For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും ഇപ്പോഴും പൈസ അടിച്ചു മാറ്റാറുണ്ട്; യുഎസില്‍ വച്ച് ഫുഡിന് തല്ലുണ്ടാക്കി

  |

  മലയാള സിനിമയിലെ മിന്നും താരമാണ് ശ്വേത മേനോന്‍. മലയാളത്തിന് പുറമെ ബോളിവുഡിലടക്കം അഭിനയിച്ചിട്ടുള്ള താരമാണ് ശ്വേത മേനോന്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ പ്രതിഭ. അഭിനേത്രി എന്നത് പോലെ തന്നെ റിയാലിറ്റി ഷോ അവതാരകയായും വിധി കര്‍ത്താവായും മത്സരാര്‍ത്ഥിയായുമെല്ലാം കയ്യടി നേടിയ താരമാണ് ശ്വേത മേനോന്‍.

  Also Read: കരീനയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമുണ്ടാവും; അടുത്ത വര്‍ഷം നടിയുടെ ജീവിതത്തില്‍ നടക്കുന്നതിനെ പറ്റി പ്രവചനം

  ഇപ്പോഴിതാ തന്റെ കരിയറിലേയും ജീവിതത്തിലേയും രസകരമായ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് ശ്വേത മേനോന്‍. സോഷ്യല്‍ മീഡിയയില്‍ ശ്വേതയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്രേസി സ്റ്റാര്‍സില്‍ പങ്കെടുക്കുകയായിരുന്നു ശ്വേത മേനോന്‍. ഷോയില്‍ വച്ച് അവതാരകനായ ജീവ രസകരമായ ചോദ്യങ്ങള്‍ ശ്വേതയോട് ചോദിക്കുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  താരങ്ങള്‍ക്ക് പലപ്പോഴും തലവേദനയാകുന്നതാണ് ട്രോളുകള്‍. അതേക്കുറിച്ചായിരുന്നു ജീവയുടെ ഒരു ചോദ്യം. ട്രോളുകള്‍ കാണുമ്പോള്‍ ദേഷ്യം തോന്നിയിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. ഇതിന് ഇല്ലെന്നായിരുന്നു ശ്വേത പറഞ്ഞ മറുപടി. അതേസമയം ഞാനത് ആസ്വദിക്കാറുണ്ട് എന്നും ശ്വേത മേനോന്‍ പറഞ്ഞു. പിന്നാലെ ഒരേ സമയം രണ്ടുപേരെ പ്രണയിച്ചിട്ടുണ്ടെന്നും ജീവയുടെ ചോദ്യത്തിന് മറുപടിയായി ശ്വേത പറയുന്നുണ്ട്.

  Also Read: നാളെ ഇവരും പഴയ തലമുറയാവും, യുവ സംവിധായകരുടെ മനോഭാവം വേദനിപ്പിക്കുന്നു; സിദ്ദിഖ്

  താരമായ ശ്വേതയോട് മറ്റേതെങ്കിലും താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിയതിനെക്കുറിച്ചും ജീവ ചോദിക്കുന്നുണ്ട്. എന്നാല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ സിനിമയിലേക്ക് വന്നതാണ്. സെലിബ്രിറ്റികളുടെ ഇടയിലാണ് വളര്‍ന്നത്. അതിനാല്‍ ഓട്ടോഗ്രാഫൊന്നും മേടിച്ചിട്ടില്ല എന്നാണ് ശ്വേത പറയുന്നുണ്ട്. പിന്നാലെ ഭക്ഷണത്തിന് വേണ്ടി അടിയുണ്ടാക്കിയ കഥയും ശ്വേത പങ്കുവെക്കുന്നുണ്ട്. സംഭവം നടക്കുന്നത് അങ്ങ് അമേരിക്കയിലാണ്.

  മുന്‍പൊരിക്കല്‍ യുഎസ് ഷോയ്ക്ക് പോയപ്പോള്‍ ഫുഡിന് വേണ്ടി അടിയുണ്ടാക്കിയിരുന്നു. ഷോ പെട്ടെന്ന് തീര്‍ത്ത് ഫുഡ് കഴിക്കാനായി പോവുകയായിരുന്നു എല്ലാവരും. നാടന്‍ വിഭവങ്ങളാണ് ഉള്ളതെന്നായിരുന്നു പറഞ്ഞത്. ചോറ് കഴിക്കാനായി നില്‍ക്കുകയായിരുന്നു എല്ലാവരും. പിസയായിരുന്നു അവിടെ കണ്ടത്. അതുമാത്രം കണ്ടതോടെ ഭയങ്കര പ്രശ്നമായി. ഞാന്‍ ഒച്ചയിട്ടുവെന്നാണ് ശ്വേത പറയുന്നത്. ആ സമയം ചിലരൊക്കെ പിസ കഴിച്ചോണ്ടിരിക്കുകയായിരുന്നു. എന്നാല്‍ എന്റെ ശബ്ദം കേട്ട് അവരത് താഴെ വെച്ചുവെന്നാണ് ശ്വേത പറയുന്നത്.

  Also Read: നാഗചൈതന്യയുമായി വേർപിരിഞ്ഞിട്ട് ഒരു വർഷം!, രണ്ടാം വിവാഹത്തിന് ഒരുങ്ങി സാമന്ത?; റിപ്പോർട്ടുകളിങ്ങനെ


  മല്ലു ഫുഡാണ് എനിക്ക് കൂടുതലിഷ്ടം. മീനുണ്ടെങ്കില്‍ ചിക്കന്‍ കഴിക്കാത്തയാളാണ് താനെന്നും ശ്വേത പറയുന്നു. അതേസമയം, ഷോയ്ക്കിടെ ബോധംകെട്ട് വീണ സംഭവവും ഉണ്ടായിട്ടുണ്ട് എന്നാണ് ശ്വേത മേനോന്‍ വെളിപ്പെടുത്തുന്നത്. പിന്നാലെ ഭര്‍ത്താവറിയാതെ അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിക്കുന്ന സ്വഭാവമില്ല എന്ന് പറയുന്ന ശ്വേത മോഷ്ടിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു മറുപടി നല്‍കിയത്. ഇപ്പോഴും ചെയ്യുന്നുണ്ടെന്നാണ് ശ്വേത പറയുന്നത്.

  ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും പൈസ കക്കാറുണ്ട്. ഞാനാണ് എടുക്കുന്നതെന്നറിയാം, എല്ലാ ദിവസവും കുറച്ച് പൈസ ചിലവാക്കിയില്ലെങ്കില്‍ എനിക്ക് സമാധാനമുണ്ടാവില്ല എന്നാണ് ശ്വേത മേനോന്‍ തുറന്നു പറയുന്നത്. ശ്രീയുടെ പേഴ്സില്‍ നിന്നും പൈസ എടുത്ത് ഞാനെന്തെങ്കിലും മേടിച്ച് വരും. ഫുഡിന് വേണ്ടിയായാണ് കൂടുതല്‍ പൈസ ചിലവാക്കുന്നതെന്നും ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ക്കുന്നു.

  അനശ്വരം എന്ന സിനിമയിലൂടെയായിരുന്നു ശ്വേതയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും നായികയായി അഭിനയിച്ചു. ഹിന്ദിയില്‍ നിരവധി സിനിമകള്‍ ചെയ്ത ശേഷമാണ് ശ്വേത മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. തിരിച്ചുവരവില്‍ മലയാളത്തിലെ മുന്‍നിര നായികയായി മാറുകയായിരുന്നു ശ്വേത. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ നേടിയ താരമാണ് ശ്വേത മേനോന്‍.

  Read more about: swetha menon
  English summary
  Swetha Menon Confesses She Still Steals Money From Her Husband's Pocket
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X