For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയിക്കാൻ കംഫർട്ടബിൾ പക്രുവിനൊപ്പം, സുരേഷ് ഗോപിയാണെങ്കിൽ അതിലും സുഖം; കാരണമുണ്ട്!, സുധീഷ് പറയുന്നു

  |

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുധീഷ്. വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ സുധീഷ് ഇന്നും മലയാള സിനിമയിൽ സജീവമാണ്. മുപ്പത്തഞ്ച് വർഷമായ കരിയറിൽ സഹനടനായും അഭിനയ പ്രാധാന്യമുള്ള ക്യാരക്ടർ റോളുകളിലുമെല്ലാം സുധീഷ് തിളങ്ങിയിട്ടുണ്ട്. ആദ്യ കാലങ്ങളിൽ അടുത്ത വീട്ടിലെ പയ്യനായി എത്തിയ സുധീഷിനെ പ്രേക്ഷകരും തങ്ങളിൽ ഒരാളായാണ് കാണുന്നത്.

  1987 ൽ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലൂടെ ആയിരുന്നു സുധീഷിന്റെ അരങ്ങേറ്റം. മണിചിത്രത്തിലെ ചന്ദു എന്ന കഥാപാത്രമാണ് സുധീഷിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. പിന്നീട് അനിയത്തി പ്രാവ്, ചിന്താവിഷ്ടയായ ശ്യാമള, ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം, വല്യേട്ടൻ, വെള്ളിത്തിര തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു സുധീഷ്.

  Also Read: പെണ്‍കുട്ടികളുടെ നടുവില്‍ നിന്നാണ് അന്ന് ദിലീപിനെ കാണുന്നത്; ശരിക്കും ഗോപാലകൃഷ്ണന്റെ സ്വഭാവമാണെന്ന് നാദിര്‍ഷ

  അടുത്തിടെയായി ക്യാരക്ടർ റോളുകളിൽ പ്രത്യേക്ഷ പെടാൻ തുടങ്ങിയ സുധീഷ് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഭൂമിയിലെ മനോഹര സ്വകാര്യം, എന്നിവർ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് താരത്തെ തേടി പുരസ്കാരമെത്തിയത്. എന്നിവർ എന്ന ചിത്രത്തിന് രണ്ടാമത്തെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരവും സുധീഷ് സ്വന്തമാക്കിയിരുന്നു.

  മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കുമൊപ്പവും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് സുധീഷിന്. ഒരിക്കൽ കൈരളി ടിവിയിലെ സ്റ്റാർ റാഗിങ് എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ അവതാരകനായ നാദിർഷ, അഭിനയിക്കാൻ ഏറ്റവും കംഫർട്ടബിൾ ആയ നടൻ ആരാണെന്ന് താരത്തിനോട്ചോദിച്ചിരുന്നു. അന്ന് സുധീഷ് നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സുധീഷിന്റെ വാക്കുകൾ ഇങ്ങനെ.

  'അഭിനയിക്കാൻ ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ളത് ഗിന്നസ് പക്രുവാണ്. ഗിന്നസ് പക്രുവിന്റെ ഒപ്പം അഭിനയിക്കുമ്പോൾ മാത്രമേ എനിക്ക് താഴേക്ക് നോക്കി അഭിനയിക്കേണ്ട ആവശ്യം വരുന്നുള്ളു. ബാക്കി എല്ലാം ഞാനിങ്ങനെ മേളിലോട്ട് നോക്കിയാണ് അഭിനയിക്കുക. അതിപ്പോൾ മമ്മൂട്ടിയ്ക്ക് ഒപ്പമായാലും മോഹൻലാലിന് ഒപ്പമായാലും അങ്ങനെയാണ്,'

  'പക്രുവിന് ഒപ്പമാണെങ്കിൽ നമുക്ക് അമിതാഭ് ബച്ചനെ പോലെ അന്തസായി താഴോട്ട് നോക്കിയൊക്കെ അഭിനയിക്കാം. അതിന്റെ കംഫർട്ട് ഭയങ്കരമല്ലേ. പിന്നെ സുരേഷ് ഗോപി, ബാബു ആന്റണി എന്നിവരോടൊപ്പം അഭിനയിക്കുമ്പോൾ ഭയങ്കര സുഖമാണ്. കോമ്പിനേഷൻ വരുമ്പോൾ നമ്മൾ ഫ്രേമിൽ ഉണ്ടാവില്ല. നമ്മൾ 'ത്രൂ ഔട്ടായിരിക്കും'. നാദിർഷയ്ക്കും അങ്ങനെ ആവും,' ചിരിച്ചു കൊണ്ട് ജഗദീഷ് പറഞ്ഞു. പക്രുവിനോട് നിന്റൊപ്പം അഭിനയിക്കുമ്പോൾ ഞാൻ അമിതാഭ് ബച്ചനാണെന്ന് പറഞ്ഞിട്ടുണ്ടെന്നും നാദിർഷ പറയുന്നുണ്ട്.

  Also Read: രാവിലെ ബാത്റൂമിൽ ഇരുന്ന് സ്ക്രിപ്റ്റ് എഴുതും, താളവട്ടം വരെ ഇങ്ങനെ; പ്രിയദർശന്റെ ആദ്യകാലം ഓർത്ത് കെ രാധാകൃഷ്ണൻ

  തനിക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയെ കുറിച്ച് ചോദിക്കുമ്പോഴും രസകരമായ മറുപടിയാണ് സുധീഷ് നൽകുന്നത്. ഇഷ്ടപ്പെട്ട പെൺകുട്ടിയുണ്ട് അയാളോട് പറയാൻ പറ്റിയില്ല എന്നാണ് താരം പറയുന്നത്. ആരെന്ന് ചോദിക്കുമ്പോൾ ഐശ്വര്യ റായ് എന്നാണ് മറുപടി. ഞാൻ വിളിച്ചു കൊണ്ടിരുന്നത് ഐഷു എന്നാണെന്നും ഞങ്ങളിക്കെ ഒരേ പ്രായമാണെന്നും സുധീഷ് പറയുന്നുണ്ട്.

  സൗന്ദര്യ രഹസ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മനസ് നന്നായിരിക്കുക എന്നാണ് സുധീഷ് പറയുന്നത്. ആ കാര്യത്തിൽ ഞാനും മമ്മൂക്കയുമൊക്കെ ഒരുപോലെയാണ്. ഞങ്ങളുടെ മനോഭാവം ഒക്കെ ഒന്നാണ്. മനസ്സിൽ ചെറുപ്പം സൂക്ഷിക്കുന്നവരാണ് ഞങ്ങൾ എന്നാണ് താരം പറയുന്നത്.

  മലയാളത്തിലെ ഇന്നത്തെ യങ് സൂപ്പർ സ്റ്റാറുകളായ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരോടൊപ്പം അവരുടെ ആദ്യ സിനിമകളിൽ താൻ കൂട്ടുകാരനായി അഭിനയിച്ചിട്ടുണ്ടെന്നും അതിന് ശേഷമാണ് അവർ സൂപ്പർ താരങ്ങളായി ഉയർന്നു വന്നതെന്നും സുധീഷ് പറയുന്നുണ്ട്. രാശിയുള്ള ആളാണല്ലേയെന്ന് നാദിർഷ ചോദിക്കുമ്പോൾ അങ്ങനെയും പറയാമെന്ന് സുധീഷ് പറയുന്നുണ്ട്.

  Read more about: sudheesh
  English summary
  Sudheesh Opens Up Acting With Guinness Pakru, Suresh Gopi And Babu Antony In Kairali Nadirshah's Show - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X