twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുക എന്നതിനേക്കാള്‍ ഭീകരമായ ഒന്ന് വേറെയില്ല: ശ്രിന്ദ പറയുന്നു

    |

    മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രം. സോണി ലൈവിലൂടെ റിലീസ് ചെയ്ത ചിത്രം അഞ്ച് കഥകളാണ് പറയുന്നത്. ജിയോ ബേബിയാണ് ഫ്രീഡം ഫൈറ്റ് അവതരിപ്പിക്കുന്നത്. ആന്തോളജിയില്‍ അസംഘിതര്‍ എന്ന സിനിമ ചര്‍ച്ച ചെയ്യുന്നത് യഥാര്‍ത്ഥ സംഭവത്തെക്കുറിച്ചാണ്. ശ്രിന്ദയാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. കുഞ്ഞില മാസിലാമണിയാണ് അസംഘിടതര്‍ എന്ന സിനിമയൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും മറ്റും മനസ് തുറന്നിരിക്കുകയാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയ നടി ശ്രിന്ദ.

    മകന് വേണ്ടി എത്തി നടനായി മാറിയ അച്ഛന്‍,കോട്ടയം പ്രദീപിന് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു...മകന് വേണ്ടി എത്തി നടനായി മാറിയ അച്ഛന്‍,കോട്ടയം പ്രദീപിന് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു...

    വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രിന്ദ മനസ് തുറന്നിരിക്കുന്നത്. കുഞ്ഞില തന്നോട് കഥ പറഞ്ഞപ്പോല്‍ തന്നെ ഈ സിനിമ ചെയ്യണം എന്നുതന്നെയായിരുന്നു തോന്നിയതെന്നാണ് ശ്രിന്ദ പറയുന്നത്. തിരക്കഥ നേരത്തെ അയച്ചുതന്നിരുന്നു. ശരിക്ക് നടന്ന സംഭവമാണ് തിരക്കഥയാക്കിയത്. കാലിക പ്രസക്തിയുള്ള വിഷയമാണ്. അങ്ങനെയുള്ള ഒരു വിഷയം സംസാരിക്കുന്ന സിനിമയാവുമ്പോള്‍ തീര്‍ച്ചയായും അതിന്റെ ഭാ?ഗമാവണമെന്ന് തനിക്ക് തോന്നിയെന്നാണ് ശ്രിന്ദ പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും അസംഘിതരുടെ സമരം നയിച്ച വിജി പെണ്‍കൂട്ടും സിനിമയില്‍ അഭിനയിക്കുന്നുണ്ട് സമരനായികയായി തന്നെയാണ് വിജിയും എത്തിയിരിക്കുന്നത്. വിജിയെക്കുറിച്ചും ശ്രിന്ദ സംസാരിക്കുന്നുണ്ട്.

    വിജി ചേച്ചി

    വിജി ചേച്ചി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നാണ് ശ്രിന്ദ പറയുന്നത്. യഥാര്‍ത്ഥ സംഭവത്തേക്കുറിച്ച് കൂടുതലറിയാനായി വിജയി ആ സമയത്ത് അവര്‍ നേരിട്ടിരുന്ന വെല്ലുവിളികളും മറ്റും ഷൂട്ടിങ് സമയത്ത് പങ്കുവെയ്ക്കുമായിരുന്നുവെന്നാണ് ശ്രിന്ദ പറയുന്നത്. വെറുതേയിരിക്കുമ്പോള്‍ പഴയ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യും. ചില രംഗങ്ങളെടുക്കുമ്പോള്‍ ചേച്ചിയും നന്നായി വിശദീകരിച്ച് തരുമായിരുന്നു. വിജി ചേച്ചി അവരായിത്തന്നെയാണ് അഭിനയിച്ചതെന്നും തനിക്ക് അതൊരു പുതിയ അനുഭവമായിരുന്നുവെന്നും ശ്രിന്ദ പറയുന്നു. തുണിക്കടയിലും മറ്റും ജോലി ചെയ്യുന്ന അസംഘടിതരായ തൊഴിലാളികള്‍ മൂത്രപ്പുരയ്ക്ക് വേണ്ടി നടത്തിയ സമരത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭക്ഷണവും വെള്ളവുമെല്ലാം മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളാണ്. മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുക എന്നതിനേക്കാള്‍ ഭീകരമായ ഒന്ന് വേറെയില്ലെന്നാണ് ശ്രിന്ദയും അഭിപ്രായപ്പെടുന്നത്. പ്രാഥമികമായ ആവശ്യങ്ങള്‍ ഉപേക്ഷിക്കുക എന്ന് പറഞ്ഞാല്‍ തന്നെ കൊടും ഭീകരതയാണെന്ന് ശ്രിന്ദ അഭിപ്രായപ്പെടുന്നു.

    കുഞ്ഞില എന്ന സംവിധായക

    കുഞ്ഞില എന്ന സംവിധായകയെക്കുറിച്ചും ശ്രിന്ദ മനസ് തുറക്കുന്നുണ്ട്. ഈ സിനിമ ഇത്രയും മനോഹരമായി ചെയ്യാന്‍ കഴിയുക എന്ന് പറയുന്നത് കുഞ്ഞിലയ്ക്ക് ആ വിഷയത്തോടുള്ള സമീപനമാണ് കാണിച്ച് തരുന്നതെന്നാണ് ശ്രിന്ദ പറയുന്നത്. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്. യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ട ആളുകളാണ് ഈ സിനിമയ്ക്കുവേണ്ടി നിന്നിട്ടുള്ളത്. അതെല്ലാം ഈ സിനിമയ്ക്ക് സഹായകമായിട്ടുണ്ടെന്നും ശ്രിന്ദ പറയുന്നു. സംവിധായകരില്‍ സ്ത്രീ, പുരുഷന്‍ എന്നൊന്നില്ലെന്ന് പറയുന്ന ശ്രിന്ദ ഒരു നല്ല ഡയറക്ടര്‍ അവരുടെ കാഴ്ചപ്പാട് എങ്ങനെ ആവിഷ്‌കരിക്കുന്നു, നമ്മളെ എങ്ങനെ വിശ്വസിപ്പിക്കുന്നു എന്നതെല്ലാം ഓരോ ഘടകങ്ങളാണെന്നും പറയുന്നു. അങ്ങനെ നോക്കിയാല്‍ കുഞ്ഞില നല്ല സംവിധായികയാണ് ശ്രിന്ദയുടെ അഭിപ്രായം.

    വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ

    എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ശ്രിന്ദ കയ്യടി നേടുന്നത്. കോമഡിയും സീരിയസ് റോളുകളുമൊക്കെ ശ്രിന്ദയ്ക്ക് അനായാസം വഴങ്ങും. 1983-ലെ കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ എന്നെ ഇഷ്ടപ്പെട്ട് തുടങ്ങിയത് അല്ലെങ്കില്‍ അറിഞ്ഞുതുടങ്ങിയത് എന്ന് പറയുന്ന ശ്രിന്ദ താന്‍ ഇമേജിനെ ഭയപ്പെടുന്നില്ലെന്നാണ് പറയുന്നത്. ഇമേജ് നമുക്ക് എപ്പോള്‍ വേണമെങ്കിലും മാറ്റാം. കിട്ടുന്ന കഥാപാത്രങ്ങളനുസരിച്ച് ചെയ്യാം എന്നുള്ളതാണ്. അതേസമയം ഇമേജ് തകര്‍ക്കാന്‍ മനഃപൂര്‍വമായി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും ശ്രിന്ദ പറയുന്നു. ഞാനായിട്ട് തന്നെയാണ് എപ്പോഴും നിന്നിട്ടുള്ളത്. ഞാനല്ലാതെ ചെയ്യുന്നത് എന്റെ കഥാപാത്രങ്ങളാണ്. അതിലാണ് എനിക്ക് സന്തോഷവുമെന്നും ശ്രിന്ദ വ്യക്തമാക്കുന്നു.

    Recommended Video

    മമ്മൂട്ടി- ദുല്‍ഖര്‍ ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററിലേക്ക്, ആകാംഷയില്‍ ആരാധകര്‍
    ഭീഷ്മ പര്‍വ്വം

    അതേസമയം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭീഷ്മ പര്‍വ്വം ആണ് ശ്രിന്ദയുടെ വരാനിരിക്കുന്ന സിനിമ. മാര്‍ച്് മൂന്നിനാണ് സിനിമയുടെ റിലീസ്. അതിന്റയൊരു ആവേശത്തിലും സന്തോഷത്തിലുമാണ് താന്‍ എന്നാണ് ശ്രിന്ദ പറയുന്നത്. വളരെക്കാലമായിട്ടുള്ള ആ?ഗ്രഹമാണ് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലഭിനയിക്കുക എന്നത്. ട്രാന്‍സില്‍ അമലേട്ടന്‍ ക്യാമറ ചെയ്തിരുന്നു. പിന്നെ മമ്മൂക്ക. അത്രയും സന്തോഷത്തോടെ ചെയ്ത സിനിമയാണ് ഭീഷ്മ പര്‍വമെന്നും ശ്രിന്ദ കൂട്ടിച്ചേര്‍ക്കുന്നു.

    Read more about: srinda
    English summary
    srinda opens up about freedom fight and bheeshma parvam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X