twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ രംഗത്തിനിടെ ജീപ്പില്‍ കൂടി കയറിയിറങ്ങി പോയി; സ്ഫടികം ഓര്‍മ പങ്കുവച്ച് സ്ഫടികം ജോര്‍ജ്‌

    |

    മലയാളത്തിലെ എക്കാലത്തേയും വലിയ സിനിമകളിലൊന്നാണ് സ്ഫടികം. മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമ എന്ന കഥാപാത്രം മലയാളികളുള്ളിടത്തോളം കാലം നിലനില്‍ക്കും. അന്നും ഇന്നും ആടു തോമയ്ക്ക് ആരാധകരുണ്ട്. സ്ഫടികത്തിലെ ഓരോ രംഗവും ഡയലോഗും വരെ മലയാളികള്‍ക്ക് മനപാഠമാണ്. അതേസമയം സ്ഫിടകത്തിലൂടെ താരമായി മാറിയ നടനാണ് സ്ഫടികം ജോര്‍ജ്. സിനിമയുടെ പേര് കൂടെ ചേര്‍ത്താണ് മലയാളികള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത്. ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയിലെ മികച്ച വില്ലന്മാരില്‍ ഒരാളായി മാറുകയായിരുന്നു സ്ഫടികം ജോര്‍ജ്.

    നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് സ്ഫടികം ജോര്‍ജ്. മലയാള സിനിമയുടെ പല തലമുറകളുടേയും കൂടെ സിനിമകള്‍ ചെയ്തു. ഇപ്പോഴിതാ സ്ഫടികത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായൊരു അനുഭവം പങ്കുവെക്കുകയാണ് സ്ഫടികം ജോര്‍ജ്. സിനിമയുടെ ചിത്രീകരണത്തിനിടെ വണ്ടി കാലില്‍ കൂടി കയറിയിറങ്ങി പോയ സംഭവത്തെക്കുറിച്ചാണ് സ്ഫടികം ജോര്‍ജ് മനസ് തുറന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    കാലില്‍ കൂടി കയറിയിറങ്ങി

    'ചെന്നൈയിലെ വാണ്ടല്ലൂരിലെ പറാമടയിലാണ് ഷൂട്ട് നടക്കുന്നത്. പാറമടയില്‍ നിന്നും ജീപ്പ് ഓടിച്ചു കയറിവരികയാണ്. അതിനിടയ്ക്ക് എട്ട് പത്തടി മുകളില്‍ നിന്നും താഴേക്ക് ഞാന്‍ ചാടണം. ആക്ഷന്‍ വന്നു. ഞാന്‍ ചാടി. പക്ഷേ എന്റെ ബോഡിവെയ്റ്റ് കൊണ്ട് മാറാന്‍ പറ്റിയില്ല. വണ്ടി സ്പീഡില്‍ ഒടിച്ചു വരികയാണ്. വണ്ടി ഇടിക്കും എന്ന് മനസിലായതോടെ ഞാന്‍ ചാടി'' എന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നത്. എന്നാല്‍ കാല് മാറിയിരുന്നില്ല. ഇതോടെ വണ്ടി കാലില്‍ കൂടി കയറിയിറങ്ങി പോവുകയായിരുന്നു. 'കാല് മാറിയില്ല. വണ്ടി എന്റെ കാലില്‍ കൂടി കയറിയിറങ്ങി പോയി. ഞാന്‍ എഴുന്നേറ്റ് ഓടിപോവുകയും ചെയ്തു. ക്യാമറ ചെയ്ത വില്യംസും, ത്യാഗരാജന്‍ മാസ്റ്ററും, മോഹന്‍ലാലുമോല്ലാം പേടിച്ച് പോയി. എന്തേലും പറ്റിയോ എന്ന് എല്ലാവര്‍ക്കും പേടിയായിരുന്നു. വണ്ടി എന്റെ കാലിലൂടെ കയറിയിറങ്ങിയെങ്കിലും എനിക്കൊന്നും പറ്റിയില്ല,'' എന്നാണ് സ്ഫിടകം ജോര്‍ പറയുന്നത്.

    മാറ്റി നിര്‍ത്തിയി

    കഴിഞ്ഞ ദിവസം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലും തന്റെ സിനിമ ഓര്‍മ്മകളും മറ്റും സ്ഫടികം ജോര്‍ജ് തുറന്ന് പറഞ്ഞിരുന്നു. മണിയന്‍ പിള്ള രാജുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മന്‌സ തുറന്നത്. 'ഗള്‍ഫില്‍ പോവുന്നതിന് മുന്‍പാണ് താന്‍ കല്യാണം കഴിച്ചത്. ഇരുപത്തിയേഴാം വയസിലായിരുന്നു വിവാഹം. ശേഷം ഗള്‍ഫില്‍ പോയി, തിരിച്ച് വന്നു. എന്നിട്ടാണ് അഭിനയത്തിലേക്ക് വരുന്നത്. അഞ്ച് മക്കളാണ് തനിക്കുള്ളത്. നാല് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയും' എന്നാണ് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്. താന്‍ സിനിമയിലെത്തിയിട്ട് മുപ്പത് വര്‍ഷത്തിന്റെ അടുത്തായി. ഇത്രയും കാലത്തിന് ഇടയ്ക്ക് മോശം അനുഭവങ്ങളും വിഷമം തോന്നിയ സാഹചര്യങ്ങളും കുറവാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അമ്മ സംഘടനയില്‍ നിന്നും രണ്ടര വര്‍ഷത്തോളം മാറ്റി നിര്‍ത്തിയിരുന്നുവെന്നും ഇത് വലിയ വിഷമമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

    പുതിയ സിനിമ

    വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് എന്നെയും തിലകന്‍ ചേട്ടനെയും അടക്കം മാറ്റി നിര്‍ത്തിയിട്ടുണ്ട്. അതൊരു വിഷമം ആയിരുന്നു. അന്ന് താന്‍ ബംഗ്ലൂര്‍ ആണ് താമസിക്കുന്നത്. പ്രധാനപ്പെട്ടൊരു ഇടത്ത് നിന്ന് മാറ്റി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന വേദന ഉണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഇല്ല. ഇപ്പോഴും അമ്മയുടെ മെമ്പറാണ് താനെന്നും സ്ഫടികം ജോര്‍ജ് പറയുന്നത്. വിനയന്റെ തന്നെ പുതിയ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടാണ് സ്ഫടികം ജോര്‍ജിന്റെ പുതിയ സിനിമ.

    Read more about: spadikam george
    English summary
    Spadikam George Recalls An Accident He Faced During Spadikam Shooting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X