For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയ്ക്ക് കുറച്ചു ദിവസം സംസാരിക്കാൻ കഴിയില്ല, ഡിസ്‌ചാർജായി; പുതിയ വിശേഷങ്ങൾ പങ്കുവച്ച് സൗഭാഗ്യ

  |

  സോഷ്യല്‍ മീഡിയയിലൊക്കെ ഏറെ ആരാധകരുള്ള താരകുടുംബമാണ് താര കല്യാണിന്റേത്. അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. പരമ്പരകളിൽ വില്ലത്തി വേഷങ്ങളിൽ കൂടുതലും കണ്ടിരുന്ന നടി മകൾ സൗഭാഗ്യക്കൊപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്.

  മകൾ സൗഭാഗ്യയും മരുമകൻ അർജുൻ സോമശേഖരനും പേരക്കുട്ടി സുദർശനയുമെല്ലാം ഇന്ന് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. വീട്ടിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും സൗഭാഗ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വ്‌ളോഗിങ്ങിൽ സജീവമായ സൗഭാഗ്യയുടെ യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയുമൊക്കെയാണ് കൂടുതൽ വിശേഷങ്ങളും പങ്കുവയ്ക്കുക. താര കല്യാണും അടുത്തിടെ വ്‌ളോഗിങ് ആരംഭിച്ചിരുന്നു.

  Also Read: 'ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്, പക്ഷെ ആളുകൾ‌ കരുതിയിരിക്കുന്നത് മേനക എന്റെ ഭാര്യയാണെന്നാണ്'; ശങ്കർ

  അതിനിടെ കഴിഞ്ഞ ആഴ്ച താര കല്യാൺ ഒരു സർജറിക്ക് വിധേയ ആയിരുന്നു. തൊണ്ടയ്ക്ക് ആയിരുന്നു ശാസ്ത്രകിയ. തന്റെ സര്‍ജറി വിവരങ്ങള്‍ താര കല്യാൺ തന്നെ യൂട്യൂബിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. സൗഭാഗ്യയും അമ്മയുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

  ഇപ്പോഴിതാ, മേജർ സർജറിയെല്ലാം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയിരിക്കുകയാണ് താര കല്യാൺ. സൗഭാഗ്യ തന്റെ പുതിയ വ്‌ളോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സർജറി കഴിഞ്ഞ് താരയെ വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷമുള്ള ഡേ ഇന്‍ മൈ ലൈഫ് വീഡിയോയിലാണ് സൗഭാഗ്യ ഇക്കാര്യങ്ങൾ പറഞ്ഞത്. സൗഭാഗ്യയുടെ വാക്കുകൾ ഇങ്ങനെ.

  Also Read: 'നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്'; സഹോദരി രാധികയുടെ ഓർമകളിൽ ​ഗായിക സുജാത മോഹൻ!

  'കഴിഞ്ഞ രണ്ട് പ്രാവശ്യവും സര്‍ജറിയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് പോയത് ഞാനായിരുന്നു. അപ്പോള്‍ ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാല്‍ അമ്മയെ സര്‍ജറിയ്ക്ക് കൊണ്ടു പോയപ്പോഴാണ് പുറത്ത് നില്‍ക്കുന്നവരുടെ ടെന്‍ഷന്‍ എത്രമാത്രം ആണെന്ന് എനിക്ക് മനസിലാവുന്നത്. ഒരു കൈയ്യില്‍ കുഞ്ഞിനെയും പിടിച്ചുകൊണ്ട് അമ്മയുടെ സര്‍ജറിയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ എല്ലാം ചെയ്യുക എന്നത് അൽപം ടാസ്‌ക് ആയിരുന്നു. അതിനെക്കാള്‍ വേദന അമ്മയെ കുറിച്ചോർത്തായിരുന്നു,'

  'വാര്‍ഡിലേക്ക് മാറ്റിയെങ്കിലും അമ്മയ്ക്ക് സംസാരിക്കാന്‍ ആയിട്ടില്ല. ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലാം വളരെ നന്നായി കെയര്‍ ചെയ്യുന്നുണ്ട്. ഫിസിയോ തെറാപ്പിയോക്കെ ചെയ്യുന്നുണ്ട്. മരുന്നിന്റെ സെഡേഷന്‍ ഒക്കെ മാറുന്നതിനാല്‍ വളരെ അധികം വേദനയുള്ള ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഭക്ഷണം ട്യൂബിട്ട് കൊടുക്കേണ്ടി വരുമോ എന്നത് ഞങ്ങളുടെ വലിയ ടെന്‍ഷന്‍ ആയിരുന്നു. ഭാഗ്യവശാല്‍ അത് വേണ്ടി വന്നില്ല. വെള്ളം പോലെയുള്ളതൊക്കെ അമ്മ പതിയെ കഴിക്കുന്നുണ്ട്,'

  Also Read: വീട് വിറ്റാണെങ്കിലും ചികിത്സിക്കാമെന്ന് പറഞ്ഞതാണ്, പക്ഷെ!; ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെക്കുറിച്ച് ഗായിക വിദ്യ

  മോൾ സുദര്‍ശനയുടെ ബഹളമാണ് പിന്നെ ഉള്ളത്. അവള്‍ക്ക് അമ്മ എടുക്കാത്തതിന്റെ സങ്കടവും വാശിയും ഒക്കെയാണ്. അമ്മയുടെ അടുത്ത് പോയി കിടന്നാല്‍ കുറേ സമാധാനമാവും. അമ്മയ്ക്കും അവളെ എടുക്കാത്തതില്‍ സങ്കടം ഉണ്ട്. പിന്നെ അവള്‍ അടുത്ത് ഇരിക്കുമ്പോള്‍ കുറച്ച് വേദന ഒക്കെ മറക്കാന്‍ കഴിയുന്നുണ്ടാവും. അവിടെ കിടത്താനൊക്കെ പറയുന്നുണ്ട്. അവര്‍ രണ്ട് പേരും തമ്മിലുള്ള ബോണ്ടിങ് കാണുന്നതാണ് എന്റെ സന്തോഷം. വേഗം തന്നെ അമ്മയുടെ അസുഖം മാറി അവളെ എടുത്ത് നടക്കാന്‍ കഴിയട്ടെ എന്നാണ്,'

  'വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ അടുത്ത ദിവസം തന്നെ ഡോക്ടർമാർ അമ്മയോട് കുളിക്കാന്‍ പറഞ്ഞു. സ്റ്റിച്ച് എല്ലാം വച്ചുകൊണ്ട് തന്നെ കുളിച്ചു. രക്തം കളയാനായി വച്ച ട്യൂബ് എല്ലാം മാറ്റി. സൗഭാഗ്യ പറഞ്ഞു. ഡിസ്ചാര്‍ജ്ജ് ആയി വീട്ടിലെത്തിയതും സൗഭാഗ്യ വീഡിയോയില്‍ കാണിക്കുന്നുണ്ട്. സൗഭാഗ്യക്ക് ഒപ്പം അമ്മുമ്മ സുബലക്ഷ്മിയും വീട്ടിലുണ്ട്. ഇവർക്കൊപ്പം കളിച്ചും ചിരിച്ചും പേരക്കുട്ടിയെ കളിപ്പിച്ചൊക്കെ ഇരിക്കുന്ന താര കല്യാണിനെ വീഡിയോയുടെ അവസാനം കാണാം. ഒരുപാട് പേർ വേഗം സുഖമാകട്ടെ എന്ന് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്.

  Read more about: thara kalyan
  English summary
  Sowbhagya Venkitesh new video about Thara Kalyan's surgery and health goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X