twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയത്തില്‍ നിന്നും ഔട്ടാകുമോ എന്ന ഭയം, സംവിധാനം ചെയ്യാന്‍ മമ്മൂട്ടി, കഥ എഴുതാന്‍ പറഞ്ഞെന്ന് ശ്രീനിവാസന്‍

    |

    മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. യാതൊരു പരിചയപ്പെടുത്തലുകളും മമ്മൂട്ടിയെക്കുറിച്ച് മലയാൡകള്‍ക്ക് ആവശ്യമില്ല. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മലയാള സിനിമയിലെ മുന്നില്‍ നിന്നു നയിക്കുന്ന മെഗാ സ്റ്റാര്‍ ആണ് മമ്മൂട്ടി. അടിമുടി സിനിമക്കാരനാണ് മമ്മൂട്ടി. അഭിനയിക്കാന്‍ വേണ്ടി മാത്രം ജനിച്ച മനുഷ്യന്‍. ഇന്നത്തെ യുവതാരങ്ങളെ പോലും മത്സരിച്ച് തോല്‍പ്പിക്കുന്ന ആവേശത്തോടെയാണ് ഇപ്പോഴും മമ്മൂട്ടി സിനിമയെ സമീപിക്കുന്നത്.

    Also Read: ആദ്യം അബോര്‍ഷനായി പോയി; വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ ഗര്‍ഭകാല വിശേഷങ്ങള്‍ പറഞ്ഞ് നടി അനുശ്രീAlso Read: ആദ്യം അബോര്‍ഷനായി പോയി; വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ ഗര്‍ഭകാല വിശേഷങ്ങള്‍ പറഞ്ഞ് നടി അനുശ്രീ

    അഭിനയത്തില്‍ പകരംവെക്കാനില്ലാത്ത പ്രതിഭയാണ് മമ്മൂട്ടി. രാജ്യവും ലോകവും അംഗീകരിച്ച പ്രതിഭ. അതേസമയം ഒരിക്കല്‍ മമ്മൂട്ടി സംവിധാനത്തെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നതാണ് രസകരമായൊരു വസ്തുത. അടുത്ത സുഹൃത്തു കൂടിയായ നടനും സംവിധായകനും എഴുത്തുകാരനുമൊക്കെയായ ശ്രീനിവാസന്‍ ആണ് ഒരിക്കല്‍ മമ്മൂട്ടിയുടെ സംവിധാന മോഹത്തെക്കുറിച്ച് മനസ് തുറന്നത്.

    മമ്മൂട്ടിയുടെ സംവിധാന മോഹം

    കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ മമ്മൂട്ടിയുടെ സംവിധാന മോഹത്തെക്കുറിച്ച് മനസ്സ് തുറന്നത്. ഈ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നാല്‍ക്കവല'യുടെ ഷൂട്ടിങ്ങിന് കുറച്ച് നാള്‍ മുന്‍പ് തൊട്ടേ അഭിനയത്തില്‍ നിന്ന് താന്‍ പുറത്താകുമോ എന്ന സംശയം മമ്മൂട്ടിക്കുണ്ടായിരുന്നു എന്ന് തനിക്ക് തോന്നിയിരുന്നു എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

    Also Read: സമാന്ത വിഷാദത്തിലല്ല; നടിയെ സോഷ്യൽ മീഡിയയിൽ കാണാത്തതിന് കാരണമിത്Also Read: സമാന്ത വിഷാദത്തിലല്ല; നടിയെ സോഷ്യൽ മീഡിയയിൽ കാണാത്തതിന് കാരണമിത്

    ആ സമയത്ത് തൃശ്ശൂരില്‍ നിന്നുള്ള വര്‍ഗീസ് എന്ന വ്യക്തിയില്‍ നിന്ന് മമ്മൂട്ടി സിനിമ സംവിധാനം ചെയ്യാന്‍ പണം കൈപ്പറ്റിയിരുന്നുവെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. വികെ ശ്രീരാമനായിരുന്നു ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരുന്നത്. നിലമ്പൂരില്‍ നിന്നുള്ള ആദിവാസികളുടെ കഥയായിരുന്നു മമ്മൂട്ടി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന്‍റെ ഇതിവൃത്തമെന്നാണ് താന്‍ കേട്ടിരുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.

    നാളുകള്‍ക്ക് ശേഷം


    പിന്നീട് കുറച്ച് നാളുകള്‍ക്ക് ശേഷം നാല്‍ക്കവലയുടെ ഷൂട്ടിങ്ങിടയ്ക്ക് മമ്മൂട്ടി തന്നോട് ഒരു തിരക്കഥ എഴുതി തരാമോ എന്ന് ചോദിച്ചിരുന്നുവെന്നും ശ്രീനി പറയുന്നു. എം. ടി യെ കൊണ്ട് ഒരു കഥ എഴുതിച്ച് സംവിധാനം ചെയ്താല്‍ ക്രെഡിറ്റ് അദ്ദേഹത്തിന് പോകും. നിനക്കാവുമ്പോല്‍ ആ ക്രെഡിറ്റ് തരേണ്ട ആവശ്യമില്ലല്ലോ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നതെന്നും ശ്രീനിവാസന്‍ ഓര്‍ക്കുന്നുണ്ട്. അത് നടക്കില്ല, ഞാന്‍ എഴുതുന്ന കഥയ്ക്ക് എനിക്ക് ക്രെഡിറ്റ് വേണമെന്നു പറഞ്ഞ് ഒഴിഞ്ഞ് മാറി എന്നാണ് ശ്രീനിവാസന്‍ ഓര്‍ക്കുന്നത്.

    Also Read: ഊർമ്മിള മതോന്ദ്‌കറുടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയ രാം ഗോപാൽ വർമ്മ; സംവിധായകൻ തുറന്നു പറഞ്ഞപ്പോൾAlso Read: ഊർമ്മിള മതോന്ദ്‌കറുടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയ രാം ഗോപാൽ വർമ്മ; സംവിധായകൻ തുറന്നു പറഞ്ഞപ്പോൾ

    എന്നാല്‍ പിന്നീട് മമ്മൂട്ടി തിരക്കുള്ള നടനായി മാറിയെന്നും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധാനത്തെക്കുറിച്ച് തങ്ങള്‍ തമ്മില്‍ സംസാരിക്കുന്നത് എന്നും ശ്രീനിവാസന്‍ പറയുന്നു. അന്ന് അദ്ദേഹത്തോടൊപ്പം കാറില്‍ പോകുന്നതിനിടയ്ക്ക് മമ്മൂട്ടി തന്നോട് സിനിമ സംവിധാനം ചെയ്യുന്നതിനെപ്പറ്റി ചോദിച്ചു എന്നാണ് ശ്രീനിവാസന്‍ പറയുന്ന്. സിനിമ എങ്ങനെ ചെയ്യണമെന്നും അതിന്റ ആദ്യം മുതല്‍ അവസാനം വരെ എങ്ങനെയായിരിക്കണമെന്നും ഒക്കെ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
    എന്നാല്‍ കഥ എന്താമെന്ന് ചോദിച്ചപ്പോള്‍ കഥ ഇല്ലാന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അത് കേട്ട് താന്‍ ചിരിച്ച് പോയി എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

    സംവിധാന മോഹം

    അതേസമയം, ഇന്നും മമ്മൂട്ടിയുടെ മനസ്സില്‍ ഒരു സംവിധാന മോഹം ഒളിഞ്ഞ് കിടപ്പുണ്ട്. അഭിനയത്തില്‍ നിന്ന് പുറത്തായാലും സംവിധാനത്തില്‍ പിടിച്ച് നില്‍ക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്ലാനെന്നും തമാശ രൂപേണ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

    പുതിയ സിനിമ


    പുഴു ആണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തിയിരുന്നു. ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ. ഇതിന് പിന്നാലെ ഒരുങ്ങുന്ന സിനിമ റോഷാക്ക് ആണ്. പിന്നീട് ക്രിസ്റ്റഫര്‍, ബിലാല്‍ എന്നീ ചിത്രങ്ങളും ഏജന്റ് എന്ന തെലുങ്ക് ചിത്രവും അണിയറയിലുണ്ട്.

    English summary
    Sreenivasan Once Said Mammootty Had Plans To Direct If His Acting Career Flops
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X