twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മകന്റെ മരണം ആത്മഹത്യയെന്ന് വിശ്വസിക്കുന്നില്ല; അന്വേഷിച്ച്് പോയാല്‍ മാഫിയ എന്നെ കൊല്ലും!

    |

    മലയാളി ജീവിതത്തില്‍ വലിയ ഇടമുള്ള വ്യക്തിത്വമാണ് ശ്രീകുമാരന്‍ തമ്പി. അദ്ദേഹത്തിന്റെ തൂലികയുടെ ശക്തി മലയാളികള്‍ തൊട്ടറിഞ്ഞതാണ്. തന്റെ ജീവിതത്തിലെ വലിയ വേദനയെക്കുറിച്ചുള്ള ശ്രീകുമാരന്‍ തമ്പിയുടെ വാ്ക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. മകന്റെ മരണമാണ് തന്നെ ഏറെ വേദനിപ്പിച്ച സംഭവമെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു മകന്റെ മരണം. എന്നാല്‍ താനിതുവരെ അതില്‍ നിന്നും കരകയറിയിട്ടില്ലെന്നും ഇന്നും ഉറക്ക ഗുളിക കഴിച്ചാണ് ഉറക്ക കണ്ടെത്തുന്നതെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

    റഷ്യന്‍ സ്വദേശിയുമായിട്ടുള്ള നടി ശ്രിയ ശരണിന്റെ വിവാഹം കഴിഞ്ഞിട്ട് 4 വര്‍ഷം; ഭര്‍ത്താവിനെ കുറിച്ച് നടി പറയുന്നുറഷ്യന്‍ സ്വദേശിയുമായിട്ടുള്ള നടി ശ്രിയ ശരണിന്റെ വിവാഹം കഴിഞ്ഞിട്ട് 4 വര്‍ഷം; ഭര്‍ത്താവിനെ കുറിച്ച് നടി പറയുന്നു

    ഫ്‌ളവേഴ്‌സ് ചാനലിലെ ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഒരു കോടിയില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു ശ്രീകുമാരന്‍ തമ്പി മനസ് തുറന്നത്. താന്‍ മരണത്തെ ഭയക്കുന്നില്ലെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. മരണം സത്യമായ കാര്യമാണെന്നും ഈ ജീവിതമാണ് നരകമെന്നുമാണ്് ശ്രീകുമാരന്‍ തമ്പി പറയുന്നത്. മരണം മോക്ഷമാണ് അദ്ദേഹം പറയുന്നത്. പിന്നാലെയാണ് മകന്റെ മരണത്തെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    മകന്‍ പോയിട്ടിപ്പോള്‍ 12 വര്‍ഷം

    മകന്‍ പോയിട്ടിപ്പോള്‍ 12 വര്‍ഷം കഴിഞ്ഞു. ഇത്രയും വര്‍ഷമായി സ്ലീപ്പിംഗ് പില്‍സ് ഉപയോഗിച്ചാണ് ഞാനുറങ്ങുന്നത്. അല്ലാതെ ഉറങ്ങാന്‍ കഴിയില്ലെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. 2009 മാര്‍ച്ച് 20നായിരുന്ന ശ്രീകുമാരന്‍ തമ്പിയുടെ മകനും സംവിധായകനുമായ രാജ്കുമാറിനെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു വിവരം.മകന്‍ ആത്മഹത്യ ചെയ്തെന്നാണ് നമ്മള്‍ കേട്ടതെന്ന് ശ്രീകണ്ഠന്‍ നായര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ സാധ്യമല്ലെന്നായിരുന്നു ശ്രീകുമരന്‍ തമ്പിയുടെ പ്രതികരണം. അന്ന് വയലാര്‍ രവി പ്രവാസകാര്യ മന്ത്രിയാണ്. വയലാര്‍ രവി വന്ന് ആദ്യം എന്റെ മരുമകനോട് പറഞ്ഞത് ഒരു കാരണവശാലും തമ്പിയെ ഹൈദരാബാദില്‍ വിടരുതെന്നാണ്. തമ്പി ഹൈദരാബാദില്‍ ഇത് അന്വേഷിച്ച് പോയാല്‍ ഇതിന് പിന്നിലുള്ള മാഫിയ തമ്പിയെ കൊല്ലും. അദ്ദേഹം തന്നെ പറയുന്നു ഒരു വലിയ മാഫിയ ഉണ്ടെന്നെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.

    വാര്‍ത്ത

    ഒരു മലയാളിപ്പയ്യന്‍ വന്ന് മൂന്ന് പടം അവിടെ ഹിറ്റാക്കുന്നു, അത് സഹിക്കാന്‍ അവരെക്കൊണ്ട് കഴിയില്ലെന്നും അതിനാല്‍ ആ വാക്കുകള്‍ തന്നില്‍ വല്ലാതെ സംശയമുണ്ടാക്കിയെന്നും ശ്രീകുമാരന്‍ പറയുന്നു. താന്‍ ജന്മദിനം ആഘോഷിക്കാറില്ലെന്നും, ഈ സത്യം ആരാധകര്‍ മനസിലാക്കണമെന്നും ശ്രീകുമാരന്‍ തമ്പി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. എന്റെ ഏറ്റവും വലിയ സന്തോഷം മകനായിരുന്നു എന്നുമായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. തന്റെ മകന്റെ മരണ വാര്‍ത്ത അറിഞ്ഞതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. മകന്റെ പുതിയ സിനിമ റിലീസ് ചെയ്യുന്നതിനാല്‍ വഴിപാട് നടത്താനായി അമ്പലത്തിലേക്ക് പോയിരുന്നു. പൂജാരിയോട് പ്രസാദം തരുന്ന സമയത്ത് താഴെവീണുപോയിരുന്നു. വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു അത്. പോസ്റ്റ്മോര്‍ട്ടമൊക്കെ കഴിഞ്ഞ് ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് മകന്റെ മരണത്തെക്കുറിച്ച് അറിഞ്ഞതെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്.

    വലിയ പ്രതിഭ

    മലയാള സിനിമയിലെ എക്കാലത്തേയും വലിയ പ്രതിഭകളില്‍ ഒരാളാണ് ശ്രീകുമാരന്‍ തമ്പി. ഗാന രചയിതാവ്, സംഗീത സംവിധായകന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്ന നിലയിലൊക്കെ അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്. വള്ളത്തോള്‍ അവാര്‍ഡ് നേടിയ കവിയുമാണ് ശ്രീകുമാരന്‍ തമ്പി. 2017 ല്‍ ജെസി ഡാനിയേല്‍ പുരസ്്കാരം നല്‍കി സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. ഗാനരചയിതാവായാണ് സിനിമയിലെത്തിയത്. പിന്നീട് 29 സിനിമകള്‍് സംവിധാനം ചെയ്യുകയും 85 സിനിമകള്‍ക്ക് തിരക്കഥയൊരുക്കുകയും ചെയ്തു. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

    Read more about: sreekumaran thampi
    English summary
    Sreekumaran Thampi On His Son's Death Says He Still Sleeps On Sleeping Pills
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X