക്കുകയും പിന്നെ പാടിപ്പിക്കുകയുമായിരുന്നു എന്നും ശ്വേത പറയുന്നു. മലയാളത്തിലെ എന്റെ ആദ്യത്തെ ഹിറ്റും പുരസ്‌കാരവും സമ്മാനിച്ച കോലക്കുഴല്‍ വിളി കേട്ടാല്‍ എന്ന പാട്ടിലേക്കു ജയചന്ദ്രന്‍ ചേട്ടന്‍ ആദ്യം അമ്മയെയാണ് വിളിക്കുന്നത്. അമ്മയാണ് പറയുന്നത് വിജയ് യേശുദാസിനൊപ്പം ശ്വേത പാടിയാലല്ലേ കൂടുതല്‍ രസമുണ്ടാകുക, ഒന്ന് ശ്രമിച്ചു നോക്കൂ എന്ന്, അങ്ങനെയാണ് താന്‍ ആ പാട്ടിലേക്ക് എത്തുന്നതെന്നാണ് ശ്വേത പറയുന്നത്.

  ഇതെല്ലാം നടന്നത് ഒരിക്കലും ഞാന്‍ എന്തോ പ്രത്യേകതയുള്ള ഒരാളായതു കൊണ്ടല്ല മറിച്ച് ഇക്കാലളവിനിടയില്‍ അമ്മ അവരില്‍ ഉണ്ടാക്കിയെടുത്ത വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പ്രതിഫലനമാണെന്നാണ് ശ്വേത അഭിപ്രായപ്പെടുന്നത്. അറിയപ്പെടുന്ന ഗായികയുടെ മകളായിരുന്നതിനാല്‍ യാതൊരു സംഗീത പശ്ചാത്തലവുമില്ലാതെ വരുന്ന ആര്‍ടിസ്റ്റുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നാണ് ശ്വേത പറയുന്നത്.

  എന്നാല്‍ സംഗീത ലോകത്ത് നമുക്കൊരു സ്ഥാനമുണ്ടാക്കിയെടുക്കണമെങ്കിലോ, കരിയര്‍ കെട്ടിപ്പടുക്കണമെങ്കിലോ കഴിവും ആത്മവിശ്വാസവും പിന്നെ അധ്വാനിക്കാനുള്ള മനസ്സും ഒരേപോലെ വേണമെന്നും ശ്വേത അഭിപ്രായപ്പെടുന്നുണ്ട്. ഏത് സിങ്ങറുടെ മക്കളായാലും ജീവിതകാലം മുഴുവന്‍ അവരുടെ നിഴലില്‍ തന്നൊയായിരിക്കും അവര്‍. വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങള്‍ക്കൊപ്പം ആ നിഴല്‍ തീര്‍ക്കുന്ന സമ്മര്‍ദവും നമുക്കൊപ്പം കാണും. ഞാനും അത് തന്നെയാണ് നേരിടുന്നതെന്നും ശ്വേത പറയുന്നു.

  പക്ഷെ ശ്വേത ആ സമ്മര്‍ദ്ദം പോസിറ്റിവ് ആയിട്ടാണ് എടുക്കുന്നത്. അമ്മയുടെ പാട്ടുകള്‍ കേട്ടിഷ്ടപ്പെട്ടവരുടെ മുന്നില്‍ പാടാനെത്തുമ്പോള്‍ ആ സ്നേഹം തനിക്കും കൂടി പകര്‍ന്നു കിട്ടുമെന്നാണ് ശ്വേത പറയുന്നത്. താരതമ്യവും അവരുടെ പ്രതീക്ഷ തീര്‍ക്കുന്ന സമ്മര്‍ദ്ദങ്ങള്‍ക്കും മീതെയാണ് ആ സ്നേഹമെത്തുക. അതൊരു വലിയ ഊര്‍ജ്ജമാണ് എന്നും ശ്വേത പറയുന്നു.

  English summary
  Singer Swetha Mohan Talks About The Pressure Of Being The Daughter Of Sujatha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X