For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് 2021 ആണ്, ഫോട്ടോഷൂട്ടുകള്‍ നിര്‍ത്താന്‍ പോണില്ല! ചാനല്‍ പരിപാടിക്കെതിരെ സ്രിന്ദ

  |

  സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് പതിവാണ്. എന്നാല്‍ പലപ്പോഴും തങ്ങളുടെ ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്ന നടിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിയിലൂടെ തന്നെ താരങ്ങളുടെ ബോള്‍ഡ് ഷൂട്ടിനെ അധിക്ഷേപിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

  ലോ ബാക്ക് ബ്ലൗസ് അണിഞ്ഞ് ശാലു മേനോന്‍; ഇത് ശാലീന സൗന്ദര്യമെന്ന് ആരാധകര്‍

  കൈരളി ടിവിയിലെ പരിപാടിക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. സ്രിന്ദ, ഗോപിക രമേശ്, എസ്തര്‍ എന്നി താരങ്ങളുടെ ഫോട്ടോഷൂട്ടുകള്‍ക്കെതിരെയായിരുന്നു പരിപാടിയില്‍ മോശം പരാമര്‍ശം ഉണ്ടായതായി വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഇപ്പോഴാതി സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍. നീണ്ടൊരു കുറിപ്പിലൂടെയായിരുന്നു സ്രിന്ദയുടെ വിമര്‍ശനം. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

  ഇത് 2021 ആണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ വൃത്തികേട് ഇനിയും ഓടില്ല. എല്ലാവരും (ഏതാണ്ട്) ടോക്‌സിക് സ്വഭാവ ശീലങ്ങളും കാഴ്ചപ്പാടുകളുമെല്ലാം മറക്കാന്‍ ശ്രമിക്കുകയും സ്ത്രീ അവകാശങ്ങള്‍ക്കായി പൊരുതുമ്പോള്‍, സ്വന്തം ശരീരത്തെ സ്‌നേഹിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുന്നൊരു ഇടത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍, സങ്കടകരമെന്ന് പറയാമല്ലോ, ഇവിടെ നമ്മള്‍ 20000 ചുവട് പിന്നിലേക്ക് പോവുകയാണ്.

  സത്യത്തില്‍ എനിക്ക് ഈ വീഡിയോയ്ക്ക് ഒരു ശ്രദ്ധയും കൊടുക്കാന്‍ താല്‍പര്യമില്ല (കാരണം ഇത് അര്‍ഹിക്കുന്നില്ലെന്നത് തന്നെ). പക്ഷെ ഞാനിത് ഇന്ന് എഴുതുന്നത് ഇത് എന്നേക്കാള്‍ വളരെ വലുതാണെന്ന് മനസിലാക്കുന്നത് കൊണ്ടാണ്. ഇതുപോലുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ ഒരു സ്ത്രീയും പെണ്‍കുട്ടിയും വളരാന്‍ പാടില്ല.

  കൈരളി ടിവി, ഇതുപോലെ അപമാനിക്കുന്ന കണ്ടന്റുകള്‍ ചാനലില്‍ കൊടുക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുണ്ട്. കണ്ടന്റുകളെക്കുറിച്ച് കുറേക്കൂടി ഉത്തരവാദിത്തം കാണിക്കേണ്ട സമയമാണിത്. പ്രത്യേകിച്ചും ആളുകളെ സ്വാധീനിക്കാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമായിരിക്കുമ്പോള്‍. ഇതുപോലെയുള്ള പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ നിരുത്സാഹപ്പെടുത്തേണ്ടതല്ലേ. എന്നാലല്ലേ കൊച്ചു പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും നിങ്ങളുടെ പ്ലാറ്റ്‌ഫോം കാണുമ്പോള്‍ അവരുടെ ശരീരം അവരുടേതാണെന്നും അവരുടേത് മാത്രമാണെന്നും പഠിക്കാന്‍ സാധിക്കുകയുള്ളൂ.

  എന്ത് ധരിക്കണമെന്നും എന്ത് ചെയ്യണമെന്നും ടിവിയിലോ മൊബൈല്‍ സ്‌ക്രീനിലോ കാണുന്ന ഏതെങ്കിലും ചേച്ചിയോ ചേട്ടനോ അല്ല അവരോട് പറയേണ്ടത്. സമയം അതിക്രമിച്ചിരിക്കുകയാണ്. ആണ്‍കുട്ടികളേ പെണ്‍കുട്ടികളേ നിങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കുക, നിങ്ങളെ എക്‌സ്പ്രസ് ചെയ്യുക, നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യം ചെയ്യുക, സന്തോഷം പങ്കുവെക്കുക, ദയയുള്ളവരാവുക. സ്വന്തം കാര്യം നോക്കുക.

  ഇവിടെയിതാ ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കാന്‍ പഠിക്കുകയാണ്, എന്റെ പ്രിയപ്പെട്ട കലയുടെ, ഫാഷനിലൂടേയും സിനിമയിലൂടേയും എന്നെ എക്‌സ്പ്രസ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ആര്‍ക്കു വേണ്ടിയും എനിക്ക് ഇഷ്ടപ്പെട്ടതും എനിക്ക് വേണ്ടതുമായ കാര്യങ്ങള്‍ നിര്‍ത്താന്‍ പോകുന്നില്ല. അതുകൊണ്ട്. ഫോട്ടോഷൂട്ടുകള്‍ നിര്‍ത്താന്‍ പോകുന്നില്ല. ഒരു റാണിയെന്ന നിലയില്‍ തന്നെ ഇനിയും മുന്നോട്ട് പോകും. എല്ലാവര്‍ക്കും ഇന്നത്തേക്ക് നന്ദി.

  പിന്നാലെ നിരവധി താരങ്ങളാണ് പ്രതികരണങ്ങളുമായി എത്തിയിട്ടുള്ളത്. രണ്ട് മൂന്ന് ആഴ്ചയായി എന്റെ വായടച്ചിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്‌നേഹ, കൈരളി, ആല്‍ബി, രശ്മി യു ആര്‍ ഓള്‍ സോ ഫുള്‍ ഓഫ് ഷിറ്റ് എന്നായിരുന്നു പരിപാടിയെക്കുറിച്ചുള്ള എസ്തറിന്റെ പ്രതികരണം. ഇത് അവര്‍ മാത്രമല്ലെന്ന് അറിയാം. ഒരുപാട് പേരുണ്ട്. എന്നെ വെറുക്കുന്ന അപമാനിക്കുന്ന തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍(മറ്റ് ഒരുപാട് പെണ്‍കുട്ടികളേയും) സാധ്യമായ വഴികളിലെല്ലാം. നിങ്ങള്‍ക്കെല്ലാം വേണ്ടി എന്നു പറഞ്ഞ് തന്റെ അച്ഛന്റെ മെസേജും എസ്തര്‍ പങ്കുവച്ചിട്ടുണ്ട്.

  Recommended Video

  സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍


  എനിക്ക് എന്റെ എസ്തറിനെ അറിയാം. ഈ സാഹചര്യം നേരിടാന്‍ മാത്രം ധീരയാണ് അവള്‍. ലവ് യു ഡിയര്‍. ഉമ്മ. എന്നായിരുന്നു മെസേജ്. അതെന്റെ അച്ഛനാണ്. കുറച്ച് സ്‌നേഹം എടുക്കൂ. ഇന്ന് എന്തെങ്കിലും നല്ല കാര്യം ചെയ്യുവെന്നും എസ്തര്‍ പറയുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധ നേടിയ ഗോപിക രമേശും പരിപാടിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

  ഏറ്റവും മിസ് ചെയ്യുന്നത് ഇവരെ, എവിടെ പോയാലും നീ എന്റെ ഹൃദയത്തിലുണ്ടാവും, അമൃതയുടെ വാക്കുകൾ വൈറൽ

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  ഒരാള്‍ എന്ത് ധരിക്കണമെന്നത് ആ വ്യക്തിയുടെ മാത്രം തിരഞ്ഞെടുപ്പാണ്. ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. കാലം 2021ലെത്തിയത് മാത്രം കാര്യമില്ല അത് ഉള്‍ക്കൊള്ളാനും സ്വയം നവീകരിക്കാനും മനുഷ്യര്‍ കൂടി തയ്യാറാകണം.

  Read more about: srinda
  English summary
  Srindaa Comes Against Kairali TV For Insulting Program Easther Anil And Gopika Ramesh Joins
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X