twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭീഷ്മ പര്‍വ്വത്തിലെ മമ്മൂട്ടി ഭീഷ്മരെ പോലെ, എല്ലാത്തിനേയും നിയന്ത്രിക്കുന്നവന്‍: സുദേവ് നായര്‍

    |

    സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. ബിഗ് ബീയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം. ഒരിടവേളയ്ക്ക്് ശേഷം എത്തുന്ന മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രമാണ് ഭീഷ്മ. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പും ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ നടന്‍ സുദേവ് നായരും എത്തുന്നുണ്ട്. ഇപ്പോഴിതാ ഭീഷ്മ പര്‍വ്വത്തെക്കുറിച്ചും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചും സുദേവ് മനസ് തുറക്കുകയാണ്.

    കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം പിറകോട്ട് പോവുകയാണോ? സിനിമയെ സ്‌നേഹിക്കുന്നവര്‍ മുന്നില്‍ വരണം, ഭദ്രന്‍കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം പിറകോട്ട് പോവുകയാണോ? സിനിമയെ സ്‌നേഹിക്കുന്നവര്‍ മുന്നില്‍ വരണം, ഭദ്രന്‍

    ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭീഷ്മ പര്‍വം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിക്ക് പുറമെ മലയാളികളുടെ പ്രിയപ്പെട്ട നിരവധി നായികാ-നായകന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഭീഷ്മ പര്‍വത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് സുദേവ് നായര്‍. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

     ഭീഷ്മരെ പോലെ

    ഈ സിനിമയില്‍ യുവ താരങ്ങളും സീനിയറായ ഒരുപാട് പേരുമുണ്ട്. ശരിക്കും ഭീഷ്മരെ പോലെ എല്ലാത്തെയും നിയന്ത്രിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നാണ് സുദേവ് നായര്‍ പറയുന്നത്. ഭീഷ്മ പര്‍വ്വം എന്ന സിനിമയില്‍ സിനിമയില്‍ മഹാഭാരത്തിലെ പാരലല്‍സ് ഉണ്ടെന്നും. ഏതൊക്കെ കഥാപാത്രങ്ങള്‍ എന്തിനെയൊക്കെ റെപ്രസെന്റ് ചെയ്യുന്നു എന്നത് സിനിമയില്‍ വളരെ കൃത്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും സുദേവ് വ്യക്തമാക്കുന്നുണ്ട് സുദേവ്. വളരെ അപ്‌ഡേറ്റഡായ മേയ്ക്കിങ്ങ് സ്റ്റൈലില്‍ ഒരുക്കിയ സിനിമയണ് ഭീഷ്മ പര്‍വ്വമെന്നും എന്നാല്‍ ജനറേഷന്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേതെന്നും സുദേവ് നായര്‍ പറയുന്നുണ്ട്.

    ഭീഷ്മയ്ക്ക് പിന്നാലെ

    മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് സുദേവ്. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്താന്‍ സുദേവിന് സാധിച്ചിട്ടുണ്ട്.. മൈ ലൈഫ് പാര്‍ട്ട്നര്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമ രംഗത്ത് ശ്രദ്ധ നേടിയ സുദേവിനെ തേടി മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ ്പുരസ്‌കാരവുമെത്തിയിരുന്നു. അനാര്‍ക്കലി, എസ്ര, അബ്രഹാമിന്റെ സന്തതികള്‍, മിഖായേല്‍, മാമാങ്കം, വണ്‍, തുടങ്ങിയ ചിത്രങ്ങളിലും സുദേവ് അഭിനയിച്ചിട്ടുണ്ട്. ഭീഷ്മയ്ക്ക് പിന്നാലെ സി.ബി.ഐ അഞ്ചാം ഭാഗത്തിലും മമ്മൂട്ടിയോടൊപ്പം സുദേവ് അഭിനയിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ട്, കടുവ, തുറമുഖം, കൊത്ത്, വഴക്ക്് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട് സുദേവ്. പിന്നാലെ രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന ബോളിവുഡ് ബ്രഹ്‌മാണ്ഡ ചിത്രമായ ബ്രഹ്‌മാസ്ത്രയിലും കന്നഡ ചിത്രം ഓള്‍ഡ് മോങ്കിലും സുദേവ് അഭിനയിക്കുന്നു.

    Recommended Video

    ഭീഷ്മപർവ്വത്തിൽ മമ്മൂക്കയെ വെല്ലുമോ? | Shine Tom Chacko Exclusive Interview | Filmibeat Malayalam
     ഭീഷ്മ പര്‍വം

    അതേസമയം, മാര്‍ച്ച് മൂന്നിനാണ് ഭീഷ്മ പര്‍വം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് മുമ്പ് എത്തുന്ന മമ്മൂട്ടി-അമല്‍ നീരദ് ചിത്രമാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തന്റെ ട്രെയിലര്‍ ട്രെന്റായി മാറിയിരുന്നു. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് കഥാപാത്രമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ചിത്രത്തിലെ പറുദീസ എന്ന ഗാനവും ഹിറ്റായി മാറിയിരുന്നു. അന്തരിച്ച നടി കെപിഎസി ലളിതയുടെ അവസാന സിനിമ എന്നതും ഭീഷ്മ പര്‍വ്വത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.

    Read more about: mammootty sudev nair
    English summary
    Sudev Nair Opens Up About The Character Of Mammootty In Bheeshma Parvam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X