For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളിയെ പോലെയില്ല, മീശ വടിക്കണം; സിനിമയിലെത്തിയപ്പോള്‍ കിട്ടിയ ഉപദേശങ്ങളെക്കുറിച്ച് സുദേവ്

  |

  ചുരുങ്ങിയ സമയത്തിനുള്ളില്‍ മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ച നടനാണ് സുദേവ് നായര്‍. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അടക്കം നേടാന്‍ സുദേവിന് സാധിച്ചു. ഇപ്പോഴിതാ ഭീഷ്മ പര്‍വ്വം എന്ന മമ്മൂട്ടി ചിത്രത്തിലെ ബഡാ രാജന്‍ എന്ന വില്ലന്‍ വേഷത്തിലെത്തിയും കയ്യടി നേടുകയാണ് സുദേവ് നായര്‍. ഇന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമാണെങ്കിലും ഒരിക്കല്‍ തനിക്ക് മലയാളി ലുക്കില്ലെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയിരുന്നുവെന്നാണ് സുദേവ് പറയുന്നത്.

  'ആത്മാർഥമായി പ്രേമിക്കാമെന്ന് റോബിൻ തീരുമാനിച്ചാലും, ജാസ്മിൻ പൊളിച്ച് കൈയ്യിൽ കൊടുക്കും'; ആരാധകർ പറയുന്നു

  മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് സുദേവ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്. എന്നെ കാണാന്‍ മലയാളിയെപ്പോലെ ഇല്ല എന്നായിരുന്നു അന്ന് ആളുകള്‍ പറഞ്ഞത്. മീശയൊക്കെ വെച്ച് കുറച്ചുകൂടെ മലയാളി ആകണം എന്ന് ചിലര്‍ ഉപദേശിച്ചിരുന്നുവെന്നും സുദേവ് പറയുന്നു. എന്നാല്‍, എനിക്കതിനോട് യോജിക്കാന്‍ കഴിഞ്ഞില്ലെന്നും എന്റെ പേഴ്സണാലിറ്റിക്ക് അനുസരിച്ചുള്ള കഥാപാത്രം വരുമെന്നായിരുന്നു ഉള്ളില്‍ എന്നുമാണ് സുദേവ് പറയുന്നത്.

  അതേസമയം, ഇപ്പോള്‍ മലയാളി ടച്ചില്ലാത്തത് നെഗറ്റീവായിട്ടല്ല, മറിച്ച് പോസിറ്റീവായിട്ടാണ് കാണുന്നതെന്നും താരം പറയുന്നു. മുംബൈ മലയാളിയാണ് സുദേവ്. ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്.''ഞാന്‍ ശരിക്കും മുംബൈ മലയാളിയാണ്. ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയില്‍ത്തന്നെ. അച്ഛനും അമ്മയ്ക്കും മുംബൈയിലായിരുന്നു ജോലി. പഠിച്ചത് മുംബൈയിലെ പല സ്ഥലങ്ങളിലാണെങ്കിലും അമ്മ എന്നെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചു. ചെറുപ്പത്തിലേ സിനിമയില്‍ അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നു. പ്രത്യേകിച്ച് മലയാളസിനിമയില്‍'' എന്നാണ് സുദേവ് പറയുന്നത്.

  സിനിമാമോഹം കൂടിയതോടെ പുണെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ ചേരുകയായിരുന്നു സുദേവ്. അവിടെ കോഴ്സ് പൂര്‍ത്തിയാക്കി നേരെ അവസരംതേടി കൊച്ചിയിലെത്തുകയായിരുന്നു.. മൂന്നു മാസം കൊച്ചിയില്‍ തങ്ങി. പിന്നീട് എന്റെ ശരീരവും ലുക്കും വെച്ച് മലയാളം എളുപ്പമാകില്ലെന്ന് പലരും പറഞ്ഞതോടെ ഞാന്‍ തിരികെ മുംബൈയ്ക്ക് വണ്ടി കയറുകയായിരുന്നുവെന്നും സുദേവ് പറയുന്നു. എന്നാല്‍ കാലം സുദേവിനായി മലയാളത്തില്‍ മൈ ലൈഫ് പാര്‍ട്ട്ണര്‍ എന്ന സിനിമ കാത്തു വച്ചിരുന്നു.

  പിന്നീട് മൈ ലൈഫ് പാര്‍ട്ടണറിലൂടെ മലയാളത്തില്‍ അവസരം കിട്ടി. ആദ്യത്തെ സിനിമയില്‍ത്തന്നെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കാനായി. അതിനുശേഷം അനാര്‍ക്കലിയും എസ്രയും കരിയറില്‍ വഴിത്തിരിവായി. ഈ സിനിമകളിലൂടെ കൂടുതല്‍പേര്‍ തിരിച്ചറിയാന്‍ തുടങ്ങി എന്നാണ് സുദേവ് പറയുന്നത്. ആ കാലയളവില്‍ ഒരുപാട് ചിത്രങ്ങള്‍ ചെയ്തിരുന്നു. പലതും ചെറിയ റോളുകളായിരുന്നു. എന്നാല്‍, പല റോളുകളും ഇംപാക്ട് ഉണ്ടാക്കുന്നതായിരുന്നുവെന്നും താരം അഭിപ്രായപ്പെടുന്നു. കായംകുളം കൊച്ചുണ്ണി, എബ്രഹാമിന്റെ സന്തതികള്‍ എന്നീ സിനിമകളിലെയൊക്കെ തന്റെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടുവെന്നും താരം പറയുന്നു.

  ഭീഷ്മയിലെ സുദേവിന്റെ പ്രകടനം കയ്യടി നേടുകയാണ്. ഭീഷ്മയിലേക്ക് തന്നെ സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് വിളിക്കുന്നതെന്നാണ് സുദേവ് പറയുന്നത്. അദ്ദേഹം വിളിച്ചപ്പോള്‍ രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ലെന്നാണ് സുദേവ് പറയുന്നത്. അദ്ദേഹത്തോടൊപ്പം പ്രവൃത്തിക്കണമെന്നത് കുറെക്കാലത്തെ ആഗ്രഹമാണ്. മമ്മൂക്ക, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ക്കൊപ്പം ഭീഷ്മയില്‍ ഒരുപാട് നല്ല അനുഭവങ്ങള്‍ ലഭിച്ചുവെന്നും താരം പറയുന്നു. നിരവധി സിനിമകളാണ് സുദേവിന്റേതായി റിലീസിന്് തയ്യാറെടുത്ത് നില്‍ക്കുന്നത്. 19-ാം നൂറ്റാണ്ട്, കൊത്ത്, തുറമുഖം, ഖെഡ്ഡ, വഴക്ക്, മോണ്‍സ്റ്റര്‍ എന്നിവയാണ് സുദേവിന്റെ ഉടനെ റിലീസാകാന്‍ പോകുന്ന ചിത്രങ്ങള്‍.

  ബിഗ് ബിയ്ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒരുമിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ മുമ്പിറങ്ങുന്ന സിനിമ എന്നതും ഭീഷ്മ പര്‍വ്വത്തിന്റെ പ്രത്യേകതാണ്. ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, ലെന തുടങ്ങിയ വന്‍ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സിനിമ ഹോട്ട്‌സ്റ്റാറിലൂടെ ഒടിടിയില്‍ റിലീസ് ചെയ്തത്.

  Read more about: sudev nair
  English summary
  Sudev Nair About The Rejections He Faced Because Of His Non Malayalee Look
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X