For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് പകരം വന്ന പുതുമുഖമായിരുന്നു സ്മൃതി ഇറാനി; ഓര്‍മ്മകള്‍ പങ്കുവച്ച് ശ്വേത മേനോന്‍

  |

  മോഡലിംഗും സൗന്ദര്യ മത്സരവുമൊക്കെയാണ് ശ്വേത മേനോനെ താരമാക്കി മാറ്റുന്നത്. മലയാളത്തിലും ഹിന്ദിയയിലുമെല്ലാം അഭിനയിച്ചിട്ടുള്ള താരമാണ് ശ്വേത മേനോന്‍. എന്നാല്‍ രണ്ടാം വരവില്‍ മലയാള സിനിമയില്‍ ശ്വേത മേനോന്‍ സൃഷ്ടിച്ചത് മാറ്റത്തിന്റെ കൊടുങ്കാറ്റ് തന്നെയായിരുന്നു. പുരുഷകേന്ദ്രീകൃതമായ സിനിമാ ലോകത്ത് നായിക പ്രാധാന്യമുള്ള സിനിമകളിലൂടേയും വേറിട്ട കഥാപാത്രങ്ങൡലൂടേയും കയ്യടി നേടുകയായിരുന്നു. മലയാള സിനിമയില്‍ ഇന്ന് മുന്‍നിര നായികയാണ് ശ്വേത മേനോന്‍.

  ഇപ്പോഴിതാ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെക്കുറിച്ചുളള ശ്വേത മേനോന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരിക്കല്‍ താന്‍ അഭിനയിക്കേണ്ടിയിരുന്ന ഷോയില്‍ നിന്നും പിന്മാറിയപ്പോള്‍ തനിക്ക് പകരക്കാരിയായി ചാനല്‍ കണ്ടെത്തിയ പുതുമുഖമാണ് ഇന്നത്തെ മന്ത്രിയെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. മുംബൈയില്‍ വച്ച് അപ്രതീക്ഷിതമായ സ്മൃതി ഇറാനിയെ കണ്ടുമുട്ടിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശ്വേത മേനോന്‍. താരത്തിന്റെ വാക്കുകളിലേക്ക്.

  'മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്‌ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. എയര്‍പോര്‍ട്ടില്‍ പതിവിലും നേരത്തെയെത്തി. ലോഞ്ചില്‍വച്ചാണ് അടുത്ത ബുക്ക്സ്റ്റാളില്‍ പുസ്തകങ്ങള്‍ തിരയുകയായിരുന്ന ആ സ്ത്രീയെ കണ്ടത്. നല്ല പരിചയമുള്ള മുഖം. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു. പരിസരംപോലും മറന്ന് ഞാന്‍ നീട്ടിവിളിച്ചു. ഹായ് സ്മൃതി. പെട്ടെന്ന് അവര്‍ക്ക് ചുറ്റുമുണ്ടായിരുന്ന ചിലര്‍ എന്നെ തുറിച്ചുനോക്കി. അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവരിന്ന് എന്റെ പഴയ സഹപ്രവര്‍ത്തകയല്ല, കേന്ദ്രമന്ത്രിയാണ്- സ്മൃതി ഇറാനി'' എന്നാണ് തന്റെ പഴയ കൂട്ടുകാരിയെ കണ്ടുമുട്ടിയതിനെക്കുറിച്ച് ശ്വേത മേനോന്‍ പറയുന്നത്


  തന്റെ വിളി കേട്ടതോടെ മന്ത്രിയുടെ പേഴ്‌സണല്‍ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ തുറിച്ച് നോക്കുകയായിരുന്നുവെന്നും ശ്വേത പറയുന്നത്. തന്റെ വിളി കേട്ട് സ്മൃതി ഇറാനി തിരിഞ്ഞു നോക്കി. താന്‍ മാസ്‌ക് മാറ്റിയപ്പോഴാണ് സ്മൃതിയ്ക്ക് ആളെ മനസിലായത്. ഇതോടെ ഹായ് ശ്വേത എന്ന് പറഞ്ഞ് അഭിസംബോധന ചെയ്തു. താന്‍ അവരുടെ അ്‌രികിലേക്ക് ചെയ്യുന്നുവെന്നും എന്നാല്‍ താന്‍ അവരോട് സംസാരിച്ചത് ഭയം കലര്‍ന്ന ബഹുമാനത്തോടെയായിരുന്നുവെന്നും ശ്വേത മേനോന്‍ ഓര്‍ക്കുന്നു.

  മുമ്പ് ഫോട്ടോ എടുക്കുന്ന ശീലം എനിക്ക് ഉണ്ടായിരുന്നില്ല. കുശലം പറഞ്ഞ് നില്‍ക്കുന്നതിനിടെ സ്മൃതിയോട് ഒരു ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചു. അവര്‍ സ്‌നേഹത്തോടെ എന്നെ ചേര്‍ത്തു നിര്‍ത്തിയെന്നും തുടര്‍ന്ന് ഞാന്‍ സെല്‍ഫി എടുത്തുവെന്നും ശ്വേത പറയുന്നു. പെട്ടെന്നുതന്നെ യാത്ര പറഞ്ഞ് മടങ്ങുകയും ചെയ്തുവെന്നാണ് ശ്വേത പറയുന്നത്. പിന്നാലെയാണ് ശ്വേത മേനോന്‍ സ്മൃതി ഇറാനിയുടെ തുടക്കകാലത്തെക്കുറിച്ച് മനസ് തുറന്നത്. ''കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കൃത്യമായി ഓര്‍മ്മയില്ല. ഞാനൊരു ടെലിവിഷന്‍ ഷോയുടെ അവതാരകയാകാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ആ സമയത്താണ് ഒരു ഹിന്ദി സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്. അതോടെ ഷോ ഉപേക്ഷിച്ചു. എനിക്ക് പകരക്കാരിയായി അവര്‍ കണ്ടെത്തിയ പുതുമുഖമായിരുന്നു സ്മൃതി ഇറാനി'' എന്നാണ് ശ്വേത മേനോന്‍ പറയുന്നത്. സ്മൃതിയുടെ വളര്‍ച്ചയില്‍ തനിക്ക് അഭിമാനമുണ്ടെന്നും ശ്വേത മേനോന്‍ പറയുന്നു.


  രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയിട്ടുള്ള നടിയാണ് ശ്വേത മേനോന്‍. 2009 ല്‍ പാലേരി മാണിക്യത്തിലൂടെയായിരുന്നു ആദ്യം പുരസ്‌കാരം നേടിയത്. പിന്നാലെ 2011 ല്‍ സാള്‍ട്ട് ആന്റ് പെപ്പറിലൂടെ വീണ്ടും മികച്ച നടിയായി മാറി ശ്വേത മേനോന്‍. മലയാളത്തിന്് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് ശ്വേത മേനോന്‍. ബ്ലാക്ക് കോഫിയാണ് ശ്വേതയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബാദല്‍, പള്ളിമണി, മാദംഗി എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ശ്വേതയുടെ സിനിമകള്‍. അഭിനയത്തിന് പുറമെ അവതാരകയായും കയ്യടി നേടിയിട്ടുണ്ട് ശ്വേത. ബിഗ് ബോസ് മലയാളം സീസണ്‍ 1 ലെ മത്സരാര്‍ത്ഥിയുമായിരുന്നു ശ്വേത മേനോന്‍.

  Read more about: swetha menon
  English summary
  Swetha Menon Opens Up Smriti Irani Was Roped In Tv Shows For Her Replacement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X